എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

by | Jul 9, 2020 | Latest | 0 comments

 കാസർകോഡ് :  കോവിഡ്-19  രോഗ    വ്യാപന    പ്രതിരോധത്തിന്റെ ഭാഗമായി     ജൂലായ്- ആഗസ്ത് മാസങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഹോസ്ദുര്‍ഗ്ഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  വഴിയുള്ള    സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍   ഏര്‍പ്പെടുത്തിയതായി        ഹോസ്ദുര്‍ഗ്ഗ് എംപ്ലോയ്മെന്റ്    എക്സ്ചേഞ്ച്   ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍,   പുതുക്കല്‍,   സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍  എന്നീ സേവനങ്ങള്‍     സെപ്തംബര്‍ 30 വരെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി  ഓണ്‍ലൈനായി   മാത്രം   ലഭിക്കും. പാരാമെഡിക്കല്‍   യോഗ്യതകളൊഴിച്ചുള്ള  മറ്റ് യോഗ്യതകള്‍   ഓഫീസില്‍ നിന്നും ചേര്‍ത്ത് നല്‍കുന്നതല്ല. കൈവല്യ, ശരണ്യ എന്നിവയുടെ വായ്പ   തിരിച്ചടവ്,  വിടുതല്‍    സര്‍ട്ടിഫിക്കറ്റ്    ചേര്‍ക്കല്‍   എന്നിവ നേരിട്ട് ഓഫീസില്‍   വന്ന് ചെയ്യാം.  ഓണ്‍ലൈനായി    ചേര്‍ക്കുന്ന    സര്‍ട്ടിഫിക്കറ്റുകള്‍   2020 ഡിസംബര്‍ 31 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വെരിഫൈ ചെയ്താല്‍   മതി.2020  ജനുവരി   മുതല്‍   സെപ്തംബര്‍ വരെ  രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക്,   ഡിസംബര്‍ 31 വരെ പുതുക്കാം. ഈ കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോണ്‍/ഇ മെയില്‍ മുഖാന്തിരം ഹോസ്ദുര്‍ഗ്ഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ പുതുക്കാം. ഫോണ്‍-0467 2209068. മെയില്‍- teehsdg.emp.lbr@kerala.gov.in

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!