ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’; ഖരമാലിന്യശേഖരണത്തിന് വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോകൾ

by | Jan 13, 2024 | Latest | 0 comments

കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയുടെ ഭാ​ഗമായി നിർമ്മിച്ച 30 ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ചു ഒരു ക്യാമ്പസ്സിൽ നിന്നും നിർമ്മിച്ചു നൽകുന്നത്. ഖരമാലിന്യശേഖരണത്തിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഓട്ടോകളാണിവ. ‘പഠനത്തോടൊപ്പം സമ്പാദ്യം’ എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഗവ. പോളിടെക്‌നിക്ക് കോളേജുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’.

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മാണക്കമ്പനിയായ ആക്‌സോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടുകൂടി ആരംഭിച്ച ക്യാമ്പസ് ഇൻഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഓട്ടോകളുടെ നിർമ്മാണം. കോഴിക്കോട് കോർപറേഷനുവേണ്ടി 75 ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡറാണ് പദ്ധതിയിലൂടെ ക്യാമ്പസ് നേടിയത്. അതിൽ ആദ്യഘട്ടമായാണ് 30 ഇലക്ട്രിക് ഓട്ടോകൾ പുറത്തിറങ്ങിയത്. വ്യാവസായികാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്യാംപസ് ഇലക്ട്രിക് ത്രീ-വീലർ അസംബ്ലി യൂണിറ്റാണ് കോഴിക്കോട് പോളിടെക്നിക് കോളേജിലേത്. കർശന ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് മുപ്പത് വാഹനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!