ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം ജൂലായ്‌ 18ന് ഓൺലൈനിൽ സംഘടിപ്പിക്കും.

by | Jul 14, 2021 | Latest, Uncategorized | 0 comments

ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം

ജൂലായ്‌ 18ന് ഓൺലൈനിൽ സംഘടിപ്പിക്കും.

======================================
കോട്ടയം : ഹിന്ദുഐക്യവേദി  സംസ്ഥാന  പ്രതിനിധിസമ്മേളനം  2021  ജൂലായ്‌ 18ന്ഞായറാഴ്ച  നടക്കുമെന്ന്   ഹിന്ദുഐക്യവേദി  സംസ്ഥാന  ജനറൽ  സെക്രട്ടറി   ഈ. എസ്. ബിജു  അറിയിച്ചു. രാവിലെ  9ന്  ഓൺലൈനിൽ  ആരംഭിക്കുന്ന  സമ്മേളനം  വൈകുന്നേരം  5  മണിയ്ക്ക് സമാപിക്കും,  ഹിന്ദുഐക്യവേദി  സംസ്ഥാന  രക്ഷാധികാരിമാരായ   ആചാര്യ  എം  കെ. കുഞ്ഞോൽ  , കെ. എൻ. രവീന്ദ്രനാഥ്‌, പി. കെ. ഭാസ്കരൻ,  ആർ എസ് എസ് ക്ഷേത്രീയ സഹ  കാര്യവാഹ്  എം.രാധാകൃഷ്ണൻ,  പ്രാന്ത പ്രചാരക്  പി.എൻ. ഹരികൃഷ്‌ണകുമാർ, ഹിന്ദു ഐക്യവേദി  സംസ്ഥാന  അധ്യക്ഷ,  കെ. പി. ശശികല ടീച്ചർ, വർക്കിംഗ്‌  പ്രസിഡന്റ്   കെ. വി ശിവൻ, ജനറൽ  സെക്രട്ടറിമാരായ  ബ്രഹ്മചാരി  ഭാർഗവ റാം , ആർ . വി. ബാബു, കെ. പി. ഹരിദാസ്,   ഈ. എസ്. ബിജു, സംഘടനാ സെക്രട്ടറി സി. ബാബു, വി. സുശികുമാർ,ട്രഷറർ കെ. അര വിന്താക്ഷൻ നായർ, പി. ജോതീന്ദ്രകുമാർ  എന്നിവർ  വിവിധ  വിഷയങ്ങളിൽ  ചർച്ചകൾ നയിക്കും,  കോവിഡ്‌  മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തിൽ  ഓൺലൈനിലാണ്  സമ്മേളനം  സംഘടിപ്പിക്കുന്നത്,  വർധിച്ചു  വരുന്ന  മതഭീകരവാദം,  പ്രണയ  നാടകത്തിൽ  കുടുക്കിയുള്ള മതംമാറ്റം, മാപ്പിള  ലഹളയെ  ന്യായീകരിക്കാനുള്ള  സർക്കാർ ശ്രമങ്ങൾ,
പട്ടികജാതി  സമൂഹത്തിനും,  കുട്ടികൾക്കും, സ്ത്രീ  സമൂഹത്തിനുമെതിരായുള്ള അതിക്രമങ്ങൾ. ആരാധനാലയ  നിർമാണ  അനുമതി  അധികാരം  തദ്ദേശ  സ്ഥാപനങ്ങൾക്ക് നൽകാനുള്ള   സർക്കാർ തീരുമാനം, ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകാനുള്ള  ദേവസ്വം  ബോർഡ്‌ തീരുമാനം,  ന്യൂനപക്ഷ  സംവരണം  കോടതിവിധി.  തുടങ്ങിയ  വിഷയങ്ങൾ  ചർച്ച   ചെയ്ത്  കർമ്മപരിപാടികൾക്ക്   രൂപംനൽകുമെന്ന്    ഈ. എസ്. ബിജു   പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!