എല്ലൂറ്റി എന്ന മരം അറിയുമോ? ചിറ്റില പ്ളാവ്, വനംതൊടലി എന്നീ പേരുകളിലും അറിയപ്പെടുന്നു. തെക്കൻ തിരുവിതാംകൂറിൽ കോട്ടൂർ വന പ്രദേശത്തു കാബപ്പെടുന്നു.
അതിന്റെ തൊലി ചേർന്ന തടി കഷണങ്ങൾ ആക്കി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ പൊട്ടിയ എല്ലുകൾ വേഗം കൂടിച്ചേരും.ചെറു കഷണങ്ങളാക്കി വെള്ളത്തിൽ ഇട്ടു മൺകലത്തിൽ തിളപ്പിക്കുക. ഏകദേശം ഒരു ചെറു പിടി. എന്നിട്ട് ആ വെള്ളം ഊറ്റിയെടുത്തു ദിവസം മുഴുവനും സാധാരണ വെള്ളം കുടിക്കുന്നതിന് പകരം കുടിക്കുക. പ്രത്യേകിച്ചു മണമോ, സ്വാദോ ഇല്ല. ബാക്കി വരുന്ന കഷണം കളയരുത്. അടുത്ത ദിവസം അതോടൊപ്പം തന്നെ വീണ്ടും ഒരു പിടി കഷണങ്ങൾ ഇട്ടു തിളപ്പിക്കുക. അങ്ങനെ തീരുന്നത് വരെ കഴിക്കുക. 500 gram മൂന്നോ നാലോ ആഴ്ച ഉപയോഗിക്കാൻ ഉണ്ടാകും.സുനിൽ വാസുദേവ് -9910056044
0 Comments