രാജ്യത്തെ കോവിഡ്-19 രോഗമുക്തി നിരക്ക് 49.95 % ആയി; 24 മണിക്കൂറിനുള്ളിൽ 7135 പേർക്ക് രോഗമുക്തി

by | Jun 13, 2020 | Uncategorized | 0 comments

ന്യൂഡൽഹി : രാജ്യത്തെ രോഗമുക്തി നിരക്കിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,135 കോവിഡ് രോഗികള്‍ക്ക് രോഗം ഭേദമായി. ഇതോടെ ഇതിനകം 1,54,329 പേര്‍ക്ക് കോവിഡ്-19 ല്‍ നിന്നും മുക്തിനേടാനായി. കോവിഡ്-19 രോഗികള്‍ക്കിടയിലുള്ള രോഗശമന നിരക്ക് 49.95%മാണ്. ഇപ്പോള്‍ മൊത്തം 1,45,779 രോഗികളാണ് ഉളളത്. ഇവരൊക്കെ കര്‍ശന നിരീക്ഷണത്തിലുമാണ്.

രോഗബാധയുണ്ടായവരില്‍ നോവല്‍ കൊറോണാ വൈറസ് കണ്ടെത്തുന്നതിനുള്ള ഐ.സി.എം.ആറിന്റെ പരിശോധനാ ശേഷി നിരന്തരം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 642 ആയി വര്‍ദ്ധിപ്പിക്കുകയും സ്വകാര്യലാബുകളുടെ എണ്ണം 243 (മൊത്തം 885) ആയി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,43,737 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ മൊത്തം 55,07,182 സാമ്പിളുകള്‍ പരിശോധിച്ചു.

കോവിഡ് പരിപാലനത്തിനുള്ള ക്ലിനിക്കല്‍ മാനേജ്‌മെന്റ് മാനദണ്ഡം മന്ത്രാലയം പുതുക്കിയിട്ടുണ്ട്. ഇത്https://www.mohfw.gov.in/…/ClinicalManagementProtocolforCOV… എന്ന സൈറ്റില്‍ ലഭിക്കും.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ
കോവിഡ്-19ന്റെ ചികിത്സാ തീവ്രതയില്‍ അധിഷ്ഠിതമായി തീവ്രമല്ലാത്തത്, ഇടത്തരം , തീവ്രം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. തീവ്രതയുടെ ഈ മൂന്ന് ഘട്ടത്തിലും രോഗ പ്രതിരോധവും നിയന്ത്രണ നടപടികളും പ്രത്യേകം പ്രതിപാദിച്ചിട്ടുമുണ്ട്. രോഗികളുടെ ഒരു പ്രത്യേക ഉപഗ്രൂപ്പിന് വേണ്ട ചികിത്സാപരമായ നിരീക്ഷണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ട്.

ആധികാരികമായ പുതിയ വിവരങ്ങള്‍ക്കും കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും ദയവായി നിരന്തരം https://www.mohfw.gov.in/ and @MoHFW_INDIA സന്ദര്‍ശിക്കുക.

കോവിഡ്-19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19@gov.in ലും മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019@gov.in മെയിലിലും @CovidIndiaSeva യിലും ബന്ധപ്പെടണം.

കോവിഡ്-19 മായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ദയവായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ +91-11-23978046 or 1075 (Toll-free). ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക. സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കോവിഡ്-19 ഹെല്‍പ്പ്‌ലൈന്‍ നമ്പറുകൾ https://www.mohfw.gov.in/pdfcoronvavirushelplinenumber.pdf . ലഭ്യമാണ്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!