കെ സുരേന്ദ്രൻ ബിജെപി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിയണം .’ മുട്ട ‘ ഇടാതിരിക്കാൻ അതാണ് നല്ലത് .

by | Feb 6, 2024 | Latest | 0 comments

കേരളാ ബിജെപി കൊട്ടിയാഘോഷിച്ചുകൊണ്ട് പദയാത്ര നടത്തിവരുകയാണ് .സമാപനത്തിൽ തിരുവനന്തപുരത്ത് ഇന്ത്യൻ യൂണിയൻ സർക്കാർ ആഭ്യന്തര വകുപ്പ് മന്ത്രിയാണ് പങ്കെടുക്കാനിരിക്കുന്നത് . അദ്ദേഹവും പ്രധാന മന്ത്രിയുൾപ്പടെ നിരവധി ജനപ്രതിനിധികളും ബിജെപി ദേശീയ നേതൃത്വം ഉൾപ്പടെ നിരവധി നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ ‘കേരളം ഇളക്കിമറിച്ചു ‘ .കേരളത്തിൽ നിന്നുള്ള ‘ദേശീയ നേതാക്കളെ’ നിലനിർത്താനും ഉയർത്തികൊണ്ട് വരാനും അവരെല്ലാം നിസ്സാരമായ കല്യാണ ചടങ്ങുകളിൽ വരെ വിലയേറിയ സമയം പാഴാക്കി സഹകരിച്ചും വരുന്നുണ്ട് . യൂണിയൻ സർക്കാരും ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളും ഭരിച്ചുവരുന്നതും ബിജെപി പ്രവർത്തകരായ ജനപ്രതിനിധികളാണ് .അവരൊക്കെയും ജന പ്രതിനിധികളായത് പൊതുജനത്തിൻറെ വോട്ട് കൊണ്ടാണ് .ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും വിത്യസ്ത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജാതി വ്യവസ്ഥ സമീപനവും സാഹചര്യവുമാണുള്ളത് .കേരളവും അതിൽനിന്നും വിഭിന്നമല്ല .മുന്നോക്കമെന്നും പിന്നോക്കമെന്നും രണ്ട് സമുദായ ചേരി നിലനിൽക്കുന്നുണ്ടെങ്കിലും ഇതിൽ രണ്ട് വിഭാഗത്തിലും ഉൾപ്പെട്ടവർ ബിജെപിയിലുണ്ട് . എന്നാൽ വോട്ട് കുത്തുന്നത് എൽഡി എഫ് നോ യുഡിഎഫ് നോ ആകുമെന്ന് മാത്രം .പിന്നോക്ക വിഭാഗത്തിലെ ചിലർ രാഷ്ട്രീയമായി എൻഡിഎക്കൊപ്പമെന്ന് പരസ്യമെങ്കിലും രഹസ്യമായി ഇടത് പക്ഷത്തേയ്ക്കെന്ന് ആക്ഷേപമുണ്ട് . മുന്നോക്ക ചാപ്പകുത്തിയവരിൽ പ്രധാന നായർ സമുദായ കമ്പനി കാലങ്ങളായി ‘സമദൂര ‘ നിലപാട് വിളമ്പുന്നുണ്ടെങ്കിലും നേതൃത്വത്തിന് യുഡിഎഫ് പക്ഷത്തേയ്ക്ക് ചായ്‌വേന്നാണ് പറഞ്ഞുകേൾക്കുന്നത് .കയ്യിലുണ്ടായിരുന്ന രാഷ്ട്രീയപാർട്ടിയെ പിരിച്ചുവിട്ട് നായർ സമുദായത്തെ നിലയില്ലാക്കയത്തിൽ തള്ളിവിട്ട് ‘ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ ‘ എന്ന മട്ടിൽ തിരുവാതിരകളിച്ച്‌ നടക്കുകയാണ് കമ്പനിയും അംഗങ്ങളും .എലിക്ക് പ്രാണവേദന പൂച്ചയ്ക്ക് വീണ വായനയെന്നാണ് പാവപെട്ട ലക്ഷകണക്കിന് നായന്മാർ കമ്പനിക്കെതിരെ പറയുന്നത് . അതുകൊണ്ട് തന്നെ ഇവരൊക്കെ കമ്പനി നയങ്ങൾ അനുസരിക്കുകയുമില്ല .ഇതൊന്നും മനസിലാക്കാതെയാണ് സുരേഷ് ഗോപിയെ പോലുള്ളവർ എൻ എസ് എസ് കമ്പനിയെ ഇല്ലാത്ത പ്രാധാന്യം നൽകി ആശ്രയിച്ചത് .എൻ എസ് എസ് കമ്പനിയ്ക്ക് അതിൽ അംഗങ്ങളായവരുടെ ഇടയിൽ നിയമപരയമായ സ്വാധീനമുണ്ട് എന്നത് ശരിതന്നെ .നായർ സമുദായത്തിൻറെ ഒരു സ്ഥാപനം എന്ന നിലയിൽ മാറ്റിനിർത്താനോ അവഗണിക്കാനോ കഴിയുകയുമില്ല .എന്നാൽ സമുദായത്തെ മുഴുവനായും പ്രതിനിധീകരിക്കാൻ കമ്പനിക്കാവില്ല. സുരേഷ് ഗോപി നായർ സമുദായത്തിനായി ഒന്നും ചെയ്തതായി കേട്ടറിവില്ല . അതുകൊണ്ട് തന്നെ അദ്ദേഹത്തെ ജനപ്രധിനിധിയായി തെരഞ്ഞെടുക്കേണ്ട ബാധ്യത നായർ സമുദായത്തിനില്ല .കേരളത്തിൽ ബിജെപി നടത്തുന്ന പദയാത്ര യാതൊരു രാഷ്ട്രീയ സാമൂഹ്യ പ്രാധാന്യവും സൃഷ്ടിക്കുവാൻ കഴിയാത്തതാണ് . രാഷ്ട്രീയ സാമൂഹ്യ തലത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത നേതാവാണ് കെ സുരേന്ദ്രൻ .ജാതിയുടെ പ്രാധാന്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് സ്ഥാനം ലഭിച്ചിട്ടുള്ളത് . ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ നിത്യവും ആരോപണങ്ങൾ അഴിച്ചുവിട്ട സ്വയം പ്രഖ്യാപിത ‘ പിന്നോക്ക’ നേതാവിന് സുരേന്ദ്രൻ പ്രസിഡന്റ് ആയതോടെ സമാധാനമായിട്ടുണ്ട് . നായർ സമുദായത്തിൽ നിന്നുള്ളവരെ ഉയർന്നുവരാൻ സമ്മതിക്കാത്ത നിലപാടാണ് അദേഹത്തിനുള്ളത് . അതിന് കേന്ദ്ര ബിജെപി നേതൃത്വം കൂട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട് .

രാഷ്ട്രീയ അധികാരത്തിന് പുറമേ കേരളത്തിൽ സംവരണ പട്ടിക പുതുക്കിനിശ്ചയിക്കുവാൻ ഇടയാകരുതെന്നത് ഇവരുടെ അജണ്ടയാണ് . കല്പാന്ത കലത്തോളം കേരളത്തിൻറെ ഭരണ അധികാരം തങ്ങളുടെ കൈവശം ഇരിക്കണെമന് ചിന്തിക്കുന്നവരാണ് വെളിച്ചത്ത് ബിജെപിക്കൊപ്പം നിൽക്കുന്ന ‘പിന്നോക്ക ‘ സമുദായ നേതൃത്വം .ഇവരെ ഭയക്കുന്ന സ്വയം പ്രഖ്യാപിത’ മുന്നോക്ക ‘ സമുദായ ‘സംഘടന’ യും നായർ സമുദായവും ലോകം മുഴുവനുള്ള എൻ എസ്‌ എസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനകളും തങ്ങളുടെ കീഴിൽ എന്ന് വിജാരിച്ച് മൂഡ്ഡസ്വർഗ്ഗത്തിൽ ജീവിച്ചുവരുന്ന കമ്പനി ഭരണനേതൃത്വവും സമുദായത്തിലെ തൊണ്ണൂറ്റിയേഴ് ശതമാനത്തിൽ കൂടുതൽ വരുന്ന പാവപെട്ട നായർ ജനത്തിൻറെ അന്തകവിത്താണ് .ലോകവ്യാപകമായി അഭയാർഥികളായി മാറിയ നായർ സമൂഹം ജീവിച്ചുവരുന്ന പ്രദേശങ്ങളിൽ പിടിച്ചുനിൽക്കുന്നതിനുവേണ്ടിയും അറിവില്ലായ്മകൊണ്ടുമാണ് ചങ്ങനാശേരിയെ നായന്മാരുടെ അവിഭക്ത ജന്മനാടായും ഭരണ സിരാകേന്ദ്രമായും കണക്കാക്കുന്നത് .നായന്മാർക്ക് ഇന്ന് വേഴാമ്പലിൻറെ അവസ്ഥയാണുള്ളത് .’ഇന്ന് ശരിയാകും നാളെ ശരിയാകും’ എന്ന പ്രതീക്ഷയിലാണ് . അതിനായി ഭാവി തലമുറകളെക്കൂടി നശിപ്പിക്കുന്നവർ മണ്ടന്മാരെന്നല്ലാതെ മറ്റെന്ത് പറയാനാണ് .കേരളത്തിൽ ഇത്തരത്തിലുള്ള ശക്തമായ ജാതി സമവാക്യം നിലനിൽക്കുന്നത് അധികാരത്തിൻറെ അടിസ്ഥാനത്തിലാണ് .സംസ്ഥാനത്തിൻറെ അധികാരപരിധിയിൽ നിന്നുകൊണ്ടുള്ള സമവാക്യങ്ങളാണ് പലതും .ഇതിനിടയിൽ കമ്പനി നിയമത്തിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരം സമാന്തര ഭരണങ്ങളെ നിയന്ത്രിക്കുവാൻ കേന്ദ്രത്തിന് കിട്ടിയ പിടിവള്ളി .എന്നാൽ കേന്ദ്ര സർക്കാരോ ബിജെപി നേതൃത്വമോ ഇവരെ തൊടാൻ തയ്യാറായിട്ടില്ല . ഇങ്ങനെയുള്ളവർക്ക് അമിത പ്രാധാന്യം നൽകിയും വോട്ടർമാരായ പൗരന്മാരെ അവഗണിക്കുന്നതും കേരളത്തിൽ ബിജെപി യ്ക്ക് യാതൊരു ഗുണവും ചെയ്യില്ല .നിത്യ ജീവിതത്തിന് കഷ്ടപ്പെടുന്നവർക്ക് ജാതി നേതാക്കന്മാരുമായല്ല അവരുടെ കഷ്ടതകളിൽ ഭരണപരമായ ബന്ധമാണുള്ളത് .ഈയൊരു സത്യം ബിജെപി മനസിലാക്കണം .ഈ കാര്യത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് ‘മുന്നോക്ക ‘ വിഭാഗം .അവർക്ക് സംവരണത്തിനും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി സംവരണ പട്ടിക പുതുക്കി നിശ്ചയിക്കുന്ന കാര്യത്തിൽ കേരളത്തിലെ ബിജെപി യാതൊന്നും ചെയ്തിട്ടില്ല .കെ സുരേന്ദ്രൻ ബിജെപി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിയുന്നതാണ് ഉചിതം .വരുന്ന തിരഞ്ഞെടുപ്പുകളിൽ എങ്കിലും’ മുട്ട ‘ ഇടാതിരിക്കാൻ അതാണ് നല്ലത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!