ക്ഷേത്രദർശനം നടത്തേണ്ട ശരിയായ രീതി; നന്ദകുമാർ കൈമൾ

by | Jun 9, 2020 | Spirituality | 0 comments

[ap_tagline_box tag_box_style=”ap-top-border-box”]ക്ഷേത്ര ദർശനം[/ap_tagline_box]

ദേവാലയത്തിന്റെ അർഥം, ‘ദേവതയുടെ ആലയം’, അതായത് ‘ഭഗവാൻ വസിക്കുന്ന സ്ഥലം’ എന്നാണ്. ദേവാലയത്തിൽ പോകുന്പോൾ നമ്മുടെ പ്രാർഥന ഭഗവാന്റെ ചരണങ്ങളിൽ എത്തുന്നു, മനഃശാന്തിയുടെ അനുഭവം ഉണ്ടാകുന്നു എന്ന് വിശ്വാസത്തോടെയാണ് ഭക്തജനങ്ങൾ ദേവാലയത്തിൽ പോകുന്നത്. ഭഗവാൻ ഭക്തി മാത്രമാണ് ആഗ്രഹിക്കുന്നത്. ക്ഷേത്രദർശനം ഭക്തിഭാവത്തോടെ നടത്തേണ്ടതാണ്; കൂടാതെ, അധ്യാത്മശാസ്ത്രപരമായി ശരിയായ രീതിയിൽ നാം ക്ഷേത്രദർശനം നടത്തുകയാണെങ്കിൽ നമുക്ക് ഭഗവാന്റെ കൃപ കൂടുതലായി ലഭിക്കുന്നു.
മണ്ണെണ്ണവിളക്കിന്റെ ദീപനാളത്തിനു ചുറ്റുമുള്ള കരി നീക്കിയാൽ മാത്രമേ ശരിയായ രീതിയിൽ ആ വിളക്കിന്റെ പ്രകാശം ലഭിക്കുകയുള്ളൂ. ഇതേപോലെ ഈശ്വര ദർശനത്തിനു മുന്പായി നമ്മുടെ ഉള്ളിലുള്ള രജ-തമ കണങ്ങളെ മാറ്റി നമ്മുടെ ഉള്ളിലുള്ള ഭക്തി രൂപിയായ ജ്യോതിയെ ഉണർത്തേണ്ടതാണ്. അധ്യാത്മശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ദേവതാദർശനം ശരിയായ രീതിയിൽ നടത്തി ഈശ്വരാനുഗ്രഹം നേടേണ്ടതെങ്ങനെ, എന്നതിനെക്കുറിച്ച് ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട്.

[ap_tagline_box tag_box_style=”ap-top-border-box”]ക്ഷേത്രദർശനം നടത്തേണ്ട ശരിയായ രീതി[/ap_tagline_box]

1. ത്രേത്തിലേക്ക് പോകാൻ ഇറങ്ങുന്പോൾ തന്നെ നാം ഏതു ഭഗവാന്റെ ക്ഷേത്രത്തി
ലേക്കാണോ പോകുന്നത്, ആ ഭഗവാന്റെ നാമം ജപിക്കാൻ ആരംഭിക്കുക.
2. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുന്പ് കൈയ്യും കാലും മുഖവും കഴുകാനുള്ള സൌകര്യമുണ്ടെങ്കിൽ അവ കഴുകി, ’അപവിത്രഃ പവിത്രോ വാ …’ എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി ശരീരത്തിൽ മൂന്നു തവണ വെള്ളം തളിക്കുക.
3. അതിനു ശേഷം താഴിക കുടത്തെ നോക്കി നമസ്കരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുക. താഴിക കുടത്തെ നമസ്കരിക്കുന്പോൾ നമുക്ക് ഭഗവാന്റെ ചൈതന്യം ലഭിക്കുന്നു.
4. ക്ഷേത്രത്തിൽ പ്രവേശിക്കുന്പോൾ വലതു കൈ വിരലുകൾ കൊണ്ട് പടിയെ സ്പർശിച്ച് ഭ്രൂമധ്യത്തിൽ തൊടുക.
5. ദേവാലയത്തിന്റെ സഭാമണ്ഡപത്തിലേക്ക് പ്രവേശിക്കുന്പോൾ, ’ഭഗവാനേ, അങ്ങയുടെ വിഗ്രഹത്തിൽ നിന്ന് പ്രക്ഷേപിക്കപ്പെടുന്ന ചൈതന്യത്തിന്റെ ഗുണം എനിക്ക് ലഭിക്കട്ടെ’ എന്ന് പ്രാർഥിക്കുക.
6. കഴിവതും മണി അടിക്കാതിരിക്കുക, അഥവാ അടിക്കണമെന്നുണ്ടെങ്കിൽ വളരെ പതുക്കെ അടിക്കുക.
7. വിഗ്രഹത്തിനും അതിന്റെ മുന്പിലുള്ള കൂർമത്തിനും (ശിവക്ഷേത്രത്തിൽ നന്ദിക്കും) ഇടയ്ക്ക് നിൽാതെ കൂർമത്തിന്റെ അരികിൽ നിന്ന് കൊണ്ട് ഭഗവാനെ ദർശിക്കുക.
8. ഭഗവാനെ ദർശിക്കുന്പേോൾ ആദ്യം ഭഗവാന്റെ ചരണങ്ങളിൽ നോക്കി ശിരസ്സ് കുനിച്ച് കൊണ്ട് തന്റെ അഹംഭാവം നശിക്കുന്നതിനായി പ്രാർഥിക്കുക. തത്ഫലമായി വ്യക്തിയിൽ വിനയം വർധിക്കുകയും ഭഗവാന്റെ ചൈതന്യം ഗ്രഹിക്കാൻ ഇടയാകുകയും ചെയ്യുന്നു. അതിനുശേഷം ഭഗവാന്റെ വക്ഷസ്ഥലം (അനാഹത ചക്രം) നോക്കി കൊണ്ട് മനസ്സ് ഏകാഗ്രമാക്കി ഭക്തി വർധിക്കുന്നതിനായി ദേവതയെ സ്തുതിക്കുകയും യാചിക്കുകയും ചെയ്യുക. പിന്നീട് ദേവതയുടെ നേത്രങ്ങളിലേക്ക് നോക്കി ദേവതയുടെ രൂപം മനസ്സിൽ പതിപ്പിക്കുക. ഇപ്രകാരം ഭഗവാനെ ദർശിക്കുന്പോൾ വ്യക്തി ദേവതയുടെ ചരണങ്ങളുടെ മാധ്യമത്തിലൂടെ വിനയം നേടി അനാഹത ചക്രത്തിൽ നിന്ന് ഭക്തിഭാവം കൈവരിച്ച് ദേവത
യുടെ നേത്രങ്ങളിലൂടെ ദേവതയുടെ രൂപവുമായി ലയിച്ചു ചേരാനായി പ്രയത്നിക്കേണ്ടതാണ്.
9. അതിനുശേഷം ദേവതയെ പ്രദക്ഷിണം വയ്ക്കുക. പ്രദക്ഷിണം വയ്ക്കുന്നതിനു മുന്പ് ഭഗവാനോട് പ്രാർഥിക്കുക, ’ഭഗവാനേ, പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അങ്ങയുടെ അനുഗ്രഹത്താൽ എന്റെ ഓരോ കാലടി പതിയുന്പോഴും എന്റെ പൂർവ്വ ജന്മ പാപങ്ങൾ ശമിക്കുകയും അങ്ങയിൽ നിന്ന് വരുന്ന ചൈതന്യം എനിക്ക് കൂടുതൽ ഗ്രഹിക്കാനും സാധിക്കട്ടെ?’.
10. പ്രദക്ഷിണം വയ്ക്കുന്പോൾ സാവധാനം നാമം ജപിച്ചു കൊണ്ട് വയ്ക്കുക. ഒന്നിലധികം പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് ഓരോ പ്രദക്ഷിണം പൂർത്തിയാകുന്പോഴും ദേവതയെ നമസ്കരിച്ചതിനുശേഷം മാത്രമേ അടുത്ത പ്രദക്ഷിണം തുടങ്ങാവൂ. ദേവിമാരുടെ വിഗ്രഹത്തിന് ഒറ്റ സംഖ്യയിലും (ഉദാ. 1,3,5..) ദേവന്മാരുടെ വിഗ്രഹത്തിന് ഇരട്ട സംഖ്യയിലും (ഉദാ. 2,4,6..) പ്രദക്ഷിണം വയ്ക്കുക.
11. പ്രദക്ഷിണം വച്ചതിനു ശേഷം വലതു കൈയ്യിൽ തീർഥം എടുത്ത്് അത് സേവിച്ചതിനു ശേഷം ഉള്ളങ്കൈ കൊണ്ട് കണ്ണുകൾ, നെറ്റി, ശിരസ്സ്, കഴുത്തിന്റെ പിറകു വശം എന്നിവിടങ്ങളിൽ തലോടുക.
12. പ്രസാദം സ്വീകരിക്കുന്പോൾ വിനയത്തോടെ അല്പം കുനിയുക. പ്രസാദം താഴെ വീഴ്ത്താതെ കഴിക്കുക.
13. അതിനുശേഷം കുറച്ചു സമയം ക്ഷേത്രത്തിലിരുന്ന് നാമം ജപിക്കുക. അങ്ങനെ ചെയ്യുന്പോൾ ദേവതയിൽ നിന്ന് പ്രക്ഷേപിക്കുന്ന ചൈതന്യ തരംഗങ്ങൾ പ്രവർത്തനക്ഷമ മാകുകയും വ്യക്തിക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു.
14. ദേവാലയത്തിൽ നിന്ന് പുറത്തിറങ്ങുന്പോൾ, ’ഭഗവാനെ, അങ്ങയുടെ കൃപാദൃഷ്ടി എല്ലായ്പ്പോഴും എനിക്കുമേൽ ഉണ്ടാകണേ’, എന്ന് ഭഗവാനോട് പ്രാർഥിക്കുക.
15. പുറത്തിറങ്ങി താഴിക കുടത്തെ വീണ്ടും നോക്കി നമസ്കരിക്കുക.

നാം ഇപ്രകാരം ക്ഷേത്രദർശനം നടത്തുകയാണെങ്കിൽ നമ്മളിൽ ഈശ്വരനോടുള്ള ഭക്തിഭാവം വർധിക്കുകയും ക്ഷേത്രദർശനത്തിന്റെ ഉദ്ദേശ്യം സഫലമാകുകയും ചെയ്യും.

നന്ദകുമാർ കൈമൾ, ഹിന്ദു ജനജാഗൃതി സമിതി

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!