വേണമോ ദേവസ്വം ബോർഡ് ? ; ശശികല ടീച്ചർ

by | May 24, 2020 | Uncategorized | 0 comments

കേട്ട വാർത്തകൾ വാസ്തവമെങ്കിൽ ദേവസ്വം ബോർഡ് ഭരണം ഹൈന്ദവ ക്ഷേത്രങ്ങൾക്ക്’ അനിവാര്യം’ തന്നെ !
പ്രശസ്തമായ  അങ്ങാടിപ്പുറം  തിരുമാന്ധാംകുന്ന്  ഭഗവതി  ക്ഷേത്രം 2017 ആഗസ്ത് മുതൽ മലബാർ ദേവസ്വം ബോർഡിന്റെ ഭരണത്തിലായി.  മംഗല്യപൂജയ്ക്   പേര് കേട്ട അമ്പലമാണത്. വള്ളുവനാട്ടിലെ  പ്രശസ്തമായ ദേവീ ക്ഷേത്രവുമാണ്. ദേവസ്വം ബോർഡ്‌ ഭരണ മേൽക്കുന്നതു വരെ ഒരു വർഷം എല്ലാ ചിലവും കഴിച്ച് ശരാശരി 8 കോടി രൂപ ഫിക്സ്ഡ് ഡിപ്പോസിറ്റ് വരുമായിരുന്നത്രെ !
ട്രസ്റ്റി ബോർഡിന്റെ പേരിൽ വിവിധ ബാങ്കുകളിൽ ആ തുകസ്ഥിര നിക്ഷേപങ്ങൾ ആയി ഉണ്ടായിരുന്നു താനും… നമ്മുടെ ജനകീയ വിപ്ലവ മതേതറ  മലബാർദേവസ്വംബോർഡ്  ഭരണം ഏറ്റു. ലാഭം’ മുതലാളിത്തത്തിന്റെ സവിശേഷതയല്ലേ ? കമ്മ്യൂണിസത്തിൽ ലാഭ’ത്തിന് സ്ഥാനമില്ലാത്തതു കൊണ്ട് ദൈവം സഹായിച്ച് ഇതുവരെ ഒരു പൈസയും ബാക്കി വന്നില്ലത്രെ. ! പഴയ ഫിക്സഡ് ഡിപ്പോസിറ്റുകളെല്ലാം ബോർഡിന്റെ അധീനതയിലായതോടെ വിവിധ സവർണ്ണ മൂരാച്ചി -ഫാസിസ്റ്റ് ബൂർഷ്വാ ബാങ്കുകളിലെ നിക്ഷേപമെല്ലാം അവിടെ നിന്നും സ്വയം ഇറങ്ങിപ്പോന്ന് പെരിന്തൽമണ്ണ അർബ്ബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ അഭയം പ്രാപിച്ചിട്ടുണ്ടോന്ന് തദ്ദേശ വാസികൾ സംശയിക്കുന്നു. അതങ്ങനെയല്ലേ ആകാവു. കാരണം ആ ബാങ്ക് പിന്തിരിപ്പൻ മൂരാച്ചി കളുടേതല്ലല്ലോ? നല്ല അദ്ധ്യാനിക്കുന്ന  തൊഴിലാളിവർഗ്ഗമല്ലേ  അത് ഭരിക്കുന്നത് !
ഭരണമേറ്റ നാൾ മുതൽ മരാമത്ത് പണികൾ ബോർഡ് ആരംഭിച്ചു. (അതിലാണല്ലോ ..ല്ലോ ..പോക്കറ്റ് നിറയുക !)
അന്നദാനമണ്ഡപം ,ശ്രീമൂലസ്ഥാനം എല്ലാം പൊളിച്ച് പണിയോടു പണി . മൂന്നു കൊല്ലം തികയാൻ പോകുന്നു ആറുമാസം കൊണ്ട് നടത്താമെന്നേറ്റ പണികൾ രാമേശ്വരത്തെ ക്ഷൗരംപോലെ കിടക്കുന്നു. ചിലവ് പലയിരട്ടി വർദ്ധിച്ചു പലർക്കും പണം ഇനിയുമേറെ കിട്ടാനുമുണ്ടത്രെ!
കോവിഡ് കൂടിയായപ്പോൾ സ്വതവേ ദുർബ്ബല പോരെങ്കിൽ ഗർഭിണി എന്ന അവസ്ഥയിലായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ രഹസ്യമായി സമ്മതിക്കുന്നു .പൂരം നടത്താത്തതോണ്ട് ആ പൈസ വകമാറ്റി രണ്ടു മാസം ശമ്പളം നൽകി. ഇനി ശമ്പളം നൽകാൻ പഴയ ട്രസ്റ്റി ബോർഡ് ഉറുമ്പ് അരിമണിയെന്ന പോലെ ശേഖരിച്ചു വച്ച നിക്ഷേപം മാത്രം..അതായത് വിത്തെടുത്തു കുത്തുന്നൂന്ന് സാരം. ബോർഡ് ഭരണം ഏറ്റതുമുതൽ കൊറോണ നാടിന്റെ ഭരണം ഏറ്റതു വരെ എന്തേ പണം മിച്ചമായില്ലേ ?
മംഗല്യ പൂജകൾ കുറഞ്ഞോ ?
ഭക്തരുടെ വരവ് കുറഞ്ഞോ ?
അവർ വഴിപാട് കഴിക്കുന്നത് നിർത്തിയോ?
പണം ദേവിയോ ഗണപതിയോ വാങ്ങിയോ?
ഒരു എത്തുംപിടിയും കിട്ടുന്നില്ലല്ലോ ന്റെ തേവരേ!
ഞങ്ങൾ ഒന്നങ്ങ്ട്ട് വന്നാലോ…ലോ ന്നൊരു ചിന്ത
കേട്ടതൊക്കെ നേരന്യാണോന്ന് അറിയണമല്ലോ!
അമ്മേ ശരണം
ദേവീ ശരണം
തീരുമാന്ധാംകുന്നിലമ്മേ ശരണം

ശശികല ടീച്ചർ, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!