മൂന്ന് ലക്ഷം വനിതകള്‍ക്ക് സുസ്ഥിരവരുമാനം ഉറക്കാന്‍ കെ-ലിഫ്റ്റ് പദ്ധതി

by | Feb 11, 2024 | Latest | 0 comments

മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം ഒരുക്കി സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-ലിഫ്റ്റ്) പദ്ധതി ആവിഷ്‌കരിച്ച് കുടുംബശ്രീ. ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് ഒരു സംരംഭം അല്ലെങ്കില്‍ തൊഴില്‍ എന്ന നിലയില്‍ സംസ്ഥാനത്തെ 3,16,860 അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും ഉപജീവനമാര്‍ഗം സൃഷ്ടിച്ചു സുസ്ഥിര വരുമാനം സൃഷ്ടിക്കുന്ന പദ്ധതിയാണ് കെ-ലിഫ്റ്റ് 24 (കുടുംബശ്രീ ലൈവ്ലിഹുഡ് ഇനീഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫര്‍മിഷന്‍). 1070 സി.ഡി.എസ്സുകള്‍ക്ക് കീഴിലായി 3,16,860അയല്‍ക്കൂട്ടങ്ങളാണ് നിലവിലുള്ളത്. കുടുംബശ്രീ അംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, പാലിയേറ്റീവ് പദ്ധതി ഗുണഭോക്താക്കള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ കുടുംബശ്രീ കുടുംബത്തിലെ എല്ലാവരിലേക്കും എത്തുന്ന ഉപജീവനമാര്‍ഗ്ഗങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്. കുടുംബശ്രീക്കുള്ളിലെ വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെയും സംയോജനത്തിലൂടെയുമാണ് വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നത്.

കുടുംബശ്രീ അയല്‍ക്കൂട്ട ശാക്തീകരണത്തിനായി സംഘടിപ്പിച്ച ‘തിരികെ സ്‌കൂളില്‍’ ക്യാമ്പയിന്റെ തുടര്‍ച്ചയായയാണ് പദ്ധതി നടപ്പിലാക്കുന്നത്.കുടുംബശ്രീയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍. 2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നുംഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളാണ് പങ്കെടുത്തത്. ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിയിലെ സാധ്യതകളും വെല്ലുവിളികളും മനസിലാക്കിയാണ് സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട വരുമാനവും തൊഴിലും ലഭ്യമാക്കി സാമ്പത്തിക സുസ്ഥിരതയിലേക്ക് സംസ്ഥാനത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ കെ-ലിഫ്റ്റ് പദ്ധതി നടപ്പാക്കുന്നത്.

നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യത്തിന്റെ കുറവ് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ‘ഉജ്ജീവനം’ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുളളില്‍ അതിദരിദ്രരുടെ പട്ടികയില്‍ നിന്നും 47.9 ശതമാനം ആളുകളെ ദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്ന സാഹചര്യത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്ന് വരുമാനവര്‍ധനവിലേക്ക് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കെ ലിഫ്റ്റ് പദ്ധതി സഹായകമാവും. രജതജൂബിലി പിന്നിട്ട കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന നൂതനവും വിപുലവുമായ ദൗത്യങ്ങളിലൊന്നാണ് കെ-ലിഫ്റ്റ്. ഇത്രയും വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്നതിലൂടെ ഈ ക്യാമ്പയിന്‍ കേരളത്തിന്റെ ദാരിദ്ര്യനിര്‍മാജന രംഗത്ത് പുതിയ നാഴികക്കല്ലാവും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

സാമ്പത്തിക സംവരണം ഒബിസി സംവരണം നിഷേധിക്കാൻ :മാനവ ഐക്യ വേദി

കേരളത്തിൽ ഏതാനും പേരുടെ സാമ്പത്തിക സംവരണ വാദം, നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തിന്റെ   ഒബിസി സംവരണ അവകാശത്തിന് തുരങ്കം  വയ്ക്കാണെന്ന്  മാനവ ഐക്യ വേദി. കഴിഞ്ഞ 64 വർഷങ്ങളായി ഈ നില തുടരുന്നു. സമൂഹത്തിൽ എല്ലാവർക്കും സാമൂഹ്യ തുല്യ നീതിയും അവസര സമത്വവും ആണ്...

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത്  സംവരണക്കാർ .

‘ മുന്നോക്ക ‘ സമുദായ സംഘടനകളെ ‘സ്പോൺസർ’ ചെയ്യുന്നത് സംവരണക്കാർ .

കേരളത്തിൽ കഴിഞ്ഞ 60 -ൽ പരം വർഷങ്ങളായി അധികാരത്തിൽ പങ്കാളിത്തം നിഷേധിച്ചുകൊണ്ടും സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടും വംശീയ ഉന്മൂലനത്തിന് ഇരയായിരിക്കുന്ന നായർ, ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിൽ നിന്ന് സമുദായ പേരിൽ പ്രവർത്തിച്ചുവരുന്ന പല സംഘടനകളും...

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും  മാത്രം  ലക്‌ഷ്യം  ?

ശൂദ്രരുടെ ‘ചാരിറ്റി ‘ ശുദ്ധ തട്ടിപ്പ് ! പേരും പ്രസക്തിയും മാത്രം ലക്‌ഷ്യം ?

ശൂദ്രന്മാർക്കിടയിൽ 'ചാരിറ്റി ' മോഹം കൊടുമ്പിരികൊണ്ടിരിക്കുകയാണ് . പേരും പ്രസക്തിയും പണംമുണ്ടാക്കുന്നതിനും കുറുക്കുവഴിയും ഏറ്റവും എളുപ്പമുള്ള വഴിയുമാണ് 'ചാരിറ്റി 'അഥവാ ക്ഷേമ പ്രവർത്തനങ്ങൾ .ബിജെപി കാർക്കിടയിലെ നന്മമരമെന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ചാരിറ്റി...

കോടികൾക്ക് വേണ്ടി കമ്യുണിസ്റ് സർക്കാരിനോട് അപേക്ഷിച്ച് വടക്കുമ്പാട് നാരായണൻ നമ്പൂതിരി .

തൃശൂർ : തൃശൂർ തെക്കേ ശങ്കരമഠം മാനേജരായ വടക്കുമ്പാട് നാരായണൻ നമ്പൂതിരി   മഠം പുനരുദ്ധാരണമെന്ന പേരിൽ ഇടത് പക്ഷ സർക്കാരിന് സമർപ്പിച്ചത് കോടികളുടെ ആവശ്യങ്ങൾ .ഏകദേശം ഇരുപതിൽ പരം കോടി രൂപയുടെ ആവശ്യങ്ങളാണ് സമർപ്പിച്ചിട്ടുള്ളത് .അതിൽ മൂന്ന് കോടിയോളം രൂപ 2020 -ൽ തന്നെ സർക്കാർ...

തിരുവാർപ്പ് ശങ്കര മഠം ഭൂമി കൈയ്യേറ്റം ? നാരായണൻ നമ്പൂതിരിയെ പുറത്താക്കണം .

തൃശൂർ : തെക്കേ ശങ്കര മഠത്തിൻറെ കീഴ് മഠമായ കോട്ടയത്തെ തിരുവാർപ്പ് ഇളമുറ ശങ്കര മഠത്തിന്റെ ഭാഗമായ ഭൂമികൾ കയ്യേറ്റം നടന്നിട്ട് നടപടിയെടുക്കാതെ മാനേജ്‌മെന്റ് . മഠത്തിന്റെ ഭാഗമായി ഏക്കര് കണക്കിന് ഭൂമിയാണ് കൈയ്യേറി ബ്രാഹ്മണ ജാതിക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് ....

error: Content is protected !!