സേനാവിഭാഗങ്ങൾക്ക് ഐക്യദാർഢ്യം : ഡോ: ബ്രഹ്മചാരിഭാർഗവ റാം .

by | Jun 18, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ഐക്യദാർഢ്യദിനം.[/ap_tagline_box]

തിരുവനന്തപുരം : കയ്യൂക്കിന്റെയും കയ്യേറ്റത്തിന്റെയും ഭാഷ മാത്രം വശമുള്ള ശത്രുരാജ്യത്തിനോട് അക്ഷീണം പോരാടി നാടിന്റെ പരമാധികാരം നിലനിർത്തുവാൻ  പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ സേനാവിഭാഗങ്ങളെ പരമാവധി പിന്തുണയ്ക്കുകയും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യേണ്ടുന്ന അസാധാരണ സാഹചര്യം  ആണ് ഇപ്പോഴുള്ളത്. കയ്യേറ്റക്കാരായ ശത്രുരാജ്യസേനയുമായുള്ള ഏറ്റുമുട്ടലിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ച ദുഃഖകരമായ സാഹചര്യവും ഉണ്ടായി. രാഷ്ട്രം തന്നെ വേദനിക്കുന്ന ഈ സന്ദർഭത്തിൽ അവരെ ഉചിതമായി അനുസ്മരിക്കേണ്ടതും അവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കേണ്ടതും ഓരോ രാഷ്ട്രസ്നേഹിയുടെയും കടമയാണ്.
ഈ  സാഹചര്യത്തിൽ   ആണ്  ഹിന്ദു ഐക്യവേദി എല്ലാ രാഷ്ട്രസ്നേഹികളുടേയും പങ്കാളിത്തം കൂടി ഉറപ്പ്‌   വരുത്തിക്കൊണ്ട്  ഇന്ന്  “ഐക്യദാർഢ്യദിനം”  ആചരിക്കുവാൻ  തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ  ഭാഗമായി  പ്രവർത്തകർ  ഒരുമിച്ചു  ചേർന്ന് (കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്) വീരമൃതു വരിച്ച സൈനികരെ അനുസ്മരിച്ചുകൊണ്ടു ശ്രദ്ധാഞ്ജലി അർപ്പിക്കുക. ഭാരതസേനയെ ആദരിക്കുന്ന നിശ്ചിതഗീതത്തിന്റെ വരികൾ ഒരാൾ ചൊല്ലുകയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യുക. ദുഃഖസൂചകമായും ഐക്യദാർഢ്യസൂചകമായും കറുപ്പ് ബാഡ്ജ്/ തുണിക്കഷ്ണം ധരിക്കുക.
കൂടാതെ രാവിലെ 7 മുതൽ വൈകീട്ട് 7  മണി വരെയെങ്കിലും We Support Indian Army  എന്നു  എഴുതിയ നിശ്ചിത  പ്രൊഫൈൽ  ചിത്രം  സമൂഹമാധ്യമ   അക്കൗണ്ടുകളിൽ ചേർക്കുക.
ചൈനീസ്ഉ ൽപന്നബഹിഷ്കരണ  പ്രചാരണവും നാളെ ആരംഭിക്കും.

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!