തിരുവനന്തപുരം :കോവിഡ് 19നെക്കുറിച്ച് വ്യാജവാർത്താകൾ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാർത്തകൾ കേരള പോലീസിന്റെ സൈബർ ഡോമിന് തുടർ നടപടികൾക്കായി കൈമാറി. ഇൻഫർമേഷൻ പ്ബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷൻ – കേരളയാണ് വാർത്തകൾ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് കോവിഡ് 19 സംബന്ധിച്ച വ്യാജവാർത്തകൾ നിരീക്ഷിക്കാൻ പ്രത്യേക വിഭാഗം ഏപ്രിൽ ആറിനാണ് രൂപീകരിച്ചത്.
ആദ്യത്തെ ലോക് ഡൗൺ കാലയളവിന് ശേഷം എസ്.എസ്.എൽ.സി, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ ഉണ്ടാവുമെന്നും മക്കയിലെ സംസം കിണറിലെ വെള്ളത്തിന് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കും എന്നുമുള്ള വ്യാജ വാർത്തകൾ ആന്റ്‌റി ഫേക് ന്യൂസ് ഡിവിഷൻ – കേരളയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ (fb/antifakenewsdivisionkerala) വ്യാജമാണെന്ന് രേഖപ്പെടുത്തി റിലീസ് ചെയ്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന്് എസ്.എസ്.എൽ.സി, പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സന്ദേശം നൽകിയ വ്യക്തി ക്ഷമാപണം നടത്തി വീഡിയോ റിലീസ് ചെയ്തിരുന്നു.
കോവിഡ്19 മായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സന്ദേശങ്ങൾ, വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ, ആന്റ്‌റി ഫേക് ന്യൂസ് ഡിവിഷൻ – കേരളയുടെ 9496003234 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ, @afdkerala എന്ന ട്വിറ്റർ അക്കൗണ്ടിലേക്കോ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പരമാവധി വിവരങ്ങൾ അടങ്ങുന്ന സ്‌ക്രീൻഷോട്ട് എടുത്ത് അയയ്ക്കാം. ഡിവിഷന്റെ ഫേസ്ബുക് പേജ് സന്ദർശിച്ചാൽ അതിൽ വ്യാജവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമായി കണ്ടുപിടിക്കപ്പെട്ട വാർത്തകളുടെ വിവരങ്ങൾ ലഭിക്കും.
ശുചിത്വമിഷൻ ഡയറക്ടർ മീർ മൊഹമ്മദ് അലി മേൽനോട്ടം വഹിക്കുന്ന ഡിവിഷനിൽ വിവര പൊതുജന സമ്പർക്ക വകുപ്പ്, കേരള പോലീസ് സൈബർഡോം, ആരോഗ്യവകുപ്പ്, സംസ്ഥാന ഐ.ടി. മിഷൻ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments