പതിനാറു ഗ്രന്ഥങ്ങളുടെ പകർപ്പവകാശം അഞ്ഞൂറ് രൂപക്കു് പകരം നൽകി ദാരിദ്ര്യം മാറ്റിയ ആളാണ് കൈക്കുളങ്ങര രാമ വാര്യർ പലർക്കും അപരിചിത വ്യക്തിത്വമാകും. ചിലരെങ്കിലും ഓർക്കുന്നുണ്ടാകണം. ശങ്കരാചാര്യർക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രതിഭയായി പണ്ഡിതന്മാർ ഇദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.
1832 ലാണ് ജനനം. ജ്ഞാന തൃഷ്ണയും ധാരണാശക്തിയും അനുപമം. കൈക്കുളങ്ങര ക്ഷേത്രത്തിലെ ഭജനവും ഭക്ഷണവുമായി ആരംഭിച്ച യാത്ര. നട്ടുച്ചയിൽ സൂര്യ ഭജനം. ആലിൻ കൊമ്പിലിരുന്ന് സൂര്യനെ ഇമവെട്ടാതെ നോക്കിയിരിക്കും. പിന്നീട തൃപ്പൂണിത്തുറ കോവിലത്തെ പഠനം. അവിടെ നിന്ന് പുന്നത്തൂർ കോവിലകത്ത്. തുടർന്ന് തൃശൂർ ബ്രഹ്മസ്വം മഠം ത്തിൽ മറവിലിരുന്ന് വേദപഠനം.കോട്ടക്കൽ കോവിലകത്തു നിന്ന് കർണാടകയിലെത്തി വ്യാകരണം അലങ്കാരം, തർക്കം എന്നിവ പഠിച്ചു. യോഗാനന്ദാ സ്വാമികളിൽ നിന്ന് മൂന്നു ബിരുദങ്ങൾ. അദ്ദേഹത്തോടൊപ്പം മൂന്നു മാസങ്ങൾ മൂകാംബികയിലും കുടജാദ്രിയിലുമിരുന്നുള്ള പഠനം.
പിന്നീട് കേരളത്തിലേക്ക് വന്നു. വിവാഹിതനായി. എഴുത്തച്ഛന്റെ രാമായണം സംശോധിച്ച് പനയോലയിൽ നിന്നു കടലാസിലേക്കാക്കി.പാറമേൽ ഇട്ടൂപ്പ് ഇദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് ഒട്ടേറെ ഗ്രന്ഥങ്ങൾ സംശോധിപ്പിച്ചു അച്ചടിച്ചിറക്കി. രഘുവംശം ശ്രീകൃഷ്ണവിലാസം മാഘം മേഘസന്ദേശം അമരുശതകം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം. ദാരിദ്യം സഹിക്കവയ്യാതെ കൃതികളുടെ പകർപ്പവകാശമുൾപ്പടെ പാറമേൽ ഇട്ടൂപ്പിനു നൽകി. അദ്ദേഹം അവയെല്ലാം പ്രസിദ്ധീകരിച്ചു. 1897 ഒക്ടോബർ 5 നു വിടപറഞ്ഞു .1868ൽ പുത്തൂർ വലിയ തമ്പുരാൻ പുതുക്കിപ്പണിതു നൽകിയ അദ്ദേഹത്തിന്റെ ഒറ്റമുറി വീടിപ്പോഴും ഓരോർമ്മപ്പാടായി കൈരളിയുടെ മുറ്റത്ത് സ്പന്ദിക്കുന്നു.
0 Comments