തദ്ദേശ തിരഞ്ഞെടുപ്പ്; 22 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തീരുമാനമായി

by | Sep 28, 2020 | Latest | 0 comments

തദ്ദേശ തിരഞ്ഞെടുപ്പ്; 22 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തീരുമാനമായി

എറണാകുളം: ജില്ലയിലെ 22 പഞ്ചായത്തുകളിലേക്കുള്ള സംവരണ വാർഡുകൾ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് കളക്ട്രേറ്റിൽ നടന്നു. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.

നിയമപ്രകാരം 50 ശതമാനം സീറ്റുകളാണ് പഞ്ചായത്തുകളിൽ വനിതാ സംവരണ വാർഡുകളായി പരിഗണിക്കുന്നത്. നിലവിൽ ജനറൽ വാർഡുകളായി തുടരുന്ന വാർഡുകളെല്ലാം തന്നെ വനിതസംവരണ വാർഡുകളായി പരിഗണിക്കുകയാണുണ്ടായത്. ഇതിൽ നിന്നും പട്ടികജാതി വനിതകൾക്കുള്ള സംവരണ വാർഡ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. 2010ലും 2015ലും പട്ടികജാതി സംവരണത്തിലുണ്ടായ വാർഡുകൾ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. അംഗ സംഖ്യ ഒറ്റസംഖ്യയായിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധികം വന്ന വാർഡ് വനിതാ സംവരണ വാർഡായി പരിഗണിച്ചു. ജനറൽ വാർഡുകളിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ഇത് തെരഞ്ഞെടുത്തത്. 2015ൽ 50 ശതമാനം സ്ത്രീസംവരണം നൽകുന്നതിനു വേണ്ടി അധികമായി നറുക്കെടുപ്പിലൂടെ കണ്ടെത്തിയ നിയോജക മണ്ഡലത്തെ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. 2010ലും 2015 ലും പട്ടികജാതി സംവരണ വാർഡുകളായിരുന്ന വാർഡുകളെ ഒഴിവാക്കിയാണ് പട്ടികജാതി പൊതു വിഭാഗ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നറുക്കെടുപ്പ് നടത്തിയത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എ.പ്രദീപ്, ഡപ്യൂട്ടി കളക്ടർ എം.വി.സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു. സെപ്തംബർ 29 ന് 20 പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് നടക്കും

 

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!