കോവിഡ് 19; ജഗന്യ ജയകുമാറിന്റെ ഹൃദയ നൊമ്പരമായ കുറിപ്പ് .

by | May 31, 2020 | Uncategorized | 0 comments

ഇന്ത്യാ  മഹാരാജ്യം  ലോക്ഡൗണിൽ  അകപ്പെട്ടത്തിനാൽ  കേരളത്തിലെ  എല്ലാ കല്യാണമണ്ഡപങ്ങളും  അടഞ്ഞുകിടക്കുകയാണ്  പാവപ്പെട്ടവരെന്നോ  പണക്കാരനെന്നോ  ഇല്ലാതെ സകലരും  വ്യത്യസ്ഥ  ആചാരങ്ങളിൽ  നടത്തിയിരുന്ന  വിവാഹങ്ങൾക്കാണ്  ഇപ്പോൾ  ലോക്ക് വീണിരിക്കുന്നത്.  പണ്ട്ക്കാലത്ത്  വീടിന്റെ  മുറ്റത്ത്  പന്തൽക്കെട്ടി  നടത്തിയിരുന്ന  വിവാഹങ്ങൾ കാലക്രമേണ  ആഡിറ്റോറിയങ്ങളിലേക്ക്  മാറ്റപ്പെട്ടു.  ഓരോരുത്തരുടേയും  പ്രതാപവും  പ്രൗഡിയും കണക്കിലെടുത്താണ്  വിവിധ രീതിയിലുള്ള  കല്ല്യാണ മണ്ഡപങ്ങളും  കൺവെൻഷൻ  സെന്ററുകളും  തിരെഞ്ഞെടുക്കാറുള്ളത്.  കേരളത്തിലെ  കല്യാണമണ്ഡപങ്ങൾ  ഏറേകുറേ പ്രവാസികൾ  മണലാരണ്യങ്ങളിൽ  വർഷങ്ങളോളം  പണിയെടുത്ത്  മിച്ചപ്പെടുത്തിയ  തുകയും, കോടികൾ  ബാങ്ക്  ലോണും  തരപ്പെടുത്തി  നിർമ്മിച്ചവയാണ്.  വിവാഹാനന്തരം  കിട്ടുന്ന  തുകയാണ് തിരിച്ചടവും  ചിട്ടികൾക്കും ,  ഉടമകളുടെ  മക്കളുടെ  വിദ്യാഭ്യാസ  ചിലവ്  എന്തിനീ  കുടുംബ ചിലവ് പോലും  നടന്നുവരുന്നത്.

ആഡിറ്റോറിയം  ഉടമകൾ  നേരിടുന്ന  മറ്റൊരു  പ്രതിസന്ധി  ക്യാൻസൽ  ആയതും  ക്യാൻസൽ ആയികൊണ്ടിരികുന്നതുമായ  കല്യാണത്തിന്റെ  ബുക്കിംഗ്  അഡ്വാൻസ്  തിരികെ  കൊടുക്കുന്നത് സംബന്ധിച്ചാണ്.  മാർച്ച്  മുതൽ  ജൂൺ  വരെ  4  മാസകാലയളവിലെ  ബുക്കിംഗ്  ആണ്  കാൻസൽ ആയത്.  ഏറ്റവും  കൂടുതൽ  വിവാഹങ്ങൾ  നടക്കുന്നത്  ഈ  കാലയളവിലാണ്. ബുക്കിംഗ് അഡ്വാൻസ്  5000/10000  രൂപ  മുതൽ  മുഴുവൻ  തുകയും  ഈടാക്കുന്ന  ആഡിറ്റോറിയങ്ങൾ  വരെ ഉണ്ട്. 4  മാസത്തെ  ക്യാൻസൽ  ആയ  ബുക്കിംഗ്  അഡ്വാൻസ്  തിരികെ  കൊടുക്കേണ്ടത് ആഡിറ്റോറിയങ്ങളെ  സംബന്ധിച്ച്  വെല്ലുവിളി  തന്നെയാണ്.  ഇതിന്  ബുക്കിംഗ്  ക്യാൻസൽ  ചെയ്യുന്ന  കുടുംബക്കാരും  ആഡിറ്റോറിയങ്ങളോട്  സഹകരികേണ്ടതുണ്ട്.  ഒരു  നിശ്ചിത  അവധിയിൽ  അഡ്വാൻസ്  തുക  മടക്കി  വാങ്ങാൻ  ഇരു കൂട്ടരും  ധാരണയിൽ  എത്തേണ്ടതുണ്ട്. മാസ്ക്  ധരിക്കുന്നത് നിർബന്ധമാക്കിയത് മൂലം പുതിയ പെണ്ണുകാണൽ ചടങ്ങുകൾ പോലും നടക്കുന്നില്ല. എങ്കിൽ  പുതിയ  ബുക്കിംഗ്  അഡ്വാൻസ്സുകൾ  ക്യാൻസൽ  ചെയ്തവർക്ക് കൊടുക്കുവാൻ  കഴിയുമായിരുന്നു.

ആഡിറ്റോറിയങ്ങളിൽ ലോക്ക് വീണതുമൂലം വിവാഹത്തെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി ആൾക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബക്കാരുടെയും സ്വപ്നങ്ങളാണ് ആണ് കോവിഡ് 19 തകർത്തുകളഞ്ഞത്.

 പച്ചക്കറി പലവ്യജ്ഞനം:
വിവാഹ സന്ദർഭങ്ങളിലാണ് പച്ചക്കറികളും പലവ്യജ്ഞനങ്ങളും മൊത്ത വ്യാപാരം നടക്കുന്നത്. വിവാഹത്തിന് നിയന്ത്രണം വന്നതോടുകൂടി കച്ചവടവും നിലച്ചു.

 പൂക്കടകൾ:
വിവാഹത്തോട് അനുബന്ധിച്ചാണ് പൂക്കടകൾ സജീവമാകുന്നത്. സ്റ്റേജ് ഡെക്കറേഷൻ ചെയുന്നതിനും , കല്ല്യാണഹാരം, ബൊക്ക, മുല്ലപ്പൂ , പിച്ചിപ്പൂവ് തുടങ്ങിയ ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് നടന്നു കൊണ്ടിരുന്നത്.

ഡെക്കറേഷൻ ചെയ്യുന്ന കലാകാരന്മാർ:
10000 രൂപ മുതൽ 3 ലക്ഷം വരെ രൂപയ്ക്ക് ഡെക്കറേഷൻ ചെയ്യുന്ന ആഡിറ്റോറിയങ്ങൾ ഉണ്ട്. ഈ രംഗത്തുള്ള കലാകാരന്മാർ കോവിഡ് മൂലം ദുരിതത്തിലാണ്.

 ക്ലീനിംഗ് തൊഴിലാളികൾ, സെക്യൂരിറ്റികൾ:
കല്ല്യാണ മണ്ഡപങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങളിലും, റോഡുകളിലും മാർഗതടസ്സമില്ലാതെ വിവാഹം നടത്തുന്നതിന് സെക്ക്യൂരിറ്റി അനിവാര്യമാണ്: അതുപോലെ തന്നെ ക്ലീനിംഗ് തൊഴിലാളികളും. ഓരോ മണ്ഡപത്തിലും 7 മുതൽ 12 വരെ ക്ലീനിംഗ് തൊഴിലാളികൾ ഉണ്ടാകും ഉള്ളവരൊക്കെ സ്ഥിരമല്ലെങ്കിലും ഇവരും മണ്ഡപത്തിലെ അഭിവാജ്യ ഘടകമാണ്.

 ജ്യോത്സ്യന്മാരും ജ്യോതിഷികളും:
ഒരു വിവാഹത്തിന് തുടക്കം കുറിക്കുന്നത് ഇവരാണ് മണ്ഡപങ്ങൾ അടഞ്ഞതാടെ അവരുടെ വരുമാനത്തിന് കുറവ് അനുഭവപ്പെട്ടു.

 ട്രാവൽസ്:
ദൂരെ സ്ഥലങ്ങളിലാണ് കല്യാണമെങ്കിൽ വലിയ ബസ്സുകളും ടെമ്പോയും പിന്നെ വധൂവരന്മാരെ കൊണ്ടു പോകുന്ന ആഡംബര കാറും ഈ രംഗത്തുള്ളവരും കണ്ണീർകയത്തിലാണ്.

 ഫോട്ടോഗ്രാഫർസ്:
ഇവരുടെ പ്രതീക്ഷ വിവാഹങ്ങളാണ്, ലക്ഷങ്ങൾ മുടക്കി ലെൻസും , ഡ്രോൺ കാമറകളും മറ്റും വാങ്ങിയവർ കോവിഡ് മൂലം നിരാശയിലാണ്.

 പൂജാരി:
അമ്പലങ്ങളിൽ ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് വിവാഹങ്ങൾ ആശ്വാസം പകരുന്നു.

 ബ്യൂട്ടിഷൻ:
വിവാഹങ്ങൾക്ക് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു ഇനമാണ് ബ്യൂട്ടിഷന്മാർ . 5000 മുതൽ 50,000 വരെ കല്യാണപ്പെണ്ണിനെ ഒരുക്കുന്നതിൽ ഇക്കൂട്ടർ വാങ്ങാറുണ്ട്. ഒരു വൈറസ് മൂലം ഇവരും ദൂരിതത്തിലാണ്.

 പാചക തൊഴിലാളികൾ & കാറ്ററിംഗ്:
വിവാഹത്തിന് ഇവർ നിർബന്ധമാണ് ചെറിയ ചെറിയ സദ്യകൾ പോലും വീട്ടിൽ വെച്ചുണ്ടാക്കി പലസ്ഥലങ്ങളിലും എത്തിച്ച് കൊടുക്കാറുണ്ട് ഈക്കൂട്ടർ, ഇവരുടെ കാര്യവും പരുങ്ങലിലാണ്.

 സദ്യ വിളമ്പുകാർ:
ഒരു സദ്യയ്ക്ക് 30 മുതൽ 40 പേർ വരെ വിളമ്പാനുണ്ടാക്കും. കൂടുതലും ചെറുപ്പകാരാണ് പാർടൈം ജോലിക്കാരായും ഇവർ രംഗപ്രവേശനം ചെയ്യാറുണ്ട്. ഇവരും നിരാശയിലാണ്.

 നാദസ്വരം:
അന്യം നിന്നുക്കൊണ്ടിരിക്കുന്ന ഒരു സമുദായമാണ് നാദസ്വരമേള രംഗത്തുള്ളത്. ഹിന്ദുകല്ല്യാണങ്ങളിൽ ഇവർ അനിവാര്യമാണ് . ഇവരുടെ ഉപജീവനവും കോവിഡ് ഇല്ലാതാക്കി.
കൂടാതെ കല്യാണമണ്ഡപത്തിന് സമീപമുള്ള ചെറു ചായ തട്ടുകൾ, മുറുക്കാൻ കടകൾ, ഓട്ടോറിക്ഷ, ലോട്ടറി വിൽപനക്കാർ എന്ന് വേണ്ട അനേകം പേർ പേർ ആഡിറ്റോറിയങ്ങൾ അടച്ചിട്ടത് മൂലം പ്രതിസന്ധിയിലാണ്.

ഗവൺമെൻറ് നിഷ്കർഷിക്കുന്ന രീതിയിൽ സാമൂഹിക അകലം പാലിച്ച് കേരളത്തിലെ മുഴുവൻ കല്യാണമണ്ഡപങ്ങൾ/ആഡിറ്റോറിയങ്ങൾ കൺവെൻഷൻ സെൻററുകൾ എന്നിവ ജൂൺ മാസം മുതൽ തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!