സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) യുടെ അന്താരാഷ്ട്ര ക്വിസ് മത്സരം ശ്രദ്ധയാകർഷിച്ചു

by | Sep 2, 2021 | Uncategorized | 0 comments

പുരാണങ്ങളെ അടിസ്ഥാനമാക്കി ഡെമോക്രാറ്റിക്  സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP) യുടെ പ്രവാസി ഘടകമായ “മുന്നോട്ട്” നടത്തിയ  അന്താരാഷ്ട്ര ക്വിസ് മത്സരം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും മത്സര ആവേശം കൊണ്ടും വളരെ ശ്രദ്ധയാകർഷിച്ചു.

മത്സരത്തിൽ ശ്രീ രതീഷ് വിജയൻ, കുവൈറ്റ്‌ ഒന്നാം സ്ഥാനവും, കുമാരി ദേവ പ്രിയ, ആലുവ രണ്ടാം സ്ഥാനവും, രാമപ്രസാദ്, ദുബായ് മൂന്നാം സ്ഥാനവും നേടിയതായി  DSJP (NRI) സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും,  “‘മുന്നോട്ടു”‘ പ്രസിഡണ്ടും ആയ കാളിദാസ് മേനോൻ ഒരു പ്രസ്താവനയിൽ അറിയിച്ചു. ക്വിസ് മാസ്റ്റർ ശ്രീ അയ്മനം അജിത്,നയിച്ച പരിപാടിയിൽ  നാലാം സ്ഥാനം രാഹുൽ G പിള്ള, കുവൈറ്റും അഞ്ചാം സ്ഥാനം  പ്രിയദർശിനിയും കരസ്ഥമാക്കി. 

ചടങ്ങിൽ പങ്കെടുത്തുകൊണ്ട് DSJP സ്റ്റേറ്റ് പ്രസിഡന്റ്‌ KSR മേനോൻ ഇത്തരം മത്സരങ്ങൾ പുതിയ തലമുറയ്ക്ക് നമ്മുടെ പുരാണങ്ങളെ കുറിച്ച് കൂടുതൽ  അറിവ് നൽകുവാൻ ഉപകരിക്കുമെന്ന് അഭിപ്രായപെട്ടു.
ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾക്ക് ശ്രീ കാളിദാസ് മേനോൻ  ശ്രീ ജയരാജ് മനഴി (ഇവന്റ് കൺവീനർ) തുടങ്ങിയവർ നേതൃത്വം നൽകി. ഈ കഴിഞ്ഞ വെള്ളിയാഴ്ച 27നു നടന്ന പരിപാടിക്ക് കുമാരി ലക്ഷ്‌മി, രാജേഷ് തുടങ്ങിയവർ സാങ്കേതിക സഹായം നൽകി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!