ജാതിയുടെ പേരിൽ വിവേചനം ,തോറ്റുകൊടുക്കാൻ തയ്യറാകാതെ യുവ സംരംഭകനും

by | Feb 8, 2024 | Lifestyle | 0 comments

തിരുവനന്തപുരം: രാഷ്ട്രീയ- തൊഴിൽ യൂണിയൻ ഇടപെടലുകൾ കൊണ്ട് കേരളത്തിൽ സംരഭങ്ങൾ നടത്താൻ കഴിയില്ലെന്ന് പൊതുവെ അഭിപ്രായം നിലനിൽക്കുന്നുണ്ട് .എന്നാൽ അറിയപ്പെടാത്ത മറ്റൊരു ഗുരുതര പ്രശ്നമാണ് ജാതിയുടെ പേരിൽ പോലും ഈ കാലഘട്ടത്തിൽ അവഗണനയുണ്ടാകുന്നുവെന്നത് . തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി ബേക്കറി ഉത്പന്നങ്ങൾ നിർമ്മാണ വിഭാഗത്തിൽ ജോലി നോക്കിവന്നിരുന്ന സജീവ് റ്റി നായർക്ക് അത്തരമൊരു വിവേചനത്തിന്റെ കഥ പറയുവാനുണ്ട് . പ്രസ്തുത സ്ഥാപനം നായർ സമുദായത്തിൽ നിന്നുള്ള വ്യവസായിയായിരുന്നു നടത്തിവന്നത് കൊറോണ സമയത്തെ സാമ്പത്തിക പരാധീനതയും പ്രായാധിക്യവും മുന്നോട്ട് നടത്തുവാൻ കഴിയാതെ വന്ന അവസരത്തിൽ സ്ഥാപനം വിൽക്കുവാൻ തയ്യാറായി . പിന്നീട് അതിൻറെ ഉടമസ്ഥനായി വന്നിട്ടുള്ള മുസ്ളീം മതവിശ്വാസിയാണ് നായർ തൊഴിലാളികളോട് വിവേചനബുദ്ധി കാണിച്ചുതുടങ്ങിയത് .നീണ്ട നാളായി തൊഴിൽ ചെയ്ത വരുന്നതിനാലും ബേക്കറി ഉത്പന്നങ്ങളുടെ പ്രത്യേക ചേരുവകൾ അറിയാമായിരുന്നതിനാലുമാണ് പെട്ടന്ന് പിരിച്ചുവിടാതെയിരുന്നെന്ന് സജീവ് പറയുന്നു .എന്നാൽ വിവേചനം സ്ഥിരപ്പെട്ടതോടെ അവിടെ നിന്ന് സ്വയം പിരിഞ്ഞുപോകേണ്ടതായി വന്നു .എന്നാലും തോറ്റ് കൊടുക്കാൻ തയ്യാറാകാതെ ഉപജീവനം ലക്ഷ്യമാക്കികൊണ്ട് അറിയാവുന്ന തൊഴിലായ ബേക്കറി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു യൂണിറ്റ് ആരംഭിക്കുവാൻ തീരുമാനിച്ചു .

തുടർന്ന് അതിനാവശ്യത്തിനുമുള്ള അത്രയും പണം കണ്ടെത്തുവാൻ കഴിയാത്തതെ വന്ന സാഹചര്യത്തിൽ കൂട്ട് സംരഭത്തെപ്പറ്റി ആലോചിച്ചു.അത്തരമൊരു അനേഷണത്തിന് ഒടുവിൽ മറ്റൊരു യുവ സംരഭകനെ കണ്ടെത്തുകയും പരസ്പരം ധാരണയിൽ പാർട്ണർഷിപ്പായി നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു .എന്നാൽ അവിടെയും മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനം വാങ്ങിയ മുതലാളിയുടെ ഇടപെടലുകളുണ്ടായി .അദ്ദേഹത്തിൻറെ ഇടപെടലിൽ പാർട്ണർ പിന്മാറി .പ്രത്യേക ചേരുവകൾ പറഞ്ഞുകൊടുക്കാത്തതും മതപരമായ സ്വാധീനവുമാണ് പാർട്ണർ പിന്മാറിയതെന്നാണ് സജീവ് പറയുന്നത് .സംരംഭത്തിൽ പങ്കാളിയാകുന്നതിന് തയ്യാറായി വന്ന ആൾ മുസ്‌ലിം ആയിരുന്നു .എന്തായാലും ഇതൊന്നും കൊണ്ട് തന്നെ തളർത്തുവാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത് .തിരുവനന്തപുരം കരകുളം മുല്ലശ്ശേരിയിലാണ് fryz സോഫ്റ്റ് ഫുഡ്സ് പ്രവർത്തിക്കുന്നത് ബ്രെഡ് ,കേക്ക് ,റോൾ , മിക്സ്ചർ തുടങ്ങിയ ഉത്പന്നങ്ങളാണ് കൂടുതലായും നിർമ്മിച്ചുവരുന്നത് .ബിസിനസ് പച്ചപിടിക്കുന്നതേയുയുള്ളു .കാൽ നൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് സംരംഭത്തെ മുന്നോട്ട് നയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവ സംരംഭകൻ ഇപ്പോൾ .(Discrimination on the basis of caste, the young entrepreneur is not ready to give up@pathradipar)

Discrimination on the basis of caste, the young entrepreneur is not ready to give up

Discrimination on the basis of caste, the young entrepreneur is not ready to give up


സജീവ് റ്റി നായർ
സോഫ്റ്റ് ഫുഡ്സ് ,
മുല്ലശ്ശരി ,കരകുളം പി ഒ , നെടുമങ്ങാട്
ഫോൺ : 9746212824

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!