തിരുവനന്തപുരം : ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും സ്വർണ്ണവും മറ്റും ലേലം ചെയ്യാനുള്ള നടപടി നിർത്തിവയ്ക്കണമെന്നും ക്ഷേത്രഭൂമികൾ പാട്ടത്തിന് നൽകുന്നതിൽ നിന്നും പിൻമാറണമെന്നും ബോർഡിന്റെ ക്ഷേത്ര സ്വത്തുക്കൾ അന്യാധീനപ്പെടുത്തുവാനുള്ള ഗുഢ നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഹിന്ദു ഐക്യവേദി ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തും അസി.കമ്മിഷണർ ഓഫീസുകൾക്ക് മുന്നിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഭക്തജന ധർണ നടത്തുകയുണ്ടായി …
ദേവസ്വം ബോർഡ് ആസ്ഥാനത്തു നടന്ന ധർണ ഹിന്ദു ഐക്യവേദി സംസ്ഥാന ജോ. ട്രഷറർ പി. ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു ..
ഹിന്ദു ഐക്യവേദി ജില്ലാ, താലൂക്ക് ഭാരവാഹികളായ വഴയില ഉണ്ണി, പി.എസ്.പ്രേംകുമാർ, ആറ്റിപ്ര മോഹൻകുമാർ, മധുസുദനൻ നായർ, ജഗദീപ് തുടങ്ങിയവർ സംസാരിച്ചു.
0 Comments