കാലടി: പഞ്ചായത്തിൽ നടക്കുന്ന അഴിമതികളും സ്വജന പക്ഷപാതങ്ങളോ തെളിവ് സഹിതം നൽകിയാൽ മികവുറ്റ സേവനം നൽകുന്നതിനായി ഫോർ ദ പീപ്പിൾ എന്ന പേരിൽ ഒരു വെബ്ബ്സൈറ്റ് ലിംഗ് തയ്യാറാക്കിയിട്ടുണ്ട് .അഴിമതി മുക്തമാക്കാനെന്ന പേരിൽ മുൻകൈയെടുത്തിട്ടും അറിയപ്പെടുന്ന ഹിന്ദു ചരിത്ര പ്രദേശത്ത് അനുമതിയില്ലാതെ കെട്ടിയുയർത്തിയ നിർമ്മാണംതടയാനോ നടപടിയെടുക്കാനോ ആയില്ല . കൊട്ടിയാഘോഷിച്ചിട്ടും അമ്പേ പരാജയമായ സംവിധാനമായി ഫോർ ദ പീപ്പുളിൾ മാറി .അഴിമതിയ്‌ക്കെതിരേ നാൽവർ സംഘം ബിഗ് സ്‌ക്രീനിൽ നിറഞ്ഞാടിയതിൽ ആവേശം മൂത്ത് അഴിമതിയ്‌ക്കെതിരേ സിനിമയിലെ തിരക്കഥയ്ക്ക് സമാനമായി വെബ്ബ് സൈറ്റ് ഉണ്ടാക്കുകയും ചെയ്തു ,പക്ഷേ അതേ സിനിമാ മേഘലയുമായി ബന്ധപെട്ടു തന്നേ നാറുകയും ചെയ്തിരിക്കുകയാണ് കാലടി പഞ്ചായത്ത് .
ഫോര്‍ ദി പീപ്പിള്‍
തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.പരാതി സമര്‍പ്പിക്കുക |
0 Comments