ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലീസ് സ്റ്റേഷനുകൾ സന്ദർശ്ശിക്കും

by | May 21, 2020 | Uncategorized | 0 comments

തിരുവനന്തപുരം : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ വിദഗ്ദ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ഐ.എം.എ ഭാരവാഹികളായ ഡോ.എബ്രഹാം വര്‍ഗ്ഗീസ്, ഡോ.പി.ഗോപികുമാര്‍, ഡോ.ജോണ്‍ പണിക്കര്‍ എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. പോലീസുകാര്‍ ഉപയോഗിക്കുന്ന മഴക്കോട്ട് പി.പി.ഇ കിറ്റായി മാറ്റാനുളള സാധ്യതയും അവര്‍ പോലീസ് മേധാവിയുമായി പങ്കുവച്ചു.

ഐ.എം.എയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ പോലീസ് സ്റ്റേഷനുകളും ബറ്റാലിയനുകളും നേരിട്ട് സന്ദര്‍ശിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൈമാറും. കോവിഡിനെക്കുറിച്ച് പോലീസുദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കും .

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവരുടെ അയല്‍വാസികളെ വൈറസ് വ്യാപനത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ജനമൈത്രി പോലീസ് നടപടി സ്വീകരിക്കും. സമൂഹത്തിലെ മറ്റുളളവര്‍ക്ക് സുരക്ഷ നല്‍കാന്‍ വേണ്ടിയാണ് രോഗലക്ഷണങ്ങള്‍ ഉളളവരെയും സംസ്ഥാനത്തിന് വെളിയില്‍ നിന്നു വന്നവരെയും വീട്ടുനിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതെന്ന് അവരോട് വ്യക്തമാക്കും. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരെയും പറഞ്ഞ് മനസിലാക്കും. വാര്‍ഡുതല സമിതികളില്‍ അംഗമായ പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു  .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!