മുന്നോക്ക പട്ടിക തട്ടിപ്പ് ,നായർക്ക് ശൂദ്ര പദവിനൽകി അപമാനിച്ച് സർക്കാർ .

by | Jul 11, 2021 | Uncategorized | 0 comments

മുന്നോക്ക പട്ടിക തട്ടിപ്പ് ,നായർക്ക് ശൂദ്ര പദവിനൽകി അപമാനിച്ച് സർക്കാർ .

തിരുവനന്തപുരം : സാമൂഹ്യമായ പിന്നോക്ക പട്ടികയിൽ നാലു തലമുറകളായി ഉൾപ്പെടുത്തതേയിരിക്കുന്ന നായർ ബ്രാഹ്മണർ ക്ഷത്രിയർ അമ്പലവാസികൾ ഉൾപ്പടെയുള്ള ജാതി സമുദായങ്ങളിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ഉദ്യോഗം നീക്കിവയ്ക്കുന്നതിനായി തയ്യാറാക്കിയ പട്ടികയിൽ സംവരണം അനുഭവിച്ചുവരുന്ന ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ച് ഉദ്ദേശ ശുദ്ധിയെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സംസ്ഥാന പിന്നോക്ക സംവരണ പട്ടികയിലും പട്ടിക ജാതി വർഗ്ഗ പട്ടികയിലും ഉൾപ്പെടുത്തിയിരിക്കുന്ന സമുദായങ്ങളെ തിരുകികയറ്റിയിരിക്കുന്നതായി പരാതി നേരിട്ട് നൽകിയിട്ടും നാളിതുവരെ മറുപടിയുണ്ടായില്ല .സനാതന ഹിന്ദുവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന മാനവ ഐക്യവേദിയാണ് പരാതിക്കാർ .കരട് പട്ടികയെ വിശകലനം ചെയ്തുകൊണ്ടുള്ള പത്രാധിപർ ഓൺലൈൻ വാർത്തയാണ് ശ്രദ്ധയിൽ പെട്ടത് .കരട് പട്ടികയും കേന്ദ്ര സംസ്ഥാന പട്ടികകളും വ്യക്തമായി പരിശോധിച്ചിരുന്നു .

സെൻട്രൽ ഒബിസി പട്ടികയിൽ രണ്ടാമതായി ഉൾപ്പെടുത്തിയിരിക്കുന്ന അമ്പലക്കാരൻ ജാതിക്കാരെ സാമ്പത്തിക പിന്നോക്ക കരട് പട്ടികയിൽ അറുപത്തിയേഴാമതായി ലിംഗായത്ത് അമ്പലക്കാരൻ എന്ന പേരിൽ ഉൾപ്പെടുത്തിയിരുന്നു .[c obc no 8 ]ചക്കാല [ews no 27 ]ചക്കാല [28 ]ചക്കാല നായർ , [c obc no 10 ]ചെട്ടീസ് [ews no 31 ] ചെട്ടിയാർ , [c obc no 19 ]ഗൗഡ [ews no 26 ]ഗൗഡർ , [c obc no 61 ]വൈശ്യ [ews no 71 ]വൈശ്യൻ , [c obc no 42 ,56 ]നാടാർ [ews no 84 ]നാടാർ , [c obc no 79 ]മൂപ്പർ [ews no 61 ]മൂപ്പർ , [c obc no 80 ]മുവാരി മുഖാരി [ews no 62 ,58 ] മുവാരി മുഖാരി, [c obc no 77 ]സരസ്വത നോൺ ബ്രാഹ്മിൻ [ews no 76 ] സരസ്വത ബ്രാഹ്മണർ അല്ലാത്തവർ , [c obc no 67 ]യാദവ [ews no 66 ]യാദവ , [c obc no 83 ]കുറുബ [ews no 9 ] കുറുബ , [s obc no30 ]കാവുതീയൻ അടുത്തൂൺ [ews no 1 ] അടുത്തൂൺ , [s obc no 64 ]ജെംഗം [ews no 34 ] ജെംഗം . തുടങ്ങിയ ജാതി സമുദായങ്ങളെയാണ് നിയമവിരുദ്ധമായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനും സാമ്പത്തിക പിന്നോക്ക കമ്മീഷനും പട്ടിക ജാതി വർഗ്ഗ കമ്മീഷനും സംഘടന പരാതി നൽകിയത് .

സർക്കാർ സാമ്പത്തിക പിന്നോക്കക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും ജാതി സമുദായങ്ങളെ നിശ്ചയിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല . അനർഘരേ ഉൾപ്പെടുത്തിയതിലൂടെ ജനസംഘ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നായർ സമുദായത്തിന്റെ അവകാശങ്ങളെ നിഷേധിയ്ക്കുകയാണെന്ന് ഇപ്പോൾ തന്നേ ആക്ഷേപമുണ്ട് . സമുദായത്തെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മുൻകാലത്ത് തൊഴിലിന്റെ അടിസ്ഥാനത്തിൽ വിളിച്ചിരുന്ന പേരുകളും ഉദ്യോഗത്തിലെ സ്ഥാന പേരുകളും ഉപജാതികളായി കമ്മീഷൻ നിശ്ചയിച്ച പരിഹാസ്യമായ കാഴ്ച്ചയാണുള്ളത് . ചാതുർവർണ്ണ്യ സംസ്കാരത്തിന്റെ ഭാഗമായ ശൂദ്ര പദവിയും കൽപ്പിച്ചു നൽകി സമുദായത്തെ അപമാനിച്ചിരിയ്ക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത് . സാമ്പത്തിക പിന്നോക്ക പട്ടികയിൽ അനധികൃതമായി ചിലരെ ഉൾപ്പെടുത്തിയതിലൂടെ കൂടുതൽ നഷ്ടം സംഭവിയ്ക്കുക നായർ സമുദായത്തിനാണ് . അറുപതിൽ പരം വർഷങ്ങളായി സംസ്ഥാന സർക്കാരിലും ഉദ്യോഗസ്ഥരിലും പ്രാധിനിത്യം നിഷേധിച്ചിരിയ്ക്കുന്ന സമുദായത്തിന് ഒരു സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് അത്യാവശ്യമാണ് . സമുദായത്തെ ജാതീയമായി തിരിച്ചതോടെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികളും .പി എസ് സി വഴിയുള്ള ഉദ്യോഗങ്ങളിൽ ജാതി വേർതിരിവുകൾ ഏർപ്പെടുത്തുമോയെന്ന് ചിന്തിക്കുന്നവരുണ്ട് . ഇവിടെ അവസരങ്ങൾ നിഷേധിയ്ക്കുന്നതോടെ അന്യ നാടുകളിലേക്കുള്ള പലായനം തുടരുകയാണ് .

ഇനിയുള്ള പ്രതീക്ഷ സോഷ്യൽ സർവ്വേയിലാണ് .കോടതി ഉത്തരവ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അനങ്ങാപ്പാറ നയമാണ് സർക്കാർ സ്വീകരിക്കുന്നത് . കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മാനവ ഐക്യവേദിയും പത്രാധിപർ ചീഫ് എഡിറ്റർ രാജേഷ് ആർ നായരും പറഞ്ഞു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!