സർക്കാർ അംഗീകരിച്ച മലയാള പദപ്രയോഗങ്ങൾ ശരിയും തെറ്റും

by | Jan 20, 2024 | Latest | 0 comments

  • കേരളത്തിലെ ഭരണസംവിധാനം ഇപ്പോൾ മാറ്റത്തിന്‍റെ പാതയിലാണ്. ഇ-ഓഫീസ്, ഡി.സി സ്യൂട്ട്, ഇ-ഡിസ്ട്രിക്ട് തുടങ്ങി പേപ്പർരഹിത ഓഫീസ് സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഭരണഭാഷ സംബന്ധിച്ച ഒരു ഓൺലൈൻ നിഘണ്ടു ഭരണരംഗത്ത് അനിവാര്യമാണ്. അതിന്റെ സാക്ഷാത്‌കാരമാണ് ‘ഭരണമലയാളം’. 1960-ൽ കേരളസർക്കാർ പ്രസിദ്ധീകരിച്ച ‘ഭരണ ശബ്ദകോശ’ത്തിനു ശേഷമുള്ള സുപ്രധാന ചുവടുവെയ്പ്പാണിത്. മൊബൈൽ ഫോണുകളിലും ലഭ്യമാകുന്ന വിധത്തിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്.

    ഔദ്യോഗികഭാഷ സംബന്ധിച്ച പദസ്വീകാരനയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. അന്യഭാഷാപദങ്ങൾക്ക് കൃത്യമായ മലയാളപദങ്ങളുണ്ടെങ്കിൽ ഭരണരംഗത്ത് അവ ഉപയോഗിക്കാവുന്നതാണ്. മലയാളലിപിയിൽ എഴുതിക്കാണിക്കാവുന്നതും സമകാലിക മലയാളത്തിൽ സുപരിചിതമായിക്കഴിഞ്ഞിട്ടുള്ളതുമായ അന്യഭാഷാപദങ്ങൾക്ക് കൃത്യമായ മലയാളപദമില്ലെങ്കിൽ അവയുടെ തത്സമ-തത്ഭവ രൂപങ്ങൾ ഉപയോഗിക്കാം. അതായത് under secretary, additional secretary തുടങ്ങിയ പദങ്ങൾ അണ്ടർ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി എന്നിങ്ങനെ മലയാളലിപിയിൽ എഴുതിയാൽമതി എന്ന് സാരം.

  • (State approved Malayalam expressions correct and incorrect)

     

    തെറ്റ് ശരി
    അങ്ങിനെ അങ്ങനെ
    അടിമത്വം അടിമത്തം
    അതാത് അതത്
    അഥപതനം അധഃപതനം
    അദ്യാപകൻ അധ്യാപകൻ
    അനന്തിരവൻ അനന്തരവൻ
    അനുഗ്രഹീതൻ അനുഗൃഹീതൻ
    അപേക്ഷാത്തീയതി അപേക്ഷത്തീയതി
    അല്ലങ്കിൽ അല്ലെങ്കിൽ
    അവധാനത അവധാനം
    അസ്തികൂടം അസ്ഥികൂടം
    അസന്നിഗ്‌ദം അസന്ദിഗ്ദ്ധം
    അസ്ഥിവാരം അസ്തിവാരം
    ആണത്വം ആണത്തം
    ആദ്യാവസാനം ആദ്യവസാനം
    ആധുനീകരിക്കുക ആധുനികീകരിക്കുക
    ആവർത്തി ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം )
    ആവൃത്തിക്കുക ആവർത്തിക്കുക
    ആസ്വാദ്യകരം ആസ്വാദ്യം
    ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ്
    ഇങ്ങിനെ ഇങ്ങനെ
    ഉത്‌ഘാടനം ഉദ്ഘാടനം
    എങ്ങിനെ എങ്ങനെ
    ഏകകണ്ഠേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
    ഏകകണ്ഠ്യേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി
    ഐക്യമത്യം ഐകമത്യം
    ഐശ്ചികം ഐച്ഛികം
    ഓരോന്നുവീതം ഒന്നുവീതം / ഓരോന്ന്
    ഓരോ പുസ്തകങ്ങളും ഓരോ പുസ്തകവും
    കണ്ടുപിടുത്തം കണ്ടുപിടിത്തം
    കയ്യക്ഷരം കൈയക്ഷരം
    കയ്യാമം കൈയാമം
    കയ്യെഴുത്ത് കൈയെഴുത്ത്
    കവയത്രി കവയിത്രി
    കളയിപ്പിക്കുക  കളയിക്കുക
    കാട്ടാളത്വം കാട്ടാളത്തം
    കീഴ്‌കോടതി കീഴ്‌ക്കോടതി
    കുടിശിഖ കുടിശ്ശിക
    കുട്ടിത്വം കുട്ടിത്തം
    കൈചിലവ് കൈച്ചെലവ്
    ക്രിത്രിമം കൃത്രിമം
    ഗൂഡാലോചന ഗൂഢാലോചന
    ചിലവ് ചെലവ്
    ചുമന്ന ചെമന്ന
    ചുമര് ചുവര്
    ചുമതലാബോധം ചുമതലബോധം
    ചെങ്ങാത്തം ചങ്ങാത്തം
    ചെയ്യിപ്പിക്കുക ചെയ്യിക്കുക
    ജടം ജഡം
    ജന്മിത്വം ജന്മിത്തം
    തയാർ തയ്യാർ
    തീപിടുത്തം തീപ്പിടിത്തം
    തീയ്യതി തീയതി, തിയ്യതി
    തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ്
    ദിനപ്പത്രം ദിനപത്രം
    ദിവസ്സേന ദിവസേന
    ദൈന്യത ദൈന്യം
    ദ്വിഭാര്യാത്വം ദ്വിഭാര്യത്വം
    നിവർത്തി നിവൃത്തി ( നിവർത്തിക്കുക – ക്രിയ, നിവൃത്തി-നാമം)
    നിവൃത്തിക്കുക നിവർത്തിക്കുക
    പണ്ടുകാലം പണ്ട്
    പരിതസ്ഥിതി പരിതഃസ്ഥിതി
    പിന്നോക്കം പിന്നാക്കം
    പുനഃപ്പരിശോധന പുനഃപരിശോധന
    പ്രവർത്തി പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം)
    പ്രവൃത്തിക്കുക പ്രവർത്തിക്കുക
    പ്രാരാബ്ദം പ്രാരബ്‌ധം
    പ്രസ്ഥാവന പ്രസ്താവന
    പ്രാസംഗികൻ പ്രസംഗകൻ
    ബഹുഭാര്യാത്വം ബഹുഭാര്യത്വം
    മനഃസ്സാക്ഷി മനഃസാക്ഷി, മനസ്സാക്ഷി
    മുഖാന്തിരം മുഖാന്തരം
    മുതലാളിത്വം  മുതലാളിത്തം
    മുന്നോക്കം മുന്നാക്കം
    യഥാകാലത്ത് യഥാകാലം
    യാദൃശ്ചികം യാദൃച്ഛികം
    രക്ഷകർത്താവ് രക്ഷാകർത്താവ്
    രാഷ്ട്രീയപരമായ രാഷ്ട്രീയമായ
    വളർച്ചാനിരക്ക് വളർച്ചനിരക്ക്
    വിഡ്‌ഡിത്വം വിഡ്‌ഢിത്തം
    വിഡ്‌ഢിത്വം വിഡ്‌ഢിത്തം
    വിദ്യുശ്ചക്തി വിദ്യുച്ഛക്തി
    ശുപാർശ ശിപാർശ
    ശൃംഘല ശൃംഖല
    സത്യാഗ്രഹം സത്യഗ്രഹം
    സദാകാലവും സദാ, എക്കാലവും
    സർവതോന്മുഖം സർവതോമുഖം
    സാന്മാർഗികപരം സാന്മാർഗികം
    സാമുദായികപരം സാമുദായികം
    സാമൂഹികപരമായ സാമൂഹികമായ
    സാമ്രാട്ട് സമ്രാട്ട്
    സാമ്പത്തികപരമായ സാമ്പത്തികമായ
    സൃഷ്ടാവ് സ്രഷ്ടാവ്
    സ്വതവേ സ്വതേ
    ഹാർദ്ദവം ഹാർദം

    0 Comments

    Submit a Comment

    Your email address will not be published. Required fields are marked *

    Latest News

    എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

    എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

    . ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

    സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

    സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

    എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

    എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

    എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

    കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

    കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

    മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

    മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

    error: Content is protected !!