[ap_tagline_box tag_box_style=”ap-bg-box”]മതേതര സർക്കാറിന്റെ അവഗണന കൊണ്ട് ക്ഷേത്രങ്ങളുടെ ലക്ഷക്കണക്കിന് ഏകർ സ്ഥലം കയ്യേറ്റം ചെയ്യപ്പെട്ടു ! – ശ്രീമതി. ശിൽപ നായർ, പീപ്പിൾ ഫോർ ധർമ, കേരളം[/ap_tagline_box]
മതേതര സർക്കാർ എന്തുകൊണ്ട് ഹിന്ദുക്ഷേത്രങ്ങളെ മാത്രം നിയന്ത്രിക്കുന്നു?’, എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിച്ച ഒരു പ്രത്യേക ഓൺലൈൻ ചർച്ചയിൽ മതേതര കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദുക്കളുടെ ധാർമികമായ അവകാശങ്ങളിൽ കൈകടത്തുകയാണെന്നും മതേതര സർക്കാറിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ട് ഹിന്ദു ക്ഷേത്രങ്ങളുടെ ലക്ഷക്കണക്കിന് ഏക്കർ സ്ഥലം കയ്യേറ്റം നടന്നിട്ടുണ്ടെന്നും ’പീപ്പിൾ ഫോർ ധർമ’ എന്ന സംഘടനയുടെ അധ്യക്ഷ, ശ്രീമതി. ശിൽപ നായർ, പറഞ്ഞു.
കൊച്ചി ദേവസ്വം ബോർഡിന്റെ 55,000 ഏക്കർ സ്ഥലവും, ഗുരുവായൂർ ദേവസ്വത്തിന്റെ 13,500 ഏക്കർ സ്ഥലവും, കൂടൽമാണിക്യം ദേവസ്വത്തിന്റെ 75,000 ഏക്കർ സ്ഥലവും മലബാർ ദേവസ്വം ബോർഡിന്റെ 2 ലക്ഷത്തോളം ഏക്കർ സ്ഥലവും സാമൂഹ്യവിരുദ്ധർ കയ്യേറി. ഇതിന് ഒരു അറുതി വരുത്തുവാൻ ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം എന്നും തുടർന്നവർ ആരോപണമുയർത്തി .
ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിക്ക് സുപ്രീം കോടതി നൽകിയ ഉത്തരവനുസരിച്ച് ’ഒരു ക്ഷേത്രത്തിലും ദുർഭരണം നടക്കുന്നു എന്നു പറഞ്ഞുകൊണ്ട് ആ ക്ഷേത്രത്തെ കൈകടത്തി ക്ഷേത്രഭരണം നടത്തുവാനുള്ള അവകാശം സർക്കാറിന് ഇല്ല. ക്ഷേത്രത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ മാത്രം സർക്കാറിന് അതിൽ ഇടപെടാവുന്നതാണ്. പക്ഷേ ഇന്നത്തെ മതേതര സർക്കാർ പല ക്ഷേത്രങ്ങളെയും കയ്യേറി അവയെ ഭരിക്കുന്നു. ക്ഷേത്രങ്ങളടെ ലക്ഷക്കണക്കിന് ഏകർ സ്ഥലം സർക്കാർ ഉപയോഗിക്കുകയാണ്. ഒരു ഏകർ സ്ഥലത്തിനു വെറും 2 രൂപ വച്ചാണ് സർക്കാർ പ്രതിവർഷം ക്ഷേത്രങ്ങൾക്ക് നൽകുന്നത് എന്നാൽ അതേ ഭൂമിയിലൂടെ സർക്കാർ കോടിക്കണക്കിന് രൂപ സന്പാദിക്കുന്നു. സ്ഥലത്തിനുള്ള ഇന്നത്തെ വിലയനുസരിച്ച് കണക്കു കൂട്ടുകയാണെങ്കിൽ, സർക്കാർ ഏകദേശം 7,500 കോടിയിലധികം പണം ക്ഷേത്രങ്ങൾക്ക് നൽകണം. ഇതിലൂടെ ക്ഷേത്രങ്ങൾക്ക് ഗോശാലകളും വിദ്യാലയങ്ങളും സംഘടനകളും നടത്തുവാൻ കഴിയും. ക്ഷേത്രങ്ങളുടെ ഭരണം ’മതേതര’ സർക്കാറിന് ഏൽപ്പിക്കുന്നത് നിരീശ്വരവാദികളെ ഏൽപ്പിക്കുന്നതിനു തുല്യമാണ്, എന്ന് തമിഴ് നാട്ടിലെ ’ടെന്പിൾ വർഷിപ്പേഴ്സ് സൊസൈറ്റിയുടെ അധ്യക്ഷനായ ടി.ആർ. രമേശ് ആരോപിച്ചു .
’മതേതര സർക്കാർ എന്തുകൊണ്ട് ഹിന്ദുക്ഷേത്രങ്ങളെ മാത്രം നിയന്ത്രിക്കുന്നു?’, എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിച്ച ഒരു പ്രത്യേക ഒാൺലൈൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. ഈ ചർച്ചയിൽ ഭാഗ്യനഗറിലെ (ഹൈദരാബാദ്) ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ മേൽശാന്തി ശ്രീ. സി. എസ്. രംഗരാജൻജി, കേരളത്തിലെ ’പീപ്പിൾ ഫോർ ധർമ’ എന്ന സംഘടനയുടെ അധ്യക്ഷയായ ശ്രീമതി. ശിൽപ നായർ, സുപ്രീം കോടതിയിലെ അഭിഭാഷകൻ അഡ്വ. കിരൺ ബെട്ടദാപൂർ, ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ വക്താവ് ശ്രീ. രമേശ് ശിന്ദേ മുതലായവർ ഈ ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തു. ഈ പരിപാടി യൂട്യൂബിലും ഫേസ്ബുക്ക് ലൈവിലുമായി 52,000-ൽ അധികം പേർ കാണുകയും 1,80,000-ൽ അധികം പേരുകളിലേക്ക് പരിപാടി എത്തുകയും ചെയ്തു.
’ക്ഷേത്രങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചതു മുതൽ ആരാധന, ഭക്തിഭാവം ഇതൊക്കെ കുറഞ്ഞു വരുന്നു. ഭക്തിയെ കുറിച്ചും ആരാധനയെ കുറിച്ചും പഠിപ്പിക്കണമെങ്കിൽ ക്ഷേത്രങ്ങൾ സുരക്ഷിതമായിരിക്കണം. ഭണ്ഡാരത്തിൽ കണ്ണും വെച്ചിട്ടാണ് ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുക്കുന്നത്. ക്ഷേത്രങ്ങളിൽ നിന്നും ഭണ്ഡാരങ്ങൾ ഞങ്ങൾ നീക്കം ചെയ്താൽ സർക്കാറിന് ക്ഷേത്രം ഏറ്റെടുക്കാൻ താൽപര്യം തീരെ ഉണ്ടാകില്ലായെന്ന് രംഗരാജൻ പറഞ്ഞു.
ബംഗ്ലൂരിലെ ’വിധാൻ സൌദ’ (നിയമസഭാ മന്ദിരം) തന്നെ ’പ്രഭു അരളിമുനീശ്വര ക്ഷേത്ര’ത്തിന്റെ 60 ഏക്കറോളം സ്ഥലം സർക്കാർ ഏറ്റെടുത്തു നിർമിച്ചതാണ്. കർണാടകയിൽ 35,000-ത്തിലധികം ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുകയും അതിലെ ഭഗവാന്റെ നിധി തീർത്തും ദുരുപയോഗിക്കുകയും ചെയ്യുന്നുവെന്ന് ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ നിയമയുദ്ധം നടത്തുന്ന അഭിഭാഷകനായ അഡ്വ. കിരൺ ബെട്ടദാപൂർ പറഞ്ഞു.
ക്ഷേത്രങ്ങളുടെ അടിസ്ഥാന ലക്ഷ്യം തന്നെ ധർമ പ്രചരണമാണ്. മുസ്ളീം പള്ളികളിൽനിന്ന് ഖുർആനും ക്രിസ്ത്യൻ പള്ളികളിൽ നിന്ന് ബൈബിളും പഠിപ്പിക്കുന്നുവെങ്കിൽ എന്തുകൊണ്ട് ക്ഷേത്രങ്ങളിൽനിന്ന് ഭഗവത്ഗീത പഠിപ്പിച്ചുകൂടാ ? ക്ഷേത്രങ്ങളിൽ വച്ച് ധർമ പ്രചരണം നടത്തുന്നതിനുവേണ്ടി ’ക്ഷേത്രവും സംസ്കൃതിയും സംരക്ഷിക്കുക’ എന്ന കാമ്പയിൻ ആരംഭിച്ചിരിക്കുന്നുവെന്ന് രമേശ് ശിന്ദേ പറഞ്ഞു.
0 Comments