ദേവസ്വം പണമെടുക്കാൻ സർക്കാരിനെന്താധികാരം : മുന്നോക്ക സമുദായ ഐക്യമുന്നണി

by | May 9, 2020 | Spirituality | 0 comments

കൊല്ലം : ഗുരുവായൂർ ദേവസത്തിന്റെ അഞ്ചു കോടി സംഭാവന നീതി നിഷേധം … കൊറോണയുടെ മറവിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അഞ്ചു കോടി രൂപ നല്കിയത് ഭരണഘടനാ ലംഖനമാണെന്ന് മുന്നോക്ക സമുദായ ഐക്യമുന്നണി . ശബരിമല വിഷയത്തിൽ ദേവൻ മൈനറാണെന്ന വാദം സുപ്രീം കോടതി നിരീക്ഷിച്ചതാണ്. മൈനറിന്റെ സ്വത്ത് ക്ഷേത്രാവശ്യങ്ങൾക്കും സേവകരായ ക്ഷേത്രജീവനക്കാർക്കുമായിട്ടുള്ളതാണ്. മുൻപ് പ്രളയ ഫണ്ടിലേയ്ക്ക് കോടികൾ നല്കിയത് കോടതിയുടെ പരിഗണയിലിരിക്കുമ്പോൾ മുഖ്യന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അഞ്ചുകോടി നല്കിയത് സി പി എം ഭരണ സമിതിയുടെ നിർദ്ദേശ പ്രകാരമാണ്. ദേവസ്വം ഫണ്ടിൽ നിന്നും ഒരു രൂപാ പോലും ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ ചെലവിടാൻ പാടില്ലാത്തതാണ്. ക്ഷേത്ര കാണിക്ക മൈനറായ ഭഗവന് നല്കുന്നതാണ്.ഈ തുകയിൽ നിന്ന് ദുരിതാശ്വാസഫണ്ടിലേയ്ക്ക് നല്കിയത് അംഗീകരിക്കാൻ മുന്നോക്ക സമുദായ ഐക്യമുന്നണി തയ്യാറല്ല. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവർ ക്ഷേത്ര വാദ്യകലാകാരന്മാർ എന്നിവർ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അഞ്ചു കോടി സംഭാവന സി പി എമ്മിന്റെ ധാർഷ്ട്യം ആണെന്നു വേണം വിശ്വസിക്കാൻ .ക്ഷേത്രജീവനക്കാർക്ക് കൊറോണക്കാലത്ത് സാമ്പത്തിക സഹായം നല്കണമെന്ന നിവേദനം മുഖ്യന് നല്കിയിട്ട് നടപടി എടുത്തില്ല. കൂടാതെ ഓർഡിനൻസ് വഴി 25% ശമ്പളം കട്ടു ചെയ്ത് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മാറ്റുന്നു. ജനങ്ങളോടും, സർക്കാർ ജീവനക്കാരോടും, രാവും പകലും കൊറോണയെ തുരത്താൻ കഷ്ടപ്പെടുന്ന പൊലീസിന്റെയും, ആരോഗ്യ പ്രവർത്തകരുടെയും പിച്ച ചട്ടിയിൽ കൈയ്യിട്ടുവാരുന്ന ‘ ദയയും ദാക്ഷിണ്യവുമില്ലാത്ത സർക്കാർ ഭരണത്തെ ഈ സംഘടന അനുകൂലിക്കില്ല. ഗുരുവായൂർ ദേവസ്വം അഞ്ചുകോടി ദുരിതാശ്വാ ഫണ്ടിലേയ്ക്ക് നല്കിയതിൽ മുന്നോക്ക സമുദായ ഐക്യമുന്നണി ശക്തമായി പ്രതിക്ഷേതിക്കുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!