കരിവന്നൂരിന്റെ ഗുരു പെരുന്നയിൽ…എൻ എസ് എസ് സഹകരണ സംഘം തട്ടിപ്പ് .അഡ്വ .റ്റി കെ ജി നായർ .

by | Apr 3, 2024 | Latest | 0 comments

എൻ എസ് എസ് കമ്പനി നിയന്ത്രണമുള്ള സഹകരണ സംഘം തട്ടിപ്പ് ഇനിയും കുറ്റക്കാരെ കണ്ടെത്തിയില്ല !

നായർ സർവീസ് സൊസൈറ്റി കമ്പനി  സംഘം നായർ സമുദായത്തെ പരിചയാക്കുന്നുവോ ?

എൻ എസ് എസ് സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക അഴിമതിയും തീ പിടിത്തവും സംബന്ധിച്ച് ഇനിയും സത്യങ്ങൾ പുറത്ത് വന്നിട്ടില്ല . കമ്പനി നായർ സമുദായത്തെ മറയാക്കി തട്ടിപ്പുകൾ നടത്തിയെന്നാണ് ആരോപണം .സത്യം പുറത്ത് വരേണ്ടത് കമ്പനിയുടെയും നായർ സമുദായത്തിന്റെയും ആവശ്യമാണ് ഏകദേശം അരനൂറ്റാണ്ട് ആകുമ്പോഴും ഈ കാര്യത്തിൽ സർക്കാർ ഉദാസീനത കാണിക്കുകയാണ് .

കരിവന്നൂർ അടക്കം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ അടുത്ത കാലത്തായി നടന്ന വൻ സാമ്പത്തിക തിരിമറികളുടെ തുടർക്കഥകൾ പുറത്ത് വരുമ്പോഴും ഏകദേശം നാൽപ്പതു വർഷം മുമ്പ് സമാനമായ തട്ടിപ്പ് നടന്ന ഒരു സഹകരണ സംഘം പെരുന്നയിൽ ഉണ്ടെന്ന്  അഡ്വ .റ്റി കെ ജി നായർ .  കേരള രാഷ്ട്രീയത്തിൽ “സമദൂര സിദ്ധാന്തം” കണ്ടുപിടിച്ച പ്രമുഖൻ ജോലി ചെയ്തിരുന്ന എൻ എസ് എസ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി (ക്ളിപ്തം നമ്പർ 1993)യാണ് സഹകരണ വകുപ്പിന്റെ അകമഴിഞ്ഞ “സഹകരണം” കൊണ്ട് കഴിഞ്ഞ നാൽപ്പത് വർഷമായി ഒരു ഓഡിറ്റ് പോലും നടത്താതെ പ്രവർത്തിക്കുന്ന സംഘം. ഈ “പ്രമുഖൻ” ജോലി ചെയ്തിരുന്ന കാലത്ത് നടന്ന തട്ടിപ്പ് ആയതിനാൽ മാറി മാറി വന്ന ഇടത് വലത് സർക്കാറുകൾ പ്രമുഖനെ രക്ഷിച്ചെടുക്കാൻ പരസ്പരം  മത്സരിക്കുകയായിരുന്നെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു

എൻ എസ് എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം 4000 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ അംഗങ്ങളായുളളതും കേരളം മുഴുവൻ പ്രവർത്തന പരിധിയുളളതുമായ ഒരു ‘ഏ’ ഗ്രേഡ് സഹകരണ സംഘമാണ് എൻ എസ് എസ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി.
എൻ എസ് എസ് സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുക, ലോൺ നൽകുക, ചിട്ടി നടത്തുക, ചിട്ടി പണം അവിടെത്തന്നെ നിക്ഷേപമായി മാറ്റുക, സ്ഥാപനങ്ങൾക്ക് ആവശ്യമായ സ്റ്റേഷനറികൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘം നടത്തി വന്നത്.

വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ഈ സംഘത്തിൽ തട്ടിപ്പുകൾ തുടങ്ങുന്നത് ചില “പ്രമുഖർ” ഇവിടെ ജോലിയിൽ കയറുന്നതോടെയാണ്. 1983-84 കാലഘട്ടത്തിലെ ഓഡിറ്റിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടുപിടിക്കപ്പെട്ടിരുന്നു. അതിനു ശേഷം ഇവിടെ ഓഡിറ്റ് തന്നെ നടത്താറായി. സമദൂര രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്താനുള്ള ധൈര്യം ഏത് മുന്നണി ഭരിച്ചാലും സംസ്ഥാന സഹകരണ വകുപ്പിന് ഉണ്ടായില്ല. സഹകരണ വകുപ്പിലെ കൺകറന്റ് ഓഡിറ്റർമാരുടെ ഇത്തരം അവിശുദ്ധ വിധേയത്വമാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുളള പ്രധാന കാരണവും.

1983-84 കാലഘട്ടത്തിനു ശേഷം യാതൊരു ഓഡിറ്റും നടത്താതെ പ്രവർത്തിച്ച ഈ സ്ഥാപനത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ജോലി ചെയ്തിരുന്ന പലരും പെൻഷൻ പറ്റുകയും non liability certificate ഇല്ലാതെ പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റി പോവുകയും ചെയ്തു. തട്ടിപ്പിന് ഇരയായവർ എൻ എസ് എസ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ആകയാൽ സ്ഥലം മാറ്റം പേടിച്ച് ഇതെക്കുറിച്ച് പരാതി നൽകാനും തയ്യാറായില്ല.

ഇതിനിടയിൽ 1993 -ജൂൺ രണ്ടാം തിയതി പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സംഘത്തിന്റെ ഓഫീസിൽ ദുരൂഹ സാഹചര്യത്തിൽ തീപിടുത്തം ഉണ്ടായി. ഓഫീസിൽ റിക്കാർഡുകൾ തീ കത്തുമ്പോൾ ജീവനക്കാർ കൈയും കെട്ടി നോക്കി നിന്നതായി തീ കെടുത്താൻ ശ്രമിച്ച ഹെഡ് ആഫീസിലെ ജീവനക്കാർ സഹകരണ വകുപ്പിനും വിജിലൻസിനും മൊഴി നൽകിയിട്ടുണ്ട്.
എൻ എസ് എസ് ആസ്ഥാനത്തേക്ക് തീ പടരുന്ന ഘട്ടം വന്നപ്പോഴാണ് തീ കെടുത്താൻ ഫയർ ഫോഴ്സിനെ വിളിച്ചതെന്നും രക്ഷാപ്രവർത്തനം നടത്തിയവർ മൊഴി നൽകിയിട്ടുണ്ട്.

അങ്ങനെ സഹകരണ സംഘത്തിലെ” കുഴപ്പമുള്ള” റിക്കാർഡുകൾ “അഗ്നി ശുദ്ധി” വരുത്തി തട്ടിപ്പ് നടത്തിയവർ തെളിവുകൾ നശിപ്പിച്ചു. തീപിടുത്തം സംബന്ധിച്ച് യാതൊരു പരാതിയും ഒരിടത്തും നൽകിയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്ക് ജീവനക്കാർ റിക്കാർഡുകൾ അഗ്നി ശുദ്ധി വരുത്താതെ സുരക്ഷിതമായി ഇ.ഡി. ക്ക് കൈമാറിയതിൽ അവർ അനുമോദനം അർഹിക്കുന്നത്.ഇതിനു ശേഷം സഹകരണ സംഘത്തിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച് റിക്കാർഡുകൾ സൗകര്യ പൂർവ്വം പുന:സ്റുഷ്ടിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം ഭരണസമിതി സഹകരണ വകുപ്പിന് ഒരു കത്ത് നൽകി. 28/08/2014 ൽ സെക്രട്ടറി നൽകിയ കത്തിലെ വാചകം തന്നെ കണക്കിലെ തട്ടിപ്പ് വ്യക്തമാക്കുന്നു.

1984-85 ആഡിറ്റിനാവശ്യമായ കണക്കുകൾ ” തയ്യാറാക്കിയിട്ടുണ്ട്” എന്നും ആയതിനാൽ ബഹു. കേരള ഗവണ്മെന്റിന്റെ ആഡിറ്റ് നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘത്തിന്റെ കുടിശ്ശികയായ ഓഡിറ്റുകൾ നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടത്. 1984-85 ലെ കണക്ക് “തയ്യാറാക്കാൻ” 30 വർഷം വേണ്ടി വന്നതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. സമദൂരത്തിന്റെ ഗുണഭോക്താക്കളെന്ന് സ്വയം വിശ്വസിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ ജീവനക്കാർ ഈ കത്ത് വിനയപൂർവ്വം സ്വീകരിച്ച് ഓഡിറ്റ് നടത്തി 2016- ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ കോപ്പിയാണ് പോസ്റ്റിൽ ചേർത്തിട്ടുളളത്. ബിനാമി ലോണുകളും ചിട്ടികളും അടക്കം 45 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് 1980- കളിൽ നടന്നിട്ടുള്ളത്. ഇന്ന് അതിന്റെ വ്യാപ്തി എത്ര കോടി എന്ന് ഊഹിക്കാമല്ലോ. പുതുതായി ഉണ്ടാക്കിയ കണക്കുകൾക്ക് പോലും ഈ തട്ടിപ്പ് മറച്ചു വെക്കാൻ കഴിഞ്ഞില്ല. അങ്ങനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഓഡിറ്റ് നടത്തി ക്ളീൻ ചിറ്റ് നേടാനുള്ള ശ്രമം ഒരിക്കൽ കൂടി പാഴായി.

വീണ്ടും സഹകരണ വകുപ്പിൽ നിന്ന് വിരമിച്ച ചില ഉന്നത ഉദ്യോഗസ്ഥരുടെ വിദഗ്ദ്ധോപദേശം അനുസരിച്ച് 2023 മെയ് പതിനെട്ടാം തിയ്യതി ദേശാഭിമാനി ദിനപ്പത്രത്തിൽ മാത്രം ഒരു പരസ്യം നൽകി. സംഘത്തിന്റെ 1985-86 കാലഘട്ടം മുതലുള്ള ഓഡിറ്റുകൾ “ലഭ്യമായ രേഖകളുടെ” അടിസ്ഥാനത്തിൽ നടത്താൻ ആക്ഷേപം ഉളളവർ അറിയിക്കണം എന്നായിരുന്നു പത്രപ്പരസ്യം. പരസ്യം കണ്ട് മന്നത്ത് പത്മനാഭൻ രൂപീകരിച്ച ഒരു പ്രസ്ഥാനം തട്ടിപ്പ് നടത്തി പൂട്ടിക്കെട്ടാനുളള ഗൂഢാലോചനക്കെതിരെ ചില” സമുദായ ദ്രോഹികൾ” സഹകരണ വകുപ്പിന് പരാതി നൽകി. ഇതനുസരിച്ച് 2023 ഒക്ടോബർ 10 ന് കോട്ടയം സഹകരണ ജോയിന്റ് ഡയറക്ടർ ( ആഡിറ്റ്) ആഫീസിൽ ഹിയറിംഗ് നടത്തുകയും ചെയ്തു. എന്നാൽ തട്ടിപ്പു കാലത്ത് അവിടെ സർവ്വാധികാരിയായി ജോലി ചെയ്തിരുന്ന പ്രമുഖന്റെ മൊഴിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. പരാതി നൽകിയവരെ വീണ്ടും 2024 മാർച്ച് 14 ന് തിരുവനന്തപുരത്ത് സഹകരണ ഡയറക്ടർ (ആഡിറ്റ്) വീണ്ടും മൊഴിയെടുക്കാനായി വിളിക്കുകയും തെളിവുകൾ സഹിതം മൊഴി നൽകുകയും ചെയ്തിരുന്നു. തട്ടിപ്പിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്യാതെ പരാതി നൽകിയവരെ കോട്ടയത്തും തിരുവനന്തപുരത്തും മാറി മാറി വിളിപ്പിച്ചു മൊഴിയെടുക്കുന്നതിന്റെ സാംഗത്യം എന്താണ്. ഈ തട്ടിപ്പിനെ ക്കുറിച്ച്  . കേരള മുഖ്യമന്ത്രി, സഹകരണ മന്ത്രി, വിജിലൻസ് ഡയറക്ടർ, സഹകരണ ഡയറക്ടർ മുതലായവർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ തട്ടിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി താഴെപ്പറയുന്ന പരാതികളാണ് ഉന്നയിച്ചിട്ടുളളത്.

1. 1984-85 കാലഘട്ടം മുതലുള്ള ലഭ്യമായ റിക്കാർഡുകളുടെ അടിസ്ഥാനത്തിൽ ഓഡിറ്റ് നടത്താൻ അനുവദിക്കണം എന്ന് പറയുമ്പോൾ റിക്കാർഡുകൾ എങ്ങനെ ലഭ്യമല്ലാതായി എന്ന് കൂടി കണ്ടെത്തണം.
2. വായ്പാ രജിസ്റ്ററുകൾ, ഓഹരി രജിസ്റ്ററുകൾ എന്നിവ എഴുതി വെക്കുകയോ അതത് കാലങ്ങളിൽ വരുന്ന വായ്പാ തിരിച്ചടവ് ക്റുത്യമായി വരവ് വെക്കുകയോ ചെയ്തിട്ടില്ല.
ഇത് ആരുടെ വീഴ്ചയാണ് എന്ന് അന്വേഷിച്ചു കണ്ടെത്തണം.
3.കുടിശ്ശികയായ വായ്പകൾ തിരികെ ഈടാക്കുവാൻ നടപടി സ്വീകരിച്ചിട്ടില്ല എന്നത് അത്യന്തം ഗുരുതരമാണ്. കാരണം എൻ എസ് എസ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ നിന്ന് ഇത് ഈടാക്കാൻ യാതൊരു തടസ്സവും ഇല്ല. ഈ വായ്പകൾ ബിനാമി വായ്പയായി ജീവനക്കാർ എഴുതി എടുത്തതാണോ എന്ന് അന്വേഷിക്കണം.
4. സംഘത്തിൽ സാമ്പത്തിക ക്രമക്കേട് നടന്ന കാലയളവിൽ വിരമിച്ചവരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് ഇല്ലാതെ വിതരണം ചെയ്തത് അന്വേഷിക്കണം.
5. ഇത്രയും കാലം റിക്കാർഡുകൾ ലഭ്യമല്ലാത്തതിനാൽ ഓഡിറ്റ് നടത്താതെ 2016 ൽ റിക്കാർഡുകൾ തയ്യാറായത് ദുരൂഹമാണ്. ഈ റിക്കാർഡുകളുടെ ഫോറൻസിക് ആഡിറ്റ് നടത്തി ആധികാരികത ഉറപ്പു വരുത്തണം.
കൂടാതെ ഇക്കാലമത്രയും ഈ തട്ടിപ്പിനു കൂട്ടു നിൽക്കുകയും തട്ടിപ്പ് വെളുപ്പിച്ചെടുക്കാൻ സഹായിക്കുകയും ചെയ്ത സഹകരണ വകുപ്പിലെ ജീവനക്കാർ ബന്ധു നിയമനമോ മറ്റ് പാരിതോഷികങ്ങളോ സ്വീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

എന്തായാലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ തട്ടിപ്പ് ഒതുക്കാൻ ശ്രമിക്കുന്ന സഹകരണ വകുപ്പ് നിയമത്തിന്റെ മുമ്പിൽ വിശദീകരണം നൽകേണ്ടി വരുമെന്ന കാര്യത്തിൽ സംശയം വേണ്ട.”

 

എൻ എസ് എസ് കമ്പനി നായന്മാർക്ക് ഓഹരിയുള്ള കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്ഥാപനമാണ് .എന്നാൽ ഈ കമ്പനി പലപ്പോഴും നായർ വിഭാഗത്തിന്റെ സാമുദായിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നത് കൊണ്ട് തന്നെ സർക്കാർക്കാരും രാഷ്ട്രീയ പാർട്ടികളും കമ്പനിയെ നായർ സമുദായ പരിഷ്കരണ സംഘടനയെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട് .അതുപോലെ സമുദായം മുഴുവനും കമ്പനി അംഗങ്ങളെന്ന് ചിന്തിക്കുന്നവരുമുണ്ട് .എന്നാൽ നായർ സമുദായത്തിൽ നിന്ന് വളരെ ചെറിയ ശതമാനമാണ് കമ്പനിയിൽ ഓഹരിയുള്ളത് .കൂടാതെ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമായി പ്രവർത്തിച്ചുവരുന്ന നായർ സംഘടനകൾക്കും കൂട്ടായ്മകൾക്കും കരയോഗങ്ങൾക്കും നായർ സർവീസ് സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ല .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ...

error: Content is protected !!