മാപ്പർഹിക്കാത്ത ക്രൂരതയുടെ ജാലിയൻ വാലാബാഗ്, കൃഷ്ണകുമാർ ജി മുഖത്തല.

by | Apr 13, 2020 | Uncategorized | 0 comments

ഭാരതീയന്റെ അക്രമ രാഹിത്യസമരത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 1919 ഏപ്രിൽ 13. ബ്രിട്ടീഷ്  ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ്  കിരാതമായ നടപടിയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ  അറസ്റ്റിലായ നേതാക്കളെ  വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ജാലിയൻ  വാലാബാഗ് എന്ന തുറസ്സായ മൈതാനത്തായിരുന്നു യോഗം. ചുറ്റും വീടുകൾ കൊണ്ട് മതിൽ  കെട്ടിയ സ്ഥലമായിരുന്നു ഈ മൈതാനം. യോഗസ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ റെജിനാള്ഡ്  ഡയറും സംഘവും ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ മരിച്ചുവീണു. 379 പേർ മരിച്ചുവെന്നാണ്  ബ്രിട്ടന്റെ  ഔദ്യോഗിക കണക്ക്. ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ പറയുമ്പോഴും  കൃത്യമായ കണക്ക് രാജ്യത്തിന്റെ കൈവശമില്ല. സംഭവത്തെക്കുറിച്ച്  അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട സംഭവങ്ങളിലൊന്നായി  ജാലിയൻവാലാബാഗ്  കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. എന്നാൽ, അഞ്ചു ബ്രിട്ടിഷുകാരും രണ്ട്  ഇന്ത്യക്കാരും അടങ്ങിയ  ഹണ്ടർ അന്വേഷണ കമ്മിറ്റിയുടെ  റിപ്പോർട്ടിൽ ഡയറിന്റെ നടപടി  വിമർശിക്കപ്പെട്ടു. ഡയറിനെ  സൈനിക കോടതി കുറ്റക്കാരനായി  കണ്ടെത്തി. . ഇവയൊന്നും പഞ്ചാബിന്റെ  ഹൃദയത്തിലേറ്റ മുറിവുകൾ ഉണക്കിയില്ല.  ദേശീയപ്രക്ഷോഭത്തിൽ ഇതോടെ പഞ്ചാബികളും  പൂർണഭാഗഭാക്കുകളായി, ഒപ്പം ഇന്ത്യയിലെ മിതവാദികളും. ബ്രിട്ടിഷ് സാമ്രാജ്യം ഉള്ളിന്റെയുള്ളിൽ  ഒരു  കിരാത സംവിധാനമാണെന്ന്  ഇന്ത്യക്കാർക്കു ബോധ്യമായി. സ്വാതന്ത്ര്യസമരം ജനകീയപ്രസ്ഥാനമായി മാറുന്നതിലും ഈ സംഭവം വഴിതെളിച്ചു.

കൃഷ്ണകുമാർ ജി മുഖത്തല

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ശൂദ്രർ നാലാം ശ്രേണിയിൽ; വടക്കേഇന്ത്യയുടെ അവസ്ഥയല്ല തെക്കേ ഇന്ത്യയിൽ. സുപ്രീം കോടതി ഭരണഘടനാബഞ്ച് വിധിന്യായം ഇന്നും പ്രസക്തം.

ഭാരതത്തിൽ ആയിരകണക്കിന് വർഷങ്ങളായി തുടർന്ന് വന്ന ചാതുർവർണ്യവ്യവസ്ഥാഭരണത്തിൽ ശൂദ്രർ നാലാംശ്രേണിയിൽ ബ്രാഹ്മണമേധാവിത്വത്തിൽ...

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

തൃശ്ശൂർ കൃഷ്ണാനന്ദ സിദ്ധ-വേദആശ്രമം സമാധിമന്ദിര പുനരുദ്ധാരണം(Thrissur Krishnananda Siddha-veda Ashram Samadhimandir Renovation)

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട്- പൊന്നാനി തീരദേശ പാതയിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് - പെരിയമ്പലം എന്ന കടലോര ഗ്രാമത്തിൽ അവധൂത സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 1961 ൽ ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച ഒരേക്കർ സ്ഥലത്ത്  1963 -ൽ ആരംഭിച്ച കൃഷ്ണാനന്ദ...

error: Content is protected !!