ആത്മീയ ചിന്തകൾ
********************* ആത്മീയത ആരംഭിയ്ക്കുന്നത് സ്വയം താൻ ആരാണെന്ന അന്വഷണത്തോടെയാണ്. . ആരാണീ ഞാൻ ? ഈ ശരീരമാണോ ?ആണ് എന്ന ധാരണയിലാണ് നാം നമ്മെ കുറിച്ച്പറയുമ്പോൾ ഏകവചനം.ഉപയോഗിയ്ക്കുന്നത് .സത്യത്തിൽ ഞാൻ ഏകനല്ല .ഞാൻ ഒരു ശരീരമല്ല. പല ശരീരങ്ങളാണ്. .ആരെങ്കിലും നമ്മളെ കുറിച്ചു ചോദിച്ചാൽ, നാം മറുപടി പറയുന്നത്, ബാഹ്യമായ ഈ ശരീരം തന്നെയാണ് നാം ,എന്ന ധാരണയിലാണ്. നഗ്ന നേത്രങ്ങൾ കൊണ്ട് നാം കാണുന്ന ബാഹ്യമായ ഈ ശരീരമാണ്”സ്ഥൂല ശരീരം”. ത്വക്ക് ,അസ്ഥി, ,ആന്തരാവയവങ്ങൾ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ പഞ്ചഭൂതങ്ങളാൽ രൂപകല്പന ചെയ്യപ്പെട്ട സ്ഥൂല ശരീരമാണ്
ഇതുകൊണ്ടും തീർന്നില്ല ,ഇനിയുമുണ്ട് നമുക്ക് ശരീരങ്ങൾ. .അതേതാണ് ? …രണ്ടാമത്തെ ശരീരമാണ്, സ്ഥൂല ശരീരത്തോട് ചേർന്നിരിയ്ക്കുന്ന സൂക്ഷ്മ ശരീരം .
എന്താണ് സൂക്ഷ്മ ശരീരം ?….നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത , രൂപമില്ലാത്ത ,അവ്യക്തമായ, പരിമാണമില്ലാത്ത ,”സൂക്ഷ്മ ശരീരം “.
സത്യത്തിൽ ‘സൂക്ഷ്മ ശരീര’മെന്നു പറയുന്നത് ഏകികൃത ഘടനയുള്ള ഒരു പ്രതിഭാസമാണോ? .അല്ല ! ഒന്നും രണ്ടുമല്ല , 17 ഘടകങ്ങൾ അടങ്ങിയതാണ് ‘സൂക്ഷ്മ ശരീരം.’ ഏതാണ് ഈ പതിനേഴു ഘടകങ്ങൾ ?…… പഞ്ചഭൂതങ്ങൾ ,പഞ്ച പ്രാണൻ , പഞ്ചേന്ദ്രിയങ്ങൾ ,മനസ്സ് ,ബുദ്ധി എന്നിവയാണ് ഈ ഘടകങ്ങൾ . ജീവിതാവസാനം ഭൗതിക ശരീരം നിർജീവമായാലും സൂക്ഷ്മ ശരീരം മരിയ്ക്കുന്നില്ല . .
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments