മുഞ്ചിറ മഠം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡൊമെന്റ് ഏറ്റെടുത്തതിന് പിന്നിൽ ….

by | Aug 17, 2021 | Spirituality | 0 comments

തിരുവനന്തപുരം : മുഞ്ചിറ സ്വാമിയാർ മഠം തമിഴ് നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ് ഏറ്റെടുക്കുകയും സംരക്ഷിച്ചു  നിർത്തുകയും ചെയ്തതിന് കാരണമായത് പത്രാധിപർ ചീഫ് എഡിറ്ററുടെ പരാതി . 22 -12 -2017 ലാണ് നാഗർ കോവിൽ അസിസ്റ്റന്റ് കമ്മീഷണർക്ക് രാജേഷ് ആർ നായർ നേരിൽ പരാതി സമർപ്പിച്ചിട്ടുള്ളത് .  മുഞ്ചിറ മഠവും ക്ഷേത്രങ്ങളും അനുബന്ധമായിട്ടുള്ള  താളിയോലകളും  പുരാവസ്തു  മൂല്യമുള്ള മറ്റു ജംഗമങ്ങളും സംരക്ഷിക്കണമെന്നും  മഠവും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ട്രസ്റ്റുകളും കമ്മറ്റികളും മുക്ത്യാറുകളും അടിയന്തിരമായി റദ്ദ് ചെയ്യണമെന്നും അന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു .

സന്യാസിമാരെ നിശ്ചയിക്കുന്നത് നമ്പൂതിരി സമുദായത്തിൽ നിന്നാണെന്നും മുഞ്ചിറ മഠത്തിന്റെ പേരിൽ നായർ നാടാർ സമുദായ സ്പർദ്ധത നിലനിൽക്കുകയാണെന്നും അടിയന്തിരമായി ഇടപെടാത്ത പക്ഷം വർഗ്ഗീയ മത്സരമായി വളരുമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു . തുടർന്ന് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടതിൻപ്രകാരം മറ്റൊരു ദിവസം എൺപതോളം പേജുകൾ വരുന്ന മൊഴിയും തെളിവുകളും നൽകിയിട്ടുണ്ട് . അസിസ്റ്റന്റ് കമ്മീഷണർ ആവശ്യപ്പെട്ടത് പ്രകാരം നാഗർ കോവിൽ ഓഫീസിൽ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത് .മഠവും ക്ഷേത്രങ്ങളും നമ്പൂതിരി സമുദായത്തിന്റെ ആത്മീയ സാംസ്‌കാരിക ഇടങ്ങളാണെന്നും മറ്റു പല സമുദായ രാഷ്ട്രീയ സംഘടനകളും കൈവശപ്പെടുത്തുവാൻ ശ്രമിയ്ക്കുന്നതായി  സംഘടനകളുടെ  പേര്  സഹിതം  പരാതിയിൽ പറഞ്ഞിരുന്നു .

എച്ച് ആർ സി ഇ പ്രത്യാഗ സംഘം മുഞ്ചിറ മഠം സന്ദർശിച്ച് പരാതിയിൽ പറയുന്ന കാര്യങ്ങൾ നേരിൽ ബോധ്യപെടുകയുണ്ടായി .ആയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഏറ്റെടുക്കൽ ദ്രുതഗതിയിലായത് . അസിസ്റ്റന്റ് കമ്മീഷണർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച സമയത്ത് സ്വാമിയാരോടൊപ്പം ചുറ്റമ്പലത്തിനുള്ളിൽ മദ്യപാനികളും ഉണ്ടായിരുന്നു .അവരിൽ ചിലർ ഉദ്യോഗസ്ഥരെ ചീത്തവിളിയ്ക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു . അതോടെ സ്വാമിയാരുടെ സ്റ്റേറ്റ്മെന്റ് എടുക്കാതെ സംഘം മടങ്ങുകയായിരുന്നു .സ്വാമിയാർക്ക് നിഷേധാത്മക ഭാവമായിരുന്നു. സ്വാമിയാരുടെ പക്ഷം ചേർന്ന മദ്യപാനികൾ തമ്മിൽ ശ്രീകോവിലിനോട് ചേർന്ന് നിന്നുകൊണ്ട് ഉന്തും തള്ളും അടിയുമുണ്ടായി . നാട്ടുകാരുടെയും മഠം ഭക്തരുടെയും കണ്മുന്നിലായിരുന്നു ഇത്തരം ഗുണ്ടാവിളയാട്ടം സ്വാമിയാരുടെ ഉപാസനാമൂർത്തി ക്ഷേത്രത്തിൽ അരങ്ങേറിയത് . സ്വാമിയാരുടെ മൗനാനുവാദത്തോടെയെന്ന് അറിയപ്പെട്ട അഴിഞ്ഞാട്ടവും സ്വാമിയാർക്കെതിരെയുള്ള റിപ്പോർട്ടായി പരിണമിയ്ക്കുകയായിരുന്നു .ഈ സംഭവത്തോടെയാണ്  ഉദ്യോഗസ്ഥർ ഉണർന്നുപ്രവർത്തിച്ചതും അടിയന്തിരമായി മഠവും ക്ഷേത്രങ്ങളും ഏറ്റെടുക്കൽ തീരുമാനത്തിലേക്ക്  കടന്നതും .അന്നുതന്നെ വളരെ വിശദമായ വിവരശേഹരണം ഉദ്യോഗസ്ഥർ നടത്തിയിരുന്നു .ഏകദേശം മൂന്നുമണിയ്ക്കൂറോളം വിവരങ്ങൾ ചോദിച്ചറിയുവാൻ തയ്യാറായി .പരാതിക്കാരന്റെ വിശദമായ മൊഴിയെടുത്തു .

എന്നാൽ അസിസ്റ്റന്റ് കമ്മീഷണറുടെ തീരുമാനത്തിനെതിരെ സ്വാമിയാർ തിരുവനന്തപുരത്തെ തമിഴ് ബ്രാഹ്മണ സമുദായ നേതാവിന്റെ സഹായത്തോടെ കമ്മീഷണറെ നേരിൽ കണ്ട് സ്വാധീനിയ്ക്കുവാൻ ശ്രമിച്ചു . അദ്ദേഹത്തിൽ നിന്നും അനുകൂലമായി തീരുമാനമുണ്ടായെങ്കിലും ശക്തമായ തെളിവുകൾ സഹിതമുള്ള പത്രാധിപർ ചീഫ് എഡിറ്ററുടെ പരാതികളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ഡിപ്പാർട്ടുമെന്റ്  മഠം  ഏറ്റെടുത്തു . കമ്മീഷണർ അനുകൂല തീരുമാനം എടുത്തതിന് പിന്നിൽ സ്വാമിയാരുടെ സാമ്പത്തിക ഇടപാടുണ്ടെന്ന്  ആരോപണമുയർന്നിരുന്നു  .

നിധി ഖനനവും മുണ്ടയൂർ ക്ഷേത്രപൂജാരിയെ തല്ലിയതും ….തുടരുന്ന …അങ്കക്കലി …….. ഏറ്റെടുക്കൽ പൂർണ്ണതിയിലേയ്ക്ക് ….!!!

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!