കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന വിളക്കും ഓട്ടുപാത്രങ്ങളുംഏറ്റെടുത്ത് ലേലം ചെയ്യാനുള്ള ദേവസ്വം ബോർഡ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ വഴിപാടായി ലഭിക്കുന്ന വിളക്കും, പാത്രങ്ങളും വിറ്റഴിക്കുന്നതിനു മുൻപ് ഉപദേശക സമിതിയുടെയും, ഭക്ത ജന കൂട്ടായ്മയുടെയും അഭിപ്രായം സ്വരൂപിക്കാൻ തയാറാകാത്തത് സാമാന്യ നീതിയ്ക് വിരുദ്ധ മാണ്. ക്ഷേത്ര വസ്തുക്കൾ വിറ്റഴിക്കാൻ ഏകപക്ഷീയ മായി തീരുമാനമെടുക്കുന്നത് ദേവസ്വം ബോർഡിന് ഭൂഷണമല്ല. ഭക്തജന സമൂഹത്ത ലോക് ഡൗണിന്റെ പേരിൽ ക്ഷേത്രദർശന വിലക്ക് ഏർപ്പെടുത്തിയ ഈ സാഹചര്യത്തിൽ ക്ഷേത്ര വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ഇതിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്ന് ഈ. എസ്. ബിജു ആരോപിച്ചു. പഴമക്കാർ പറയുന്നത് പോലെ വിത്ത് എടുത്ത് ഉണ്ണുന്ന തീരുമാനമാണ് ദേവസ്വം ബോർഡ് കൈകൊണ്ടിട്ടുള്ളത്.
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റു മാർഗങ്ങൾ ആണ് ദേവസ്വം ബോർഡ് തേടണ്ടത് . ദേവസ്വം ബോർഡു കൾക്ക് ലഭിച്ചു വരുന്ന നഷ്ട പരിഹാര തുക കാലാനുസ്രതമായി വർധിപ്പിക്കാൻ സർക്കാരിനോട് ദേവസ്വംബോർഡ് ആവശ്യപ്പെടണം.പതിറ്റാണ്ടുകൾക്കു മുൻപ് നിശ്ചയിച്ച അതേ വാര്ഷികാശനം തന്നെയാണ് ഇന്നും നൽകി വരുന്നത്, പ്രളയ നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 100കോടിയിൽ ബാക്കിയായി നൽകാനുള്ള 70കോടിരൂപ എത്രയും പെട്ടെന്നുസർക്കാർ ദേവസ്വം ബോർഡിന് കൈ മാറണമെന്നും ഈ. എസ്. ബിജു ആവശ്യപ്പെട്ടു
0 Comments