ക്ഷേത്രസങ്കല്‍പത്തിന്റെ ശാസ്ത്രീയത.

by | Apr 9, 2020 | Spirituality | 0 comments

ബ്രഹ്മാണ്ഡ-പിണ്ഡാണ ശരീരങ്ങളുടെ പ്രത്യക്ഷമായ പ്രതീകമാണ്‌ ക്ഷേത്രം. പ്രപഞ്ചം ബ്രഹ്മാണ്ഡവും മനുഷ്യശരീരം പിണ്ഡാണ്ഡവും. കേരളീയ മഹാക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്‌ പുറത്ത്‌ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. ഇങ്ങനെ നിര്‍മ്മിച്ച ക്ഷേത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണ്‌. ക്ഷേത്രശില്‍പം ദേവന്റെ സ്ഥൂലശരീരത്തെയും ശ്രീകോവിലിനുള്ളിലുള്ള ദേവപ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാരപ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരത്തെയും പ്രതിനിധാനം ചെയ്യുന്നു. ഗര്‍ഭഗൃഹം ശിരസ്സായും അകത്തെ ബലിവട്ടം മുഖമായും നമസ്കാരമണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനമായും പുറംമതില്‍ മുട്ടുകളായും ഗോപുരം വേദപാദങ്ങളായും വര്‍ണ്ണിച്ചിരിക്കുന്ന ‘വിശ്വകര്‍മ്മ്യം’ എന്ന ക്ഷേത്രശില്‍പ ഗ്രന്ഥത്തിലെ ‘ഗര്‍ഭഗൃഹം ശിരഃ പ്രോക്തം’ എന്നുതുടങ്ങുന്ന വരികള്‍ ഇവിടെ ഓര്‍മ്മിക്കാവുന്നതാണ്‌. ഗോപുരദര്‍ശനം പുണ്യകരമെന്ന്‌ വിശ്വസിക്കപ്പെടുന്നതും അതുകൊണ്ടാണ്‌.

ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂര്‍മ്മം, യോഗനാളം, നപുംസകശില എന്നിവയാണ്‌ ക്ഷേത്രത്തിലേ ഷഡാധാരപ്രതിഷ്ഠയിലെ ആറ്‌ ആധാരങ്ങള്‍. ഇവ യഥാക്രമം സൂക്ഷ്മശരീരത്തിലെ മൂലാധാരം, സ്വാധിഷ്ഠാനചക്രം, മണിപൂരകം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അജ്ഞാചക്രമാകുന്ന നപുംസകശിലയുടെ ഉപരിഭാഗമാണ്‌ സഹസ്രാരപത്മമെന്ന്‌ വിവക്ഷിക്കപ്പെടുന്നത്‌. ഇവിടെ സ്ഥാപിക്കുന്ന പീഠത്തിന്മേല്‍ പീഠം സ്ത്രീശിലയും സ്ത്രീദേവതാവിഗ്രഹമാണെങ്കില്‍ പീഠം പുരുഷശിലയുമായിരിക്കും. അങ്ങനെ ദേവപ്രതിഷ്ഠ സഹസ്രാരപത്മത്തില്‍ നടക്കുന്ന ശിവശക്തി സംയോഗം തന്നെയെന്ന്‌ വരുന്നു.

മനുഷ്യശരീരത്തിലെ മൂലാധാര ചക്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരചൈതന്യത്തെ (കുണ്ഡലിനീശക്തി) ഉണര്‍ത്തി ആധാരചക്രങ്ങളിലൂടെ ക്രമമായി മുകളിലേക്ക്‌ കൊണ്ടുവന്ന്‌ ശിരസ്സില്‍ ആയിരം ഇതളുകളുണ്ടെന്ന്‌ സങ്കല്‍പിക്കപ്പെടുന്ന സഹസ്രാരചക്രത്തിലെത്തുമ്പോള്‍ വ്യക്തി പരമപദത്തിലെത്തുന്നു.
എളുപ്പമായുള്ള വഴിയെ ചന്തിച്ചാല്‍ ഇടയ്ക്കിടെയാറു പടിയുണ്ട്‌ പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെക്കാണാകും ശിവശംഭോ എന്ന കീര്‍ത്തനത്തിലും ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ പരമപദപ്രാപ്തിക്ക്‌ ഹിന്ദുമതം വിവിധ സാധനാമാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌.

എന്നാല്‍ അവയൊന്നും സാധാരണക്കാരന്‌ അനുഷ്ഠാനക്ഷമമല്ല. അവര്‍ക്ക്‌ ഏറ്റവും കരണീയമാര്‍ഗ്ഗമാണ്‌ ക്ഷേത്രദര്‍ശനം. മന്ത്ര-തന്ത്രശാസ്ത്രങ്ങളൊന്നും നിശ്ചയമില്ലാത്തവരും ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍, ആറ്‌ ആധാരങ്ങളും കടന്ന്‌ പരമപദത്തിലെത്തിയ കുണ്ഡലിനീശക്തിയുടെ പ്രതീകമായ ദേവപ്രതിഷ്ഠയില്‍ നിന്നും ആ ചൈതന്യം അവനിലേക്ക്‌ സംക്രമിക്കുന്നു. അത്‌ അവനിലെ കുണ്ഡലിനീശക്തിയെയും ഉണര്‍ത്തുന്നു. ആ ചൈതന്യത്തിന്റെ ശക്തിയുടെ പ്രഭാവം മുലമാണ്‌ സാധകന്‌ ദൈവം പ്രസാദിച്ചതായി അനുഭവപ്പെടുന്നത്‌.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!