തിരുവനന്തപുരം:കേരള കൈത്തറി തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കോവിഡ്-19 മായി ബന്ധപ്പെട്ട അനുവദിച്ച പ്രത്യേക ധനസഹായമായ 1,000 രൂപ ഗുണഭോക്താകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അറിയിച്ചു. ഇൻകം സപോർട്ട് സ്‌കീം പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ അപേക്ഷ സമർപ്പിച്ച സ്വയം തൊഴിലാളികളുടെയും, സ്ഥാപന മേധാവികൾ വഴി ബോർഡ് സമാഹരിച്ച സ്ഥാപന തൊഴിലാളികളുടെയും അക്കൗണ്ടിലേക്കാണ് ഒന്നാം ഘട്ടത്തിൽ തുക അയച്ചിട്ടുള്ളത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇനിയും ധനസഹായം ലഭ്യമാകാത്ത സ്വയം തൊഴിലാളികൾ നേരിട്ടും, സ്ഥാപന തൊഴിലാളികൾ സ്ഥാപന മേധാവികൾ വഴിയും ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി കാർഡ്, അധാർകാർഡ്, എന്നിവയുടെ പകർപ്പും ഫോൺ നമ്പറും ഇ-മെയിൽ വിലാസത്തിൽ (കണ്ണൂർ, കാസർഗോഡ്, വയനാട്- handloomknr1989@gmail.com, കോഴിക്കോട്, മലപ്പുറം, പാലക്കാട്- keralahandloomkkd@gmail.com, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം- handloomekm123@gmail.com, തിരുവനന്തപുരം, കൊല്ലം- khwwfbtvm@gmail.com) നൽകേണ്ടതാണെന്നും ബോർഡ് ചെയർമാൻ അറിയിച്ചു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments