കോവിഡ് 19: മലപ്പുറം ജില്ലയിലെ ഹോട്ട് സ്പോട് പട്ടികയില്‍ കാലടി പഞ്ചായത്തിനേയും ഉള്‍പ്പെടുത്തി

by | Apr 29, 2020 | Latest | 0 comments

മലപ്പുറം : ഒരു നഗരസഭ വാര്‍ഡും ഏഴ് ഗ്രാമ പഞ്ചായത്തുകളും ഹോട്ട് സ്‌പോടുകള്‍

ഹോട്ട് സ്‌പോടുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ കൂടി അനുവദിച്ചു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ നിലവില്‍ ഹോട്ട് സ്‌പോടുകളായുള്ളത് ഒരു നഗരസഭ വാര്‍ഡും ഏഴ് ഗ്രാമ പഞ്ചായത്തുകളും. കാലടി ഗ്രാമ പഞ്ചായത്താണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടത്. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍. നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ ഹോട്ട് സ്‌പോടുകളായി തുടരുന്നു. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്‌പോട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഹോട്ട് സ്‌പോട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പുറമെ ചില ഇളവുകള്‍ കൂടി ഉപാധികളോടെ പ്രഖ്യാപിച്ചിട്ടുണ്ട്.

• ഏപ്രില്‍ 30 മുതല്‍ സ്വകാര്യ മേഖലയില്‍ ലഭ്യമായ തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാം. തൊഴിലാളികളുടെ എണ്ണം 10 ല്‍ കൂടരുത്. ഇവര്‍ തൊഴിലിടത്തിനടുത്തായി ആരോഗ്യ ജാഗ്രത ഉറപ്പാക്കി താമസിക്കണം. തൊഴിലാളികളുടെ മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കില്ല.
• ഗ്ലാസ്, പെയിന്റ്, ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തുറക്കാം. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും കര്‍ശനമായി പാലിക്കണം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രവര്‍ത്തന സമയം.
• മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പ്രവര്‍ത്തിക്കാം. ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കിയാവണം പ്രവര്‍ത്തനം.
• ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസുകളില്‍ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മെഷീനുകള്‍ വൃത്തിയാക്കുന്നതിന് ശനിയാഴ്ച തുറക്കാം. എന്നാല്‍ പ്രിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഉപഭോക്താക്കളെ സ്ഥാപനത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയോ ചെയ്യരുത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!