[ap_tagline_box tag_box_style=”ap-all-border-box”]പൂജാപുഷ്പങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് തുളസി[/ap_tagline_box].
മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീദേവിയാണ് തുളസിയെന്നാണ് വിശ്വാസം. ഭാഗവതത്തിൽ ഈ കാര്യം പറയുന്നുണ്ട്. സരസ്വതിയും ഗംഗയും ലക്ഷ്മിയും വിഷ്ണുവിന്റെ പത്നിമാരായിരുന്നു. ഇവര്‍ സല്ലാപനിമഗ്നരായിരിക്കുന്ന അവസരത്തിൽ ലക്ഷ്മി ദേവി കാമാര്‍ത്തയായി വിഷ്ണു ദേവന്റെ മുഖത്തു നോക്കി മന്ദഹസിച്ചു. ഇത് കണ്ട സരസ്വതിയും ഗംഗയും കോപാകുലരായി ലക്ഷ്മീ ദേവിയെ ശപിച്ചു. ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെയെന്നായിരുന്നു ശാപം. തുടർന്ന് ലക്ഷ്മീ ദേവി തുളസിയായി ജന്മമെടുക്കുകയും ശ്രേഷ്ഠ പുഷ്പമായി മാറിയെന്നുമാണ് വിശ്വാസം.
തുളസിച്ചെടി അകാരണമായി ഇലകൊഴിയുകയോ ഉണങ്ങിപ്പോവുകയോ ചെയ്താൽ വീട്ടിൽ അനര്‍ത്ഥങ്ങള്‍ വരാൻ പോകുന്നതിന്റെ സൂചനയായി വേണം കണക്കാക്കാൻ. ഇങ്ങനെയുണ്ടാവുകയാണെങ്കിൽ ചെടി വേരോടെ പിഴുതെടുത്ത് വെള്ളത്തിൽ മുക്കിവെച്ച് ഏതെങ്കിലും ജലാശയങ്ങളിൽ ഒഴുക്കുന്നതാണ് ഉത്തമമായ പ്രതിവിഥി. ചെടിയെ ഒരിക്കലും ഉണങ്ങിപ്പോകാൻ അനുവദിക്കരുത്.പിന്നീട് അതേ സ്ഥാനത്ത് മറ്റൊരു തുളസി ചെടി തീര്‍ച്ചയായും നടുകയും വേണം.
കൃഷ്ണകുമാർ മുഖത്തല
0 Comments