മുന്നോക്ക സമുദായ ഉദ്യോഗസ്ഥരെ വ്യാജകേസുകളിൽ പ്രതികളാക്കുന്നു : അരവിന്ദാക്ഷ കുറുപ്പ്

by | May 26, 2020 | Uncategorized | 0 comments

കണ്ണൂർ :പട്ടികജാതി പട്ടിവർഗ്ഗം ന്യൂനപക്ഷ വിഭാങ്ങൾക്ക് അനുവദിച്ചിരിക്കുന്നതുപോലെ ‘മുന്നോക്ക’ സമുദായങ്ങൾക്കായി ഒരു വകുപ്പും മന്ത്രിയും വേണമെന്ന് ‘മുന്നോക്ക’ സമുദായ ഐക്യ മുന്നണി . . പട്ടിണി കിടക്കുന്ന പാവങ്ങളായ ‘മുന്നോക്ക’ സമുദായങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ജീവിക്കാൻ ഒരു തൊഴിലും വേണം .’മുന്നോക്ക’ സമുദായ ങ്ങളുടെ കാര്യങ്ങൾ പറയാനും അത് അവതരിപ്പിക്കുവാൻ വേണ്ടിയും ഒരു രാഷ്ട്രീയക്കാരും രംഗത്ത് വരുന്നില്ല . സംഘടിതരായിട്ടുള്ള സെമിറ്റിക് മതങ്ങളെ ഭയന്നിട്ടും.അവരിൽ നിന്നുള്ള പണവും ഭീഷണിയുമാണ് കാരണം.’മുന്നോക്ക’കാരെ അവശരാക്കുകയും അസംഘടിതരായിട്ടുള്ള അവരെ അസ്വസ്ഥതരാക്കി അതിലൂടെ മതം മാറ്റുക അതാണ്‌ ലക്ഷ്യം .അതിന് അവർക്ക് സഹായകരമാണ് നമ്മൾ വോട്ട് കൊടുത്തു നമ്മൾ ജയിപ്പിച്ചുവിടുന്ന ഓരോ പാർട്ടിയിലെയും ‘മുന്നോക്ക’ സമുദായങ്ങളിലെ ഓരോ എം എൽ എ മാരും എം പി മാരും.
‘മുന്നോക്ക’ സമുദായ ഐക്യ മുന്നണി ഒരു മതതേയോ ജാതിയെയോ എതിർക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല. അവർക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നതിനെയും ഏതിർക്കുന്നുമില്ല. കേന്ദ്ര സർക്കാർ 10% സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് സംവരണ പ്രഖ്യാപനം നടത്തിയപ്പോൾ മുസ്‌ലിം ലീഗും ചില കൃസ്ത്യൻ ന്യൂനപക്ഷ സംഘടനയും പട്ടിക ജാതി പട്ടിക വർഗ്ഗ സഘടനകളും നിയമസഭക്ക് മുന്നിൽ സമരങ്ങൾ സംഘടിപ്പിച്ചതും സുപ്രീം കോടതിയിൽ കേസ് ഫയൽചെയ്തതും എന്തിനെന്ന് അറിയില്ല . .മുസ്‌ലിം സംഘടനകളോടും , .’മുന്നോക്ക’ സമുദായക്കാർക്ക് 10% സംവരണം കൊടുക്കണമെന്ന് പറഞ്ഞ് കാസർക്കോട് നിന്ന് തിരുവനന്തപുരം വരെ പ്രസംഗിച്ച് ബി .ഡി.ജെ.എസ്.എന്ന പാർട്ടി രൂപീകരിച്ച വെള്ളാപ്പള്ളിയോടും .പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തോടും . ഏതെങ്കിലും തരത്തിലുള്ള എതിർപ്പ് മുന്നോക്ക സമുദായങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല
ജാതി ചിന്തകൾ പോലുമില്ലാതിരുന്ന മുന്നോക്ക സമുദായക്കാർ സാമുദായികമായി സംഘടന രൂപീകരിക്കു വാ ൻ കാരണം ഇവിടെത്തെ രാഷ്ട്രീയക്കാരാണ്. മതേതര രാജ്യമാണ് പോലു വെറും വർഗീയം മനസ്സിൽ കൊണ്ട് നടക്കുന്ന കള്ള രാഷ്ട്രീയക്കാർ.ഇനിയത് അനുവദിക്കില്ല . തുല്യതക്ക് വേണ്ടി പോരാടാൻ. മുന്നോക്കമെന്ന് ആരോപിക്കപ്പെടുന്ന സമുദായങ്ങൾ ഒരുങ്ങി കഴിഞ്ഞു . അധികാര കസേരയിൽ കേരളത്തിൽ ഇനിയുള്ളകാലം ആരെ ഇരുത്തണം ആരെ പുറത്താക്കണമെന്ന്മുന്നോക്ക’ സമുദായക്കാർ തീരുമാനിക്കും.മുന്നോക്ക സമുദായ ഐക്യ മുന്നണി നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടി രൂപീകരണം നടത്തുന്നതിനുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു.രാഷ്ട്രീയം മറക്കാൻ ഓരോ ‘മുന്നോക്ക’ സമുദായക്കാരനും തയ്യാറാകണം

‘മുന്നോക്ക’ സമുദായങ്ങൾക്ക് സർക്കാരുകൾ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന വാർത്തകൾ പത്ര താളുകളിൽ മാത്രമാണ് കണ്ട് സന്തോഷിക്കുന്നതെന്ന് ഓർക്കണം . ഇവിടെ വന്നിട്ടുള്ള നിയമങ്ങളിൽ ഒരു വിഭാഗത്തിനെതിരെ ഏറ്റവും വലിയ വജ്രായുധമായി പ്രയോഗിച്ചത് ജാതി വിളിച്ചാൽ ‘മുന്നോക്ക’ സമുദായക്കാരനെ ജയിലാക്കുമെന്ന നിയമമാണ് . ഇവിടെ അത് ദുരുപയോഗം ചെയ്തു നിരപരാധികളെ ജയിലിൽ അടച്ചത് സുപ്രീം കോടതി നിരീക്ഷിച്ചുകൊണ്ട് പ്രസ്തുത നിയമം കോടതി തള്ളികളഞ്ഞു . കേന്ദ്ര സർക്കാർ ആ നിയമം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നു.ആ നിയമം മുലം ഇപ്പോൾ’ മുന്നോക്ക ‘സ മുദായത്തിലുള്ള ഉദ്യോഗസ്ഥരേ വ്യാജ കേസുകളിൽ പ്രതിയാകുകയും ജോലി നഷ്ടപ്പെടുത്തുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. ഏന്തൊരു ഭീതിജനക അവസ്ഥയാണ് . ഇല്ല ഇനി അടങ്ങിയിരിക്കുവാൻ കഴിയില്ല ‘മുന്നോക്ക’ സമുദായക്കാർ ന്യായം നടപ്പാക്കാൻ സംഘടിക്കും .എല്ലാ ‘മുന്നൊക്ക’ സമുദായക്കാരും ഒരു കുടകീഴിൽ അണിനിരക്കുന്ന കാലം വിദൂരമല്ലന്ന് മുന്നണി പ്രസിഡന്റ് അരവിന്ദാക്ഷ കുറുപ്പ് പ്രസ്താവിച്ചു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!