തൃശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സംവരണനിയോജകമണ്ഡലങ്ങൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്റ്റംബർ 28,29, 30, ഒക്ടോബർ 1,5 തീയതികളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. കോവിഡ് 19 മാനദണ്ഡങ്ങളനുസരിച്ച് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും രണ്ട് അംഗങ്ങൾക്ക് മാത്രം ഹാളിൽ പ്രവേശനം അനുവദിക്കും. കോവിഡ് പ്രശ്നബാധിത മേഖലകളിൽ നിന്നുള്ളവർക്കും ക്വാറന്റീനിൽ ഉള്ളവർക്കും പ്രവേശനാനുമതിയില്ല.
സംവരണ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട ഷെഡ്യൂൾ: ഗ്രാമപ്പഞ്ചായത്തുകളുടെ നറുക്കെടുപ്പ് തീയതി ബ്ലോക്ക് അടിസ്ഥാനത്തിൽ, സെപ്റ്റംബർ 28- ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് (രാവിലെ 10 മുതൽ 11 വരെ), വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് (രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 12.30 വരെ), പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് (ഉച്ചയ്ക്ക് 12.45 മുതൽ 2.30 വരെ), മാള ബ്ലോക്ക് പഞ്ചായത്ത് ( ഉച്ചയ്ക്ക് 2.45 മുതൽ 3.45 വരെ)
സെപ്റ്റംബർ 29- ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ), മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്(ഉച്ചയ്ക്ക് 12.15 മുതൽ 1 വരെ), പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്( ഉച്ചയ്ക്ക് 1.15 മുതൽ 3 വരെ), കൊടകര ബ്ലോക്ക് പഞ്ചായത്ത്(3.15 മുതൽ വൈകീട്ട് 4.45 വരെ)
സെപ്റ്റംബർ 30 തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് (രാവിലെ 10 മുതൽ 11), ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് (11.15 മുതൽ ഉച്ചയ്ക്ക് 12.15 വരെ), അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് (12.30 മുതൽ 2 വരെ), ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് (ഉച്ചയ്ക്ക് 2.15 മുതൽ 3 വരെ)
ഒക്ടോബർ 1-വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് (രാവിലെ 10 മുതൽ 11 വരെ), ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് (രാവിലെ 11.15 മുതൽ 12.15 വരെ), മതിലകം ബ്ലോക്ക് പഞ്ചായത്ത് (ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 4 വരെ)
ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് തീയതി ഒക്ടോബർ അഞ്ചിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 2.30 വരെയും ജില്ലാ പഞ്ചായത്തുകളുടേത് വൈകീട്ട് നാല് മണിക്കുമാണെന്ന് ഡെപ്യൂട്ടി കലക്ടർ(ഇലക്ഷൻ) അറിയിച്ചു.
0 Comments