ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ അഭിമന്യുഅനുസ്മരണത്തിലെ വാചകങ്ങൾ ചിലരെ നന്നായി പ്രകോപിപ്പിക്കുന്നുവത്രേ!
അഭിമന്യുവിന്റെ കൊലപാതകത്തിനു കാരണമായതും സമാനമായ ഒരു പദപ്രയോഗമാണ് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ പോസ്റ്റിൽ, അഭിമന്യു ‘മുസ്ലിംസ് ‘ എന്നാണ് പറഞ്ഞതെങ്കിൽ കടകംപള്ളി ‘ഇസ്ലാമിക’തീവ്രവാദികൾ എന്നു പ്രയോഗിച്ചു.
ഏകദേശം സമാനമായ ആശയങ്ങളെ വ്യക്തമാക്കുന്ന രണ്ടു പ്രയോഗങ്ങളിലും വിറളി പിടിക്കുന്നത് ചില മതഭ്രാന്തന്മാർ തന്നെയാണ് എന്നാണ് മനസ്സിലാകുന്നത്.
ജോസഫ് മാഷിന്റെ കൈവെട്ടാൻ തീരുമാനിച്ച ‘മതകോടതി’യാണ് പ്രത്യേക പദപ്രയോഗത്തിന്റെ പേരിൽ അഭിമന്യുവിനെ ഇല്ലായ്മ ചെയ്യുവാനും തീരുമാനം എടുത്തത് എന്നത് സമൂഹത്തിലെ സഖാക്കളടക്കം വലിയൊരു വിഭാഗവും വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസം ശ്രീ. കടകംപള്ളിയ്ക്കുമുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഇന്നത്തെ അനുസ്മരണക്കുറിപ്പിലെ പദപ്രയോഗത്തിലൂടെ ബോധ്യപ്പെടുന്നത്.
– ഡോ : ഭാർഗവ റാം
0 Comments