ന്യൂഡൽഹി: ഏപ്രിൽ 20ന് ശേഷം ഇപ്പോൾ പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചു .സാമ്പത്തിക പാക്കേജ് അടക്കം കൂടുതല്‍ ഉത്തേജന നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചര്‍ച്ച ചെയ്തു.ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ വഴി എല്ലാ ഉത്പന്നങ്ങളും വില്‍ക്കാന്‍ അനുമതി നല്‍കും. നിലവില്‍ അവശ്യവസ്തുക്കള്‍ മാത്രമേ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ വഴി വില്‍ക്കാന്‍ അനുമതിയുള്ളൂ. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലും കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.നേരത്തെ പ്രഖ്യാപിച്ച ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജിന് സമാനമായ രണ്ടാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ട് . കൂടുതല്‍ ധനസഹായം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പ്രധാനമന്ത്രിയുമായുള്ള ധനമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സംസ്ഥാനങ്ങള്‍ വായ്പ ലഭ്യമാക്കാന്‍ ആലോചനയുണ്ട്. മുദ്രാ വായ്പകള്‍ വിലുപമാക്കുന്നതും സാമൂഹിക ക്ഷേമ പദ്ധതികള്‍ പുന:ക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്. ചെറുകിട ഇടത്തരം വ്യവാസയത്തിന് 15,000 കോടി രൂപയുടെ ഫണ്ടും പ്രഖ്യാപിച്ചേക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments