കേരളത്തിൽ കോൺഗ്രസ്സ് മുക്ത ഭാരതം കളിച്ച് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ബിജെപി യെ നിലം തൊടീയ്ക്കില്ലന്ന ശപഥവുമായാണ് കോൺഗ്രസ്സ് കരുക്കൾ നീക്കുന്നത് . ചരിത്രത്തിൽ സമാനതകളില്ലാത്ത വോട്ട് മറിക്കൽ നടത്തിയ കേരളത്തിലെ ബിജെപി താൻ ചത്ത് മീൻ പിടിയ്ക്കുവാൻ ശ്രമിക്കുകയായിരുന്നു . ഉത്തരേന്ത്യൻ മോഡൽ നടപ്പിലാക്കുവാനിറങ്ങിയ കേന്ദ്ര നേതാക്കളെ തന്ത്രം കേരളത്തിൽ വിലപോവില്ലന്ന് കോൺഗ്രസ്സ് കാണിച്ചു കൊടുത്തു . വെട്ടാൻ വരുന്ന പോത്തിനോട് സന്ധിചെയ്യുന്ന ചെന്നിത്തല ടെക്നിക്ക് ഫലപ്രഥമല്ലന്ന് മനസിലാക്കിയ കോൺഗ്രസ്സ് ഹൈക്കമാൻഡ് അടിയ്ക്ക് തിരിച്ചടിയുമായി രംഗത്തുള്ള പോരാളി സുധാകരനെ തന്നേ ശക്തമായി രംഗത്തിറക്കി . അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് തന്നേ ഇടത് ബിജെപി കോണുകളിൽ നിന്നും മുറുമുറുപ്പുകൾ ഉയർന്നു . തിരഞ്ഞെടുപ്പിൽ ഇടത് ബിജെപി ബാന്ധവം മനസിലാക്കിയ കോൺഗ്രസ്സ് ഭരണം കിട്ടുവാൻ സാദ്ധ്യതയില്ലെന്ന് മനസിലാക്കി കൊല്ലപെടുന്നതിനുമുമ്പ് ശത്രുവിനെ അരിഞ്ഞിടുന്ന തന്ത്രം നടപ്പിലാക്കി .അതോടെ അഞ്ചോളം സീറ്റുകളിൽ വിജയം നേടാമെന്ന സംഘപരിവാർ മോഹം പൊളിഞ്ഞു .സി പി എമ്മും ഉള്ളാലെ ചിരിയ്ക്കുന്നുണ്ടായിരുന്നു . കോൺഗ്രസ്സ് പ്രവർത്തനത്തിൽ ബി ജെ പിക്കാർ തകർന്നടിയുമെന്ന് ഉറപ്പുണ്ടായിരുന്ന ഇടതന്മാർക്ക് രാഷ്ട്രീയ വിമർശനങ്ങൾ കൂടുതലായി ഉന്നയിക്കേണ്ടി വന്നതുമില്ല .
[ap_social facebook=”https://www.facebook.com/rajesh.r.nair.9562434015″ twitter=”http://twitter.com/” gplus=”https://plus.google.com/” skype=”https://skype.com/” linkedin=”http://www.linkedin.com” youtube=”http://www.youtube.com/” dribble=”https://dribbble.com/”]
കോൺഗ്രസ്സിന് ഇപ്പോൾ ഭരണം കിട്ടാത്തതിന് കാരണക്കാർ ബി ജെ പി സംഘപരിവാർ അജണ്ടകളാണ് . ബാന്ധവം നിലനിൽക്കുകയോ ശക്തമായി തുടർന്നുപോകുകയോ ചെയ്താൽ കോൺഗ്രസ്സിന്റെ അടിവേരിളക്കുമെന്ന് തിരിച്ചറിവുള്ള നേതൃത്വമാണ് വജ്രായുധവുമായി രംഗത്തുള്ളത്. ഒരേ സമയം സഖ്യത്തിന് ചുക്കാൻ പിടിച്ച നേതാവിനെ വ്യക്തിപരമായി ആക്രമിക്കുകയെന്ന തന്ത്രം ഒന്നിലേറെ ഫലങ്ങളാണ് ഉണ്ടാക്കുക .പിണറായിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിലൂടെ അതും നിയമപരമായുള്ള കാര്യങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ പ്രത്യക്ഷത്തിൽ തന്നേ അദ്ദേഹത്തിന്റെ പാർട്ടി പ്രതിരോധത്തിന്റെ മുനയൊടിയ്ക്കാം . പാർട്ടിയിലെ അസഹിഷുതയുള്ള നിരവധി നേതാക്കൾ ഉള്ളാലെ സന്തോഷിക്കുകയേയുള്ളുവെന്നും കണക്കുകൾ കൂട്ടുന്നു . .പാർട്ടിയെ വിമർശ്ശിക്കാത്തതിന്റെ പേരിൽ എതിർ ശബ്ദങ്ങൾ കുറയുകയും ചെയ്യും . ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവ് സഹിതമുള്ള വിമർശനമായതിനാൽ സംഘപരിവാർ നേതൃത്വം കോൺഗ്രസ്സിന് എതിരായി എതിരായി പ്രത്യക്ഷത്തിൽ പ്രതികരിക്കുവാനും കഴിയില്ല . കൂട്ടുകെട്ട് നടത്തിയ സംഘപരിവാർ നേതൃത്വത്തെ ഒരേ സമയം പ്രതിക്കൂട്ടിലാക്കിയ പ്രവർത്തനമായിരുന്നു സുധാകരൻ നടത്തിയത് .സാധാരണ ആർ എസ് എസ് പ്രവർത്തകരെ സി പി എമ്മിനും അതിലുപരി പിണറായിക്കും കൂട്ട് കൃഷി നടത്തുന്ന സ്വന്തം നേതൃത്വത്തിനും എതിരേ തിരിയ്ക്കുവാൻ സുധാകരന്റെ ആരോപണങ്ങൾക്ക് സാധിച്ചു .അതോടൊപ്പം ഉറങ്ങി കിടന്ന കോൺഗ്രസ്സ് അണികൾക്ക് പ്രതീക്ഷ നൽകാനും .
ഉത്തരേന്ത്യൻ മോഡൽ വിലകൊടുത്ത് വാങ്ങൽ നടപ്പിലാക്കുവാൻ ഇറങ്ങി തിരിച്ച ബി ജെ പി നേതാക്കൾ ഒന്നൊന്നായി കേസുകളിൽ അകപ്പെടുന്നതും അണികളിൽനിന്നും ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്ന കാഴ്ചയു മാണ് കാണുന്നത് . ശീതളതയിൽ സുഖിച്ചുവാഴുന്നവർ വല്ലപ്പോഴും വായ തുറക്കുന്നത് തന്നേ ,ആചാര അനുഷ്ടാനങ്ങൾ ലംഘിച്ചുവെന്ന് പറയുവാൻ മാത്രമാണ് . സാധാരക്കാർക്കിടയിൽ ഇറങ്ങി പ്രവർത്തിയ്ക്കുന്ന നേതാക്കൾ ഇല്ലന്ന് തന്നെ പറയാം .ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കുവാൻ ധൈര്യമില്ലാത്തവരാണ് നേതാക്കളെന്ന് വിമർശ്ശനമുണ്ട് .പാരമ്പര്യ സ്വഭാവമുള്ള കോൺഗ്രസ്സ് പ്രസ്ഥാനത്തെയും ജനങ്ങൾക്കിടയിൽ വേരുകളുള്ള ഇടത് രാഷ്ട്രീയത്തേയും തൊട്ടുനോവിയ്ക്കുവാൻ ബി ജെ പി യ്ക്ക് കഴിയില്ല . കേന്ദ്ര നേതൃത്വത്തെ പറഞ്ഞുപറ്റിച്ച് സാമ്പത്തിക ഇടപാടുകളിൽ പെട്ടുപോകുന്ന നേതാക്കൾ പക്വതയോടെ കാര്യങ്ങൾ നടത്തുവാനുള്ള കെല്പില്ലാത്തവരാണ് .
കേരളത്തിലെ കോൺഗ്രസ്സിനിത് ജീവൻ മരണ പോരാട്ടമാണ് .മറ്റു സ്ഥലങ്ങളിൽ സംഭവിച്ചത് പോലെ വേറൊരു പാർട്ടിയിൽ പോയി പ്രവർത്തിക്കുവാനൊന്നും കോൺഗ്രസ്സ് പ്രവർത്തകരോ അനുഭാവികളോ തയ്യാറാകില്ല .നേതാക്കന്മാരെ സമ്മതിയ്ക്കുകയുമില്ല .ഇനി ബി ജെ പി യ്ക്ക് നിയമസഭാ കാണണമെങ്കിൽ കുറച്ചൊന്നുമല്ല പ്രയത്നിക്കേണ്ടിവരുക . കോൺഗ്രസ്സ് ഗ്രൂപ്പ് ശക്തമാണെങ്കിലും വർത്തമാന സാഹചര്യത്തിൽ നിർജീവമാകുന്നതിനാണ് സാധ്യത . പ്രതിപക്ഷ നേതാവിനോ പാർട്ടി പ്രസിഡന്റിനോ എതിരായി പ്രവർത്തിയ്ക്കുവാൻ പ്രവർത്തകർ തയ്യാറാകില്ല .ഇടത് പക്ഷത്തിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ സൂക്ഷമായി വിലയിരുത്തുകയും നിസ്സാരകാര്യങ്ങൾ പോലും വലിയ പ്രചാരണതന്ത്രങ്ങളിലേയ്ക്കും സമര പരിപാടിയിലേയ്ക്കും വഴിമാറും .സംഘടനപരമായോ നിയമസഭയിലോ യാതൊരു കെൽപ്പുമില്ലാതെയിരിക്കുന്ന ബിജെപിയ്ക്ക് കാഴ്ചക്കാരന്റെ റോളേയുള്ളു . പ്രതികരണങ്ങൾ പൊതുസമൂഹം വില കൽപ്പിക്കാത്ത അവസ്ഥയാണുള്ളത് .
കേരളത്തിന്റെ ജന്മനസ്സ് അനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ കോൺഗ്രസ്സിന് തിരികേ വരാവുന്നതേയുള്ളു . നിഷ്‌പക്ഷ മതികളും സി പി എമ്മിൽ തന്നെയുള്ള ഒരു വിഭാഗവും അതാഗ്രഹിക്കുന്നുണ്ട് . എന്നാൽ ബിജെപിയ്ക്ക് സാദ്ധ്യമല്ല . അടുത്ത തവണ കേന്ദ്ര ഭരണം നഷ്ടപ്പെട്ടാൽ തീരാവുന്നതേയുള്ളു ആരംഭശൂരത്വമൊക്കെ . ഇപ്പോൾ കെട്ടിയെഴുന്നള്ളിച്ച പ ല സ്ഥാനാർത്ഥികളും ഇ ത്രയും നാൾ അധികാര സ്ഥാനങ്ങളുൾപ്പടെയുള്ളവരായിരുന്നു അന്നൊന്നും തോന്നാത്ത അനുഭാവം ഇപ്പോൾ കാണിയ്ക്കുന്നതിന്റെ പിന്നിൽ കേന്ദ്ര ഭരണമാണെന്ന് അണികൾക്കിടയിൽ വിമർശ്ശനമുണ്ട് . പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സാധാരണ പ്രവർത്തകരുടെ ഇടയിൽ നിന്നും മത്സര രംഗത്തേയ്ക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നെന്ന് ആഗ്രഹിക്കുന്നവരുണ്ട് .
ബി ജെ പി നേതൃത്വം കാണിയ്ക്കുന്ന ജാതി വെറിയും പ്രകടമായി തന്നേ തെരഞ്ഞെടുപ്പുകളെ ബാധിയ്ക്കുന്നുണ്ട് . നായർ ,ബ്രാഹ്മണർ തുടങ്ങിയ സമുദായങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവർത്തനമാണ് സംസ്ഥാന നേതാക്കൾക്കുള്ളത് . സാമൂഹ്യമായി ഏറ്റവും പിന്നിലായിരിക്കുന്ന പ്രസ്തുത സമുദായങ്ങൾക്കായി യാതൊന്നും പ്രതികരിക്കാത്തവരാണ് ചുമതലകളിൽ ഇരിയ്ക്കുന്നത് .സോഷ്യൽ സർവ്വേ നടത്തണമെന്ന് കേരളാ ഹൈകോടതി ഉത്തരവിട്ട് എട്ടു മാസങ്ങൾ കഴിഞ്ഞിട്ടും ഹിന്ദു വിഭാഗത്തിലെ സാമൂഹ്യമായി പിന്നോക്കക്കാരെ കണ്ടെത്തുന്ന കാര്യത്തിൽ ഇന്നുവരേയ്ക്കും ഹിന്ദു പാർട്ടിയെന്ന് പറയപ്പെടുന്ന ബി ജെ പി തയ്യാറായില്ല . വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിയ്ക്കുന്ന നായർ സമുദായത്തിന് തിരഞ്ഞെടുപ്പുകളിൽ നിർണ്ണായക സ്വാധീനമാണുള്ളത് .
തിരുവനന്തപുരം മിത്രാനന്ദപുരം സ്വാമിയാർമഠം വിഷയത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചിട്ടും മനഃപൂർവ്വം ഇടപെടാതെയിരുന്ന കെ സുരേന്ദ്രനെതിരെ കേരളത്തിലെ ശങ്കരാചാര്യ സ്വാമി മഠങ്ങൾക്കും ഭക്തർക്കും വിരോധമുണ്ട് . മറ്റു സമുദായങ്ങളിലെ സന്യാസിമാരോട് കാട്ടുന്ന വിധെയത്വവും പരിഗണനയും തങ്ങൾക്ക് കിട്ടുന്നില്ലെന്ന പരാതിയും നിൽക്കുന്നു . ബ്രാഹ്മണ സമൂഹവും തിരഞ്ഞെടുപ്പിൽ എതിരായി വോട്ടുചെയ്തു . തങ്ങളെ ഹിന്ദുപാർട്ടി അവഗണിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്യുന്നതായി സ്വാമിയാർമഠം അധികൃതരുടെ ഭാഗത്തുനിന്നും ആരോപണമുണ്ട് .തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലമുതൽ കർണാടകയുടെ ബാംഗളൂർ വരേ നിശബ്ദ നിർണ്ണായക സ്വാധീനമാണ് ശങ്കരാചാര്യ സ്വാമിയാർ മഠങ്ങൾക്കുള്ളത് . ക്ഷേത്രത്തിലെ ബ്രാഹ്മണരോട് കാണിയ്ക്കാത്ത താത്പര്യമാണ് പാതിരിമാരോടുള്ളതെന്ന ആക്ഷേപവും കുമ്മനം ഉൾപ്പടെയുള്ളവർ നേരിടുന്നു .
കേരളത്തിലെ കൃസ്ത്യൻ മത വിശ്വാസികളുടെ കോൺഗ്രസ്സ് മനോഭാവം ഇനിയും മാറിയിട്ടില്ല .മുസ്ളീം ലീഗിന്റെ അമിത പ്രാധാന്യമാണ് കുറച്ചെങ്കിലും ആശങ്കയുള്ളത് . ഇടഞ്ഞു ഇടതിൽ ചേക്കേറിയ മാണികോൺഗ്രസ്സ് ഉൾപ്പടെ അധികാരം നഷ്ടപ്പെട്ടാൽ തിരികെവരും .
‘വാടിക്കൽ രാമകൃഷ്ണൻ’ ഉൾപ്പടെയുള്ള തന്ത്രങ്ങൾ പയറ്റുവാൻ സുധാകരൻ ശ്രമിയ്ക്കുമ്പോൾ ആരംഭത്തിലെ പിണറായിയെ ചൊടിപ്പിക്കുവാൻ കഴിഞ്ഞുവെന്നത് കോൺഗ്രസ്സ് വിജയമാണ് . ആരോപണത്തിൽ തട്ടിവീണ പിണറായിയെ ഒതുക്കുവാൻ ഇതേ മോഡൽ പ്രചാരണങ്ങൾ ഇനിയും സുധാകരനും കോൺഗ്രസ്സ് നേതൃത്വവും പുറത്തെടുക്കും .
0 Comments