സ്വര്‍ണ്ണക്കടത്ത് കേസിൻ്റെ അന്വേഷണ ചുമതല സി.രാധാകൃഷ്ണ പിള്ളയ്ക്ക്

by | Jul 11, 2020 | Uncategorized | 0 comments

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിൻ്റെ അന്വേഷണ ചുമതല സി.രാധാകൃഷ്ണ പിള്ളയ്ക്ക് . എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി ആണ് രാധാകൃഷ്ണപിള്ള. എൻഐഎ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും കേസിൽ അന്വേഷണം നടക്കുക. കേസ് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിൽ നിന്ന് എൻഐഎ ശേഖരിച്ചുകഴിഞ്ഞു.

വാഗമൺ സിമി തീവ്രവാദകേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സി.രാധാകൃഷ്ണപിള്ള. കൂടാതെ കളിയിക്കാവിള ഭീകര ആക്രമണ കേസിൻ്റെയും അന്വേഷണ തലവനായിരുന്നു ഇദ്ദേഹം .കളിയിക്കാവിള കേസിലെ കുറ്റപത്രം എൻഐഎ ഇന്നലെസമർപ്പിച്ചിരുന്നു. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചെന്നൈയിലാണ് അദ്ദേഹമുള്ളത്. കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സ്വർണക്കടത്ത് കേസിലെ തുടർനടപടി ക്രമങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.

ദേശസുരക്ഷയെ ബാധിക്കുന്ന കേസായിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വർണ്ണക്കടത്ത് കേസിനെ വിലയിരുത്തുന്നത്. രാജ്യസുരക്ഷയ്ക്കും, സുഹൃദ് രാജ്യവുമായുള്ള ബന്ധത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന കേസാണിതെന്നും എൻഐഎ എഫ്ഐആറിൽ വ്യക്തമാക്കുന്നു.ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള യുഎപിഎയിലെ 16,17, 18 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ളത്. സ്വർണ്ണക്കടത്തിനു പിന്നിലെ ഭീകരപ്രവർത്തനവും അന്വേഷണ വിധേയമാകും. കേസിൽ മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!