ഇന്‍റഗ്രേറ്റഡ് കമാന്‍റ്-കണ്‍ട്രോള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

by | Jun 9, 2020 | Lifestyle | 0 comments

തിരുവനന്തപുരം :  ഇന്‍റഗ്രേറ്റഡ് കമാന്‍റ്-കണ്‍ട്രോള്‍-കമ്യൂണിക്കേഷന്‍ സെന്‍ററും സൗരോര്‍ജ പദ്ധതിയും കൊച്ചിയിലെ ജനജീവിതത്തെ കൂടുതല്‍ സുഗമമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സേവനരംഗത്തെ കൂടുതല്‍ സുതാര്യവും ഫലപ്രദവുമാക്കും. പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഇത് ഒരു കുടക്കീഴിലാക്കും. സാങ്കേതികവിദ്യകൊണ്ട് വിവിധ വകുപ്പുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണിതു സാധ്യമാക്കുന്നത്. ജി.ഐ.എസ് സംവിധാനത്തിലൂടെ നഗരത്തിന്‍റെ സമസ്ത ആസ്തികളും രേഖപ്പെടുത്തും. അതാകട്ടെ ട്രാഫിക്, റോഡ് ശൃംഖല, പൊതുജനാരോഗ്യ ഘടന എന്നിവയുമായി ബന്ധപ്പെടുത്തി ചെയ്യേണ്ട കാര്യങ്ങള്‍ ഇന്‍ററാക്ടീവ് വെബ് മാപ്പുകളുടെ സഹായത്തോടെ ആവിഷ്കരിക്കുന്നതിനു സഹായിക്കുകയും ചെയ്യും.

പൊതുസര്‍വീസ് കാര്യക്ഷമമാക്കുന്നതിനും വെള്ളപ്പൊക്കം, മഹാമാരി എന്നിവയുടെ പശ്ചാത്തലത്തില്‍ അടിയന്തര സഹായം ആവശ്യമായിടങ്ങളില്‍ പെട്ടെന്ന് എത്തിക്കുന്നതിനും ഇതു പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസണ്‍ വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിന്‍റെ സേവനങ്ങള്‍ പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തില്‍ ലഭ്യമാക്കാന്‍ ഇതു പ്രയോജനപ്പെടും. ഇവയിലൂടെ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. ചുമതലയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി അതു പരിഹരിക്കാന്‍ ഇടപെടും; അല്ലെങ്കില്‍ പരാതി മുകളിലുള്ള ഓഫീസറുടെ മുമ്പിലെത്തും.

വെള്ളം കെട്ടിക്കിടക്കല്‍, നിരത്തുകളിലെ വിളക്ക് തെളിയിക്കാതിരിക്കല്‍, നിയമവിരുദ്ധ നിര്‍മാണങ്ങള്‍, വൃത്തിയില്ലാത്ത സാഹചര്യങ്ങള്‍, മാലിന്യം നീക്കംചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ പൗരന്മാര്‍ക്ക് നേരിട്ട് ഉന്നയിക്കാം. ടെക്നോളജി ലഭ്യമല്ലാത്ത ആളുകള്‍ക്ക്, അക്ഷയ കേന്ദ്രങ്ങള്‍ വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

28 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കൊച്ചി സ്മാര്‍ട്ട് മിഷന്‍ സൗര ഊര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സി.എസ്.എം.എല്‍. 14.6 ലക്ഷം യൂണിറ്റ് മലിനരഹിത ഊര്‍ജം ഒരുവര്‍ഷം ഉണ്ടാക്കുന്നതാണ് ഈ പദ്ധതി. കൊച്ചിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ തുകയില്‍ ഒരുകോടി ഇരുപതു ലക്ഷം രൂപയുടെ ലാഭം ഒരു വര്‍ഷം ഈ വഴിക്ക് ഉണ്ടാക്കാനാവും.

കാര്‍ബണ്‍ മാലിന്യം ആയിരം ടണ്‍ കണ്ട് കുറയ്ക്കാനാവും. 5400 വൃക്ഷങ്ങള്‍ നടുന്നതുകൊണ്ടുണ്ടാവുന്ന ഗുണത്തിനു തുല്യമാണിത്. പാരമ്പര്യേതര ഊര്‍ജ ഉല്‍പാദനത്തിന്‍റെ കാര്യത്തില്‍ വലിയ ഒരു നേട്ടമാണ് നാം ഇവയിലൂടെ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, ഹൈബി ഈഡന്‍ എം.പി, എം.എൽ.എ മാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!