തിരുവനന്തപുരം : 10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13ന് ആരംഭിക്കും.
പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകർക്ക് ഓൺലൈനായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പു ആരംഭിച്ച പരിശീലനം ഉടൻ പൂർത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനൽ സംവിധാനം ഉപയോഗിച്ച് നടത്തും. ‘സമഗ്ര’ പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഇതിനാവശ്യമായ ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാക്കും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക് ഇത് മെയ് 14ന് ആരംഭിക്കും.
സ്‌കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽപോലും ജൂൺ ഒന്നുമുതൽ കുട്ടികൾക്കായി പ്രത്യേക പഠനപരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനൽ തങ്ങളുടെ ശൃംഖലയിലുണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്‌കൂളുകൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments