വിരമിച്ച ജീവനക്കാർക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം

by | May 1, 2020 | Uncategorized | 0 comments

തിരുവനന്തപുരം :സംസ്ഥാനത്ത് 2020 ഏപ്രിൽ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാക്കാൻ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നതുവരേയോ അല്ലെങ്കിൽ പരമാവധി 2 മാസ കാലയളവിലേക്കോയാണ് (ജൂൺ 30 വരെ) അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമനം നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ്-19നെ ഫലപ്രദമായി പ്രിരോധിക്കാൻ സംസ്ഥാനത്തും ആരോഗ്യ മേഖലയിലും വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വീടുകളിൽ നിരിക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്കും തടസം കൂടാതെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. മാർച്ച് 31 വിരമിച്ച ജീവനക്കാർക്ക് ജൂൺ 30 വരെ അഡ്ഹോക്ക് വ്യവസ്ഥയിൽ ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ്-19 മഹാമാരിയെത്തുടർന്നുള്ള പ്രതിരോധ-ചികിത്സാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്ന അവസ്ഥയാണ് ഉള്ളത്. അതിനാലാണ് ഏപ്രിൽ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് വീണ്ടും അനുമതി നൽകുന്നത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!