നായർ സർവീസ് സൊസൈറ്റിയിലെ (എൻഎസ്എസ്) ക്രമക്കേടുകൾക്കെതിരായ സമുദായ അംഗങ്ങളുടെ പ്രതിഷേധം പരിഗണിയ്ക്കാനും മെയ് 31- നകം ഏറ്റവും പുതിയ റിപ്പോർട്ട് സമർപ്പിയ്ക്കാനും ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷന് (ലൈസൻസിംഗ്) കേരള ഹൈക്കോടതി ഉത്തരവിട്ടു.
സൊസൈറ്റിയ്ക്ക് കീഴിലുള്ള താലൂക്ക് യൂണിയനുകളെയും കരയോഗങ്ങളെയും ബാധിക്കുന്ന നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനോ അതിലെ ആജീവനാന്ത അംഗങ്ങൾക്കെതിരെയുള്ള അച്ചടക്ക നടപടികളോ തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി എൻഎസ്എസ് കരയോഗ അംഗങ്ങൾ സമർപ്പിച്ച ഹർജികളിലാണ് കേരള ഹൈക്കോടതിയുടെ ഉത്തരവ്.
തിരുവിതാംകൂർ കമ്പനീസ് റെഗുലേഷൻസ് സെക്ഷൻ 26 പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയായ എൻഎസ്എസിൻ്റെ പെരുന്നയിലുള്ള ഭരണ സിരാകേന്ദ്രത്തിൽ ഗുരുതരമായ നിയമ ലംഘനങ്ങളാണ് നടക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
2013-ലെ കമ്പനീസ് ആക്ടിൻ്റെ സെക്ഷൻ 158 പ്രകാരം, ഓരോ വ്യക്തിയും കമ്പനിയും ഏതെങ്കിലും റിട്ടേണുകൾ നൽകുമ്പോൾ ഡയറക്ടർ ഐഡൻ്റിഫിക്കേഷൻ നമ്പർ (ഡിഐഎൻ – ഡിൻ നമ്പർ) സൂചിപ്പിയ്ക്കണം.
രജിസ്ട്രാർ ഓഫീസിൽ സമർപ്പിച്ച റിട്ടേണുകളിൽ ഡിഐഎൻ (ഡിൻ നമ്പർ ) പരാമർശിച്ചിട്ടില്ലെന്ന് കമ്പനിയും പറയുന്നു. ഇത് കമ്പനി ആക്ടിലെ നടത്തിപ്പു സംബന്ധിച്ചു ഗുരുതരവും ഗൗരവമേറിയതുമായ വിഷയമാണ്.
0 Comments