മലപ്പുറം : കൂറുമാറ്റ നിരോധന നിയമപ്രകാരം മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം ടി.പി.ഹംസയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്‌കരൻ അയോഗ്യനാക്കി.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ജൂൺ 16 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
അമരമ്പലം ഗ്രാമ പഞ്ചായത്തിലേയ്ക്ക് 2015 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 25.09.2018 ൽ നടന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കുകയും അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് അംഗത്തിന്റെ ഈ നടപടികൾ കൂറുമാറ്റമായി കണ്ടാണ് കമ്മീഷന്റെ ഈ ഉത്തരവ്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments