കോവിഡ് 19: എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള 500 റെയില്‍വേ കോച്ചുകള്‍ ഡല്‍ഹി ഗവണ്‍മെന്റിന് അടിയന്തരമായി കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

by | Jun 15, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]കോവിഡ് 19: എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള 500 റെയില്‍വേ കോച്ചുകള്‍ ഡല്‍ഹി ഗവണ്‍മെന്റിന് അടിയന്തരമായി കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.[/ap_tagline_box]

ഡല്‍ഹി:   കോവിഡ്19 വ്യാപനം തടയുന്നതിനും രാജ്യതലസ്ഥാനം സുരക്ഷിതമാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ കോവിഡ്-19 അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടെ എണ്ണക്കുറവ് പരിഗണിച്ച് 8000 കിടക്കകള്‍ സജ്ജമാക്കിയ, എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള 500 റെയില്‍വേ കോച്ചുകള്‍ ഡല്‍ഹി ഗവണ്‍മെന്റിന് അടിയന്തരമായി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് പരിശോധന രണ്ട് ദിവസത്തിനുള്ളില്‍ ഇരട്ടിയും ആറു ദിവസത്തിനുള്ളില്‍ മൂന്നിരട്ടിയുമാക്കും. സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്കായി 60 ശതമാനം കിടക്കകള്‍ നല്‍കുന്നുണ്ടെന്നും മിതമായ നിരക്കിലാണു പരിശോധന നടത്തുന്നതെന്നും ഉറപ്പാക്കാന്‍ സമിതിക്കു രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

കോണ്ടാക്റ്റ് മാപ്പിംഗ് മെച്ചപ്പെടുത്താന്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള വീടുകളള്‍ തോറും സര്‍വേ നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍വേ ഫലപ്രദമായി നടപ്പാക്കാന്‍ ജനങ്ങളോട് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങള്‍ കൂടാതെ ഓരോ പോളിംഗ് സ്റ്റേഷന്‍ പരിധിയിലും പരിശോധനകള്‍ നടത്തും. രോഗത്തെ ഫലപ്രദമായി നേരിടാനും രോഗവ്യാപനം തടയാനും ആശുപത്രികളെ സഹായിക്കാന്‍ എയിംസിലേതുള്‍പ്പെടെ മറ്റ് പ്രഗല്‍ഭരായ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി സമിതിക്കു രൂപം നല്‍കും. കോവിഡുമായി ബന്ധപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പര്‍ നാളെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. അനില്‍ ബെയ്ജാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!