സൂര്യ ഭജനം,രാമവാര്യർ പണ്ഡിതശ്രേഷ്ഠൻ.

by | Apr 9, 2020 | History | 0 comments

പതിനാറു ഗ്രന്ഥങ്ങളുടെ പകർപ്പവകാശം  അഞ്ഞൂറ് രൂപക്കു് പകരം നൽകി ദാരിദ്ര്യം മാറ്റിയ ആളാണ്  കൈക്കുളങ്ങര രാമ  വാര്യർ പലർക്കും അപരിചിത വ്യക്തിത്വമാകും. ചിലരെങ്കിലും ഓർക്കുന്നുണ്ടാകണം. ശങ്കരാചാര്യർക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രതിഭയായി പണ്ഡിതന്മാർ  ഇദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.

1832 ലാണ് ജനനം. ജ്ഞാന തൃഷ്ണയും ധാരണാശക്തിയും അനുപമം. കൈക്കുളങ്ങര ക്ഷേത്രത്തിലെ ഭജനവും  ഭക്ഷണവുമായി ആരംഭിച്ച യാത്ര. നട്ടുച്ചയിൽ സൂര്യ ഭജനം. ആലിൻ കൊമ്പിലിരുന്ന് സൂര്യനെ  ഇമവെട്ടാതെ  നോക്കിയിരിക്കും. പിന്നീട തൃപ്പൂണിത്തുറ കോവിലത്തെ പഠനം. അവിടെ നിന്ന് പുന്നത്തൂർ  കോവിലകത്ത്. തുടർന്ന് തൃശൂർ  ബ്രഹ്മസ്വം മഠം ത്തിൽ  മറവിലിരുന്ന് വേദപഠനം.കോട്ടക്കൽ കോവിലകത്തു നിന്ന് കർണാടകയിലെത്തി വ്യാകരണം അലങ്കാരം, തർക്കം എന്നിവ പഠിച്ചു. യോഗാനന്ദാ സ്വാമികളിൽ നിന്ന് മൂന്നു ബിരുദങ്ങൾ. അദ്ദേഹത്തോടൊപ്പം മൂന്നു മാസങ്ങൾ  മൂകാംബികയിലും  കുടജാദ്രിയിലുമിരുന്നുള്ള പഠനം.

പിന്നീട് കേരളത്തിലേക്ക് വന്നു. വിവാഹിതനായി. എഴുത്തച്ഛന്റെ രാമായണം സംശോധിച്ച് പനയോലയിൽ നിന്നു കടലാസിലേക്കാക്കി.പാറമേൽ ഇട്ടൂപ്പ് ഇദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് ഒട്ടേറെ ഗ്രന്ഥങ്ങൾ സംശോധിപ്പിച്ചു അച്ചടിച്ചിറക്കി. രഘുവംശം ശ്രീകൃഷ്ണവിലാസം മാഘം മേഘസന്ദേശം അമരുശതകം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം.  ദാരിദ്യം  സഹിക്കവയ്യാതെ  കൃതികളുടെ  പകർപ്പവകാശമുൾപ്പടെ പാറമേൽ  ഇട്ടൂപ്പിനു  നൽകി. അദ്ദേഹം  അവയെല്ലാം  പ്രസിദ്ധീകരിച്ചു.  1897 ഒക്ടോബർ 5 നു വിടപറഞ്ഞു .1868ൽ  പുത്തൂർ  വലിയ  തമ്പുരാൻ  പുതുക്കിപ്പണിതു നൽകിയ അദ്ദേഹത്തിന്റെ ഒറ്റമുറി  വീടിപ്പോഴും  ഓരോർമ്മപ്പാടായി   കൈരളിയുടെ  മുറ്റത്ത് സ്പന്ദിക്കുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!