മഹാത്മാ പണ്ഡിറ്റ് കെ.പി.കറുപ്പൻ്റെ 136-ാം ജന്മവാർഷിക ദിനമാണ് ഇന്ന് .

by | May 24, 2020 | History | 0 comments

[ap_tagline_box tag_box_style=”ap-bg-box”]എറണാകുളം ജില്ലയിലെ പേരാനല്ലൂരിൽ 1885 മെയ് 24ന് ആണ് ജനനം . പിതാവ് കണ്ടത്തിൽ പറമ്പിൽ അത്തോപൂജാരി .മാതാവ് ശ്രീമതി കൊച്ചു പെണ്ണ്. വാല സമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. സംസ്കൃതപണ്ഡിതൻ, കവി, അദ്ധ്യാപകൻ, തിരുകൊച്ചി നീയമസഭാ അംഗം എന്നീ നിലകളിൽ മികവ് പുലർത്തിയിരുന്നു .[/ap_tagline_box]

” പശുക്കളെയടിച്ചെന്നാലുടമസ്ഥർ തടുത്തീടും
പുലയരെയടിച്ചന്നാലൊരു വനില്ല”
അദ്ദേഹത്തിൻ്റെ ജാതി ക്കുമ്മി’ എന്ന
കവിതയിലെ വരികളാണ്
.
പുലയർക്ക് യോഗം ചേരാൻ കൊച്ചീ കാ യ ലിൽ വള്ളങ്ങൾ ചേർത്ത് കെട്ടിവേദിയൊരുക്കി മഹാസമ്മേളനം നടത്താൻ  നേതൃത്വം  കൊടുത്ത  മഹാത്മാവാണദ്ദേഹം .
ജാതീയതയുടെ കെടുതികൾക്കെതിരേയുള്ള മൂർച്ചയേറിയ വാളായിരുന്നു അദ്ദേഹത്തിൻ്റെ കൃതികൾ .ജാതിക്കുമ്മിക്കു പുറമേ വള്ളോർ കവിത, ഉദ്യാന വിരുന്ന് എന്ന ഖണ്ഡകാവ്യങ്ങളും ബാലാകലേകം, ആചാര ഭൂഷണം എന്ന നാടകങ്ങളും രചിച്ചിട്ടുണ്ട്.നവോത്ഥാന നായകരിൽ പ്രമുഖനായ അദ്ദേഹത്തിൻ്റെ  രചനകളൊന്നും തന്നെ ഒരു പാഠപുസ്തകത്തിലും ഉപ്പെടുത്തിയിട്ടില്ല’
മഹാത്മാക്കളുടെ പ്രവർത്തനങ്ങളെയും  സാമൂഹ്യ പരിഷ്ക്കണ ദൗത്യങ്ങളെയും ചരിത്രത്തിൻ്റെ ഭാഗമാക്കാനും, അർഹമായ  പരിഗണന നല്കാതിരിക്കുന്നതും രാഷ്ട്രീയ ദുഷ്പ്രഭുത്വ ഗൂഡാലോചന ഒന്നു കൊണ്ടു മാത്രമാണ് .

1885 മെയ് മാസം 24 ന് (1060 ഇടവം 12, ചിത്തിര) നമ്മുടെ തൊട്ടയല്‍വക്കമായ ചേരാനെല്ലൂരില്‍ അരയ കുടുംബമായിരുന്ന  കണ്ടത്തിപ്പറമ്പ് വീട്ടില്‍ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും മകനായി  കെ പി  കറുപ്പന്‍ ജനിച്ചു. അന്ന് ചേരാനല്ലൂര്‍ കൊച്ചിയുടെ ഭാഗവും ഇടപ്പള്ളി വേറെ നാട്ടുരാജ്യവുമായിരുന്നു. നല്ലൊരു വിഷഹാരിയും അത്യാവശ്യത്തിന് സംസ്കൃത ജ്ഞാനവും ഉണ്ടായിരുന്ന പാപ്പുവിനെ അത്തോപൂജാരി  വൈദ്യന്‍ എന്നാണ് സ്ഥലവാസികള്‍ വിളിച്ചിരുന്നത്.

ഇടയ്ക്കിടെ അവിടെയൊക്കെ വരുമായിരുന്ന ഒരു തമിഴ് ജ്യോത്സ്യന്‍, മകന്‍ മിടുമിടുക്കനാവുമെന്നും വലിയ ഒരാളാവുമെന്നും പ്രവചിച്ചു. ആ അര്‍ത്ഥം വരുന്ന ‘കര്‍പ്പന്‍’ എന്ന പേരും നിര്‍ദ്ദേശിച്ചു. വാക്യഭേദം വന്ന്‍ നല്ല വെളുത്ത് സുമുഖനായ കര്‍പ്പന്‍ ‘കറുപ്പ’നായി.  അങ്ങനെ കണ്ടത്തിപ്പറമ്പു വീട്ടില്‍ പാപ്പു മകന്‍ ശങ്കരന്‍, കെ. പി. കറുപ്പനായി. സ്ഥാനമാനങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പനായി.

അഞ്ചു വയസ്സായപ്പോള്‍ അഴീക്കല്‍ വേലുവൈദ്യന്‍ എഴുത്തിനിരുത്തി. അന്ന്,  ഈ കുരുന്നു ബാലന്റെ നാവിലും കൊച്ചുകൈവിരല്‍ത്തുമ്പിലും സരസ്വതീ പ്രസാദം ഇത്രയേറെ ഉണ്ടാകുമെന്ന്  ആശാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കാന്‍ ഇടയില്ല. പിന്നീട്, വടക്കേ വാലത്ത് അപ്പു ആശാന്‍ സംസ്കൃത പഠനത്തിന് തുടക്കം കുറിച്ചു.  അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്തം തുടങ്ങിയ പ്രാഥമിക ഗ്രന്ഥങ്ങള്‍ അക്കാലത്ത് ഹൃദിസ്ഥമാക്കി. കൂടാതെ ഇതിഹാസങ്ങളും പുരാണങ്ങളും വായിച്ചു തുടങ്ങി. 1896-ല്‍, 11-)0 വയസ്സില്‍ ദേവിയെ സ്തുതിക്കുന്ന ‘സ്തോത്രമന്ദാരം’ എഴുതി. ഗുരു വന്ദനത്തോടുകൂടിയായിരുന്നു തുടക്കം. അതിങ്ങനെ:

മുന്നം മാം ഹരിയെന്ന് തണ്ഡുലമതില്‍
തുഷ്ട്യാ വരപ്പിച്ചഹോ
പിന്നെ സ്വാന്തമതിങ്കലെന്നുമനിശം
സൂക്ഷിച്ചു രക്ഷിച്ചിടും;
ധന്യന്‍ താനഴിയിക്കല്‍ വാഴുമമലന്‍
വൈദ്യൌഘവീരന്‍, മഹാ
മാന്യന്‍, വേലുവതെന്ന മാതുലസുതന്‍
മേലും തുണച്ചീടണം
(തണ്ഡുലം = അരി; തുഷ്ട്യാ  = സന്തോഷത്തോടുകൂടി; സ്വാന്തം = മനസ്സ്, ഹൃദയം; അമലന്‍ = നിര്‍മ്മലന്‍; ഓഘ = കൂട്ടം)

ഇതില്‍ കാണുന്ന ദേവീഭക്തിയും, വിവേകവും, വിനയവും  ജീവിതാവസാനം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചശീലങളായിരുന്നു.
പിന്നീട്, കറുപ്പനെ സംസ്കൃത പഠനം  കുറെക്കൂടി ഗൌരവത്തോടെ നടത്തുന്നതിന് ചെറായിയിലെ വിദ്വാന്‍ മംഗലപ്പിള്ളി കണ്ടന്‍ കുമാരന്‍ കൃഷ്ണന്‍ ആശാന്റെ അടുക്കലേക്കയച്ചു. സംസ്കൃത കാവ്യങ്ങള്‍ വായിക്കുവാന്‍ തുടങ്ങിയത് അവിടെ വെച്ചാണ്.  ചെറായിയിലെ പഠനം പൂര്‍ത്തിയാക്കി ചേരാനെല്ലൂരില്‍ തിരിച്ചെത്തിയ കറുപ്പന്‍ അന്നമനട രാമപ്പൊതുവാളിന്റെ കീഴില്‍ സംസ്കൃത പഠനം തുടര്‍ന്നു. ഒരു പക്ഷെ,  അവര്‍ണ്ണനായതുകൊണ്ടുമാത്രം മുറിയുടെ ഒരു മൂലയ്ക്കിരുന്ന് പഠിക്കേണ്ടി വന്നപ്പോള്‍ വര്‍ണ്ണവിവേചനത്തിന്റെ വികൃത രൂപം മനസ്സില്‍ പതിഞിട്ടുണ്ടാവാം.

തന്റെ 12-ം വയസ്സില്‍ ശാര്‍ദ്ദൂലവിക്രീഡിതം  വൃത്തത്തില്‍  ‘ലങ്കാമര്‍ദ്ദനം’ എന്ന സംഗീത നാടകം രചിച്ചു. അത് വായിച്ചവരെല്ലാം അത്ഭുതപ്പെട്ടുപോയി. അതില്‍ സൂത്രധാരന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:

പരിചിനൊടു = പരിചൊടു = ഭംഗിയായി); പാരാതെ = മടിയില്ലാതെ) ഇതിലെ  ആത്മവിശ്വാസം ശ്രദ്ധിക്കൂ.
അതിലെ നാലു  വരികള്‍ നോക്കാം:
സ്വര്‍ല്ലോകത്തു കടന്നു ദേവ വനിതാവൃന്ദത്തിനും കല്യതാം
സ്വര്‍ല്ലോകാധിപനും നിശാചരവരന്‍ ദുഃഖങ്ങള്‍ ചേര്‍ക്കുന്നതും
എല്ലാമിങ്ങറിവുണ്ടവന്റെ നഗരം രോഷേണ തട്ടിത്തകര്‍
ത്തല്ലാതിങ്ങു വരില്ല  ഞാനൊരുവനെന്നാലും കുറയ്ക്കില്ലഹോ.
(കല്യതാം= ശക്തനായ) ഹനുമാന്റെ ആത്മവിശ്വാസം, എപ്പോഴും ആരോടും സത്യം തുറന്നു പറയാനുള്ള തന്റേടം, വിമര്‍ശ്ശനങ്ങളെ നേരിടാനുള്ള ധൈര്യം  അതെല്ലാം അന്നേ ഉണ്ടായിരുന്നു. തനിച്ചുള്ള പോരാട്ടം തന്നെയായിരുന്നു എപ്പോഴും.

കറുപ്പന്റെ കഴിവുകള്‍ ഏറ്റവും ഉന്നതമായ തലത്തില്‍  പരിപോഷിപ്പിക്കപ്പെട്ടത് അക്കാലത്ത് ഒരു സംസ്കൃത സര്‍വ്വകലാശാല എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കൊടുങ്ങല്ലൂര്‍ കോവിലകത്തു വെച്ചായിരുന്നുവെന്ന്‍ നിസ്സംശയം പറയാം. മഹോപാദ്ധ്യായ ഗോദവര്‍മ്മ ഭട്ടന്‍ തമ്പുരാന്‍, ശാസ്ത്ര വിശാരദന്‍ വലിയ കൊച്ചുണ്ണി തമ്പുരാന്‍, കവിസാര്‍വ്വഭൌമന്‍ ചെറിയ കൊച്ചുണ്ണി  തമ്പുരാന്‍, കേരള വ്യാസന്‍ രാമവര്‍മ്മ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊച്ചുണ്ണി തമ്പുരാന്‍ എന്നിവരൊക്കെ കൊടുങ്ങല്ലൂര്‍ കോവിലകത്തെ അതിപ്രശക്തരായിരുന്നു.

കാലക്രമേണ, ഭട്ടന്‍ തമ്പുരാന്റെ അടുക്കല്‍ തര്‍ക്ക ശാസ്ത്രം പഠിക്കാനെത്തിയ കറുപ്പന്റെ പ്രിയ ഗുരു കുഞ്ഞിക്കുട്ടന്‍  തമ്പുരാനായി മാറി.  ഒരു ദിവസം  കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പറഞ്ഞുകൊടുക്കുന്ന ശ്ലോകമോ കവിതയോ പിറ്റെന്നു~ മനഃപാഠമാക്കി ചൊല്ലുവാന്‍  കറുപ്പനുള്ള കഴിവ്~ അപാരമായിരുന്നു.   ലളിതമായ ഭാഷാശൈലിയായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മുഖമുദ്ര. അത് തന്നെയായിരുന്നു  ശിഷ്യനും  സ്വാംശീകരിച്ചത്.  രണ്ടാമക്ഷര പ്രാസ നിബന്ധ ശ്ലോകങ്ങളിലൂടെയും നിമിഷകവിതകളിലൂടെയും  തമ്പുരാക്കന്മാരെ  വിസ്മയിപ്പിച്ചിരുന്ന കറുപ്പന്‍ അവരുടെ പ്രിയ ശിഷ്യനായിത്തീര്‍‌ന്നു.  തമ്പുരാക്കന്മാര്‍  കൊട്ടാരത്തില്‍  ഇല്ലാത്ത  സമയത്ത് അന്തഃപുരത്തിലെ തമ്പുരാട്ടിമാര്‍ ശിഷ്യന്മാരെ  അക്ഷരശ്ലോക മത്സരത്തിന് വിളിക്കും. തമ്പുരാട്ടിമാര്‍ വരാന്തയിലും  ശിഷ്യന്മാര്‍ മുറ്റത്തു വെറും കാലിലും നില്ക്കും. എല്ലാവരും തോറ്റാലും കറുപ്പന്റെ ആവനാഴിയില്‍ നിന്നും ശ്ലോകങ്ങള്‍ ബഹിര്‍ഗ്ഗമിച്ചുകൊണ്ടേയിരിക്കും.

‘  കറുപ്പനെ  കൊട്ടാരപ്പൂമുഖത്ത്  പ്രവേശിപ്പിക്കുന്നത്  ശരിയാണോ?’-  ഒരിക്കല്‍  ഒരു  നമ്പൂതിരി ചോദിച്ചതിന്  കുഞ്ഞിക്കുട്ടന്‍  തമ്പുരാന്റെ  ഉത്തരം: ‘വിദ്യയ്ക്ക്  അസ്പൃശ്യതയില്ല.’  തീണ്ടല്‍ പോലുള്ള   ആചാരങ്ങളെ അനുകൂലിക്കാതിരുന്ന  മഹാനായിരുന്നു  കുഞ്ഞിക്കുട്ടന്‍  തമ്പുരാന്‍.

1903-ല്‍ കറുപ്പനെ പില്‍ക്കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയിലേക്ക്  നയിച്ച ഒരു യാദൃശ്ചിക സംഭവം ഉണ്ടായി. അക്കാലത്തൊരു ദിവസം കൊച്ചിരാജ്യം വാഴുന്ന വലിയതമ്പുരാന്‍ രാജര്‍ഷി സര്‍ രാമവര്‍മ്മ പതിനഞ്ചാമന്‍  അവരുടെ  മൂലകുടുംബ പ്രതിഷ്ഠയായ കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്ര ദര്‍ശനത്തിനായ് കൊടുങ്ങല്ലൂരെത്തി.  ആ സമയത്ത് കറുപ്പന്‍ ഒരു മംഗളപത്രം എഴുതി അംഗരക്ഷകന്‍ വശം വലിയതമ്പുരാന് സമര്‍പ്പിച്ചു.

[ap_tagline_box tag_box_style=”ap-bg-box”]ഇതായിരുന്നു കറുപ്പന്റെ രചന:[/ap_tagline_box]

സീമാതീത പ്രയത്നം ദിശിദിശി ദിവസന്തോറുമാത്താനുമോദം
ധീമാന്മാരായമന്ത്രി പ്രവരരൊടു നിയോഗിച്ചു ചെയ്യിച്ചു രാജ്യേ
ക്ഷേമം തിങ്ങിച്ചു ഭാമാവരനെ മനസി ചിന്തിച്ചു ചിന്തിച്ചു വാഴും
ശ്രീമാടക്ഷോണിപാലന്‍തിരുവടി വിജയിക്കട്ടെ വിഷ്ണു പ്രസാദാല്‍
സാനന്ദം ധര്‍മ്മമാര്‍ജ്ജിച്ചഴകൊടു വിലസും
സജ്ജനൌഘത്തിനെച്ചെറ്റൂനം കൂടാതെകാക്കുന്നതിലതിരതനായ്-
സ്സന്തതം വാഴ്കകൊണ്ടും
നാനാദിക്കിങ്കലാളും കുമതിനിരകളെശ്ശിക്ഷ ചെയ്യുന്നകൊണ്ടും
മാനം ചേര്‍ന്നുള്ള മാടക്ഷിതിപതി വിജയിക്കട്ടെ വിഷ്ണു പ്രസാദാല്‍
നാടകമതിലദി  മോദത്തോടുവിളങ്ങും കവീന്ദ്രമൌലികളെ
കേടണയാതിഹ കാക്കും മാടമഹീശന്‍ ജയിച്ചിടട്ടെന്നും.
സീമാതീത പ്രയത്നം= അതിരുകടന്ന / കഠിന പ്രയത്നം;  ഭാമാവരന്‍ = ശ്രീകൃഷ്ണന്‍;  സന്തതം = എല്ലായ്പ്പോഴും; ആത്താനുമോദം/ദനം= കൂടിയുള്ള സന്തോഷിക്കല്‍;  ക്ഷോണിപാലന്‍ =  മാടക്ഷിതിപതി = രാജാവ്)

സംസ്കൃതത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യം നേടിയിരുന്ന വലിയ തമ്പുരാന്‍, ഇത് വായിച്ച ഉടന്‍, കറുപ്പന്‍ അരയനാണെന്നറിഞ്ഞിട്ടും  കല്‍പ്പിച്ചു: ‘തൃപ്പൂണിത്തുറയില്‍ വന്ന്‍  മുഖം കാണിക്കൂ’.

വലിയ തമ്പുരാന്‍ പോയപുറകെ,  കറുപ്പന്‍ ആനാപ്പുഴത്തോട്ടിലൂടെ കോട്ടപ്പുറം കായയിലെത്തി, എറണാകുളം കായല്‍ വഴി തേവരത്തോട്ടിലെത്തി അതിലൂടെ യാത്രചെയ്ത് തൃപ്പൂണിത്തുറയിലെത്തി. കനകക്കുന്ന്  എന്നറിയപ്പെട്ടിരുന്ന ഹില്‍പാലസായിരുന്നു കൊട്ടാരം. അവിടെയെത്തി വലിയ തമ്പുരാനെ മുഖം കാണിച്ചു. കൊട്ടാരത്തിലെ ആസ്ഥാനപണ്ഡിതനായിരുന്ന സഹൃദയതിലകന്‍ രാമപ്പിഷാരടിയെ കറുപ്പന്റെ സംസ്കൃതഭാഷയിലെ ഉപരിപഠനത്തിനായി നിയോഗിച്ചു. രാമപ്പിഷാരടി രാജകീയ മഹാപാഠശാലയിലെ (മഹാരാജാസ് കോളേജിലെ) സംസ്കൃതാദ്ധ്യാപകന്‍ കൂടിയായിരുന്നു.

കറുപ്പന്‍  ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ എഴുതി: “എനിക്ക് ജീവിതത്തില്‍ വല്ല കയറ്റങ്ങളും  ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാത്തിന്റെയും പ്രഥമ സോപാനം കനകക്കുന്നിലേക്കുള്ള ആ കയറ്റമായിരുന്നുവെന്ന് ഭക്തിപുരസ്സരം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.” ഈ വാചകത്തിലെ  വിനയവും ആത്മാര്‍ത്ഥതയും സ്ഫുരിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.

[ap_tagline_box tag_box_style=”ap-bg-box”]കവിതാപരീക്ഷ:[/ap_tagline_box]

1908ല്‍  തൃശ്ശൂരിലെ ഭാരതീവിലാസം സാഹിത്യസംഘം വാര്‍ഷികദിനത്തില്‍   ഒരുനിമിഷകവിതാചാതുര്യപ്പരീക്ഷ നടത്തി. അതിന്  5 ചോദ്യങ്ങളാണുണ്ടായിരുന്നത്.

  1. ശ്രുതവിളംബരം വൃത്തത്തില്‍ യമകം പ്രയോഗിച്ച് മൂന്നുസന്ധ്യകളെ വര്‍ണ്ണിക്കുന്ന മൂന്നുശ്ലോകങ്ങള്‍

  2. ഹിരണി വൃത്തത്തില്‍ ഉപമാലങ്കാരം പ്രയോഗിച്ച് ശൃംഗാരരസപ്രധാനമായ ഒരു ശ്ലോകം

  3. സ്രഗ്ധ വൃത്തത്തില്‍ രൂപകാലങ്കാരം  പ്രയോഗിച്ച്  വീരരസപ്രധാനമായ ഒരു ശ്ലോകം

  4. വിയോഗിനി  വൃത്തത്തില്‍ ഉത്പ്രേക്ഷാലങ്കാരം  പ്രയോഗിച്ച് കരുണരസപ്രധാനമായ ഒരു ശ്ലോകം

  5. ശ്മശാനത്തില്‍ വെച്ച് മൃതപുത്രനോടുകൂടിയ ഭാര്യയെ കണ്ടെത്തിയപ്പോള്‍ ഹരിശ്ചന്ദ്രനുണ്ടായ സ്തോഭത്തെപ്പറ്റി ശാര്‍ദ്ദൂലവിക്രീഡിതം വൃത്തത്തില്‍ സജാതീയ ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ച് ഒരു ശ്ലോകം

കുഞ്ഞിക്കുട്ടന്‍   തമ്പുരാനായിരുന്നു  അദ്ധ്യക്ഷന്‍. ഉള്ളൂര്‍ പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍, പന്തളം കേരളവര്‍മ്മ തമ്പുരാന്‍, ഒടുവില്‍ കുഞ്ഞികൃഷണമേനോന്‍, ചങ്ങരംകോത കൃഷ്ണന്‍ കര്‍ത്താവ്,  പി. കെ. നാരായണന്‍ നമ്പീശന്‍, കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍, പി. ശങ്കരന്‍ നമ്പ്യാര്‍, ടി. ഡി. കൃഷ്ണന്‍ ഇളയത്, മരുത്തൂര്‍  ശങ്കര മേനോന്‍ തുടങ്ങിയ സവര്‍ണ്ണ  കവികളുടെ  കൂട്ടത്തില്‍ കറുപ്പനുമുണ്ടായിരുന്നു.  ഫലം വന്നപ്പോള്‍ ഒടുവില്‍ കുഞ്ഞികൃഷണമേനോന്‍ ഒന്നാമനും കറുപ്പന്‍ രണ്ടാമനുമായി.

രണ്ടാമത്, തൃശ്ശൂരിലെ ഭാരതീവിലാസം  സാഹിത്യസംഘം സംഘടിപ്പിച്ച മഹാസമ്മേളനത്തിലും കറുപ്പന്‍ തന്നെയായിരുന്നു താരം. ഇത്തവണ, മൂന്ന്‍ ആശംസാപദ്യങ്ങളും ഒരു കവിതയും അവതരിപ്പിച്ചു. ആശംസാപദ്യങ്ങളില്‍ ഒരെണ്ണം വഞ്ചിപ്പാട്ടു വൃത്തത്തിലായിരുന്നു. കവിത  ശാകുന്തളം  (പൂർവ ഭാഗം) വഞ്ചിപ്പാട്ടായിരുന്നു. അന്ന്, അദ്ധ്യക്ഷനായിരുന്ന  ഉള്ളൂര്‍ പരമേശ്വരയ്യര്‍ കറുപ്പനെ   ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ‘കറുപ്പന്റെ കവിതാവാസന എന്നേയ്ക്കുമുണ്ടാകട്ടെ’.

[ap_tagline_box tag_box_style=”ap-bg-box”]ഔദ്യോഗിക ജീവിതം[/ap_tagline_box]

1912-ല്‍ കറുപ്പനെ വലിയതമ്പുരാന്‍ സെന്‍റ് തെരേസാസ് കോണ്‍വെന്‍റ്  ഗേള്‍സ് ഹൈസ്കൂളില്‍ സംസ്കൃതാദ്ധ്യാപകനായി നിയമിച്ചു. പിന്നീട്, അദ്ദേഹത്തെ എറണാകുളത്തെ ടി ഡി എം ഹാളിന് തെക്കുഭാഗത്തുള്ള ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന   പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കാസ്റ്റ് ഗേള്‍സ് ഹൈസ്കൂളില്‍ സംസ്കൃതാദ്ധ്യാപകനാക്കി.  .  അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കുവാന്‍ കുട്ടികളെ അയയ്ക്കുകയില്ല എന്ന്‍ ചില മാതാപിതാക്കള്‍ ശഠിച്ചപ്പോള്‍, ഒരു തിരുവെഴുത്തുണ്ടായി. ‘വിദ്യാര്‍ത്ഥികളോ അദ്ധ്യാപകര്‍ തന്നെയോ സ്കൂള്‍ ബഹിഷ്ക്കരിക്കുന്നതിലും വിട്ടുപോകുന്നതിലും വിരോധമില്ല. എന്നാല്‍  അദ്ധ്യാപകനായ കറുപ്പനെ പിന്‍വലിക്കുന്ന പ്രശ്നമില്ല’. അതോടെ, വിവാദങ്ങള്‍ കെട്ടടങ്ങി. പക്ഷേ, അദ്ദേഹത്തിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല എന്നു  വേണം കരുതുവാന്‍. സംസ്കൃത ക്ലാസ്സിന് കിട്ടിയത് അടച്ചുറപ്പില്ലാത്ത വരാന്തയായിരുന്നു. ഒരു പെരുമഴക്കാലത്ത് കാറ്റടിച്ചുകയറിയ വരാന്തയിലേക്ക് പുതിയ പ്രധാനാദ്ധ്യാപിക അമ്പാടി കാര്‍ത്ത്യായനിയമ്മ കടന്നു വന്നു. അവര്‍ വിഷമത്തോടെ ചോദിച്ചു: “മാസ്റ്ററിന് വലിയ ബുദ്ധിമുട്ടുണ്ടല്ലേ?”. ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി:“ വെള്ളം ധാരാളമുണ്ട്. ഒരു വഞ്ചി കൂടി അനുവദിച്ചു തന്നാല്‍ എനിക്കുവേണ്ട ഉപകരണങ്ങള്‍ എല്ലാം തികയും.”

പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ പറയുന്ന മാസ്റ്റര്‍ കുട്ടികളുടെ പ്രിയപ്പെട്ട ഗുരുവുമായി.  സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ അഭിനയിക്കാന്‍ കറുപ്പന്‍ മാസ്റ്റര്‍ ലഘു നാടകങ്ങള്‍ എഴുതി കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. 1912-ല്‍ എറണാകുളത്തെ  ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അഭിനയിക്കുന്നതിനായി രചിച്ചതാണ് ധ്രുവചരിതം എന്ന സംഗീതനാടകം. കവിതയോ ഗാനമോ എന്താ വേണ്ടതെന്ന് സന്ദര്‍ഭവും ആശയവും വിവരിച്ച് മാസ്റ്റരോട് ചോദിച്ചാല്‍  മാത്രം മതി നൊടിയിടയ്ക്കുള്ളില്‍ ചേതോഹരങ്ങളായ ഗാനങ്ങള്‍ തയ്യാറാക്കിക്കൊടുക്കും.  അങ്ങനെ കുട്ടികളോടുള്ള വാത്സല്യവും സഹപ്രവര്‍ത്തകരോടുള്ള മാന്യമായ പെരുമാറ്റവും അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കി.

1916-ല്‍ കറുപ്പന്‍ മാസ്റ്റര്‍ തൃശ്ശൂരിലെ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി നിയമിതനായി. പിന്നീട്, അവിടത്തന്നെയുള്ള ടീച്ചേര്‍സ് ട്രെയിനിങ് സ്കൂളില്‍ ജോലിനോക്കി. 1921-ല്‍ അദ്ദേഹം എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ മടങ്ങിയെത്തി. അപ്പോള്‍ കാസ്റ്റ് എന്ന വാക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു.

കുറച്ചു കാലം അദ്ദേഹം  ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി ജോലിചെയ്തു.  അധഃകൃത സംരക്ഷണ വകുപ്പ് ഹരിജന ക്ഷേമ വകുപ്പായി രൂപാന്തരപ്പെട്ടപ്പോള്‍ പണ്ഡിറ്റ്കറുപ്പനെ പ്രാഥമിക വിദ്യാഭ്യാസ കമ്മിറ്റിയുടെ സെക്രട്ടറിയായും അതിനടുത്ത വര്‍ഷം നാട്ടുഭാഷാ സൂപ്രണ്ടായും നിയമിച്ചു. മദിരാശി സര്‍വ്വകലാശാല പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, എറണാകുളം മുനിസിപ്പല്‍ കൌണ്‍സില്‍ അംഗം,  കൊച്ചി സെന്‍ട്രല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്~. 1935-ല്‍ തന്റെ 50-ം വയസ്സില്‍ മഹാരാജാസ് കോളേജില്‍ മലയാള ഭാഷാദ്ധ്യാപകനായി നിയമിതനായി.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!