കരുമാല്ലൂരിന്റെ ‘കേര​ഗ്രാം’ വെളിച്ചെണ്ണ വിപണിയിലേക്ക്

by | Jan 30, 2024 | Latest | 0 comments

നാളികേര ഉല്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാ​ഗമായി എറണാകുളം കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച ‘കേര​ഗ്രാം’ വെളിച്ചെണ്ണ വിപണിയിലേക്ക്. പുതുതായി പണികഴിപ്പിച്ച മില്ലിൽ കർഷകരിൽ നിന്ന് തേങ്ങ നേരിട്ട് കേരസമിതി സംഭരിച്ചാണ് ഉത്പാ​ദനം. വെളിച്ചെണ്ണ വിൽപ്പനയ്ക്കുള്ള സൗകര്യമുണ്ട്.

കരുമാല്ലൂർ പഞ്ചായത്തിന്റെയും കേരഗ്രാം സൊസൈറ്റിയുടെയും സഹകരണത്തോടെ പദ്ധതിയിലേക്കായി അഞ്ച് ലക്ഷം രൂപയുടെ മെഷീനുകൾ മുഴുവൻ സബ്സിഡിയോടെ കൃഷിഭവൻ വാങ്ങി നൽകിയിരുന്നു.ഓയിൽ എക്സ്ട്രാക്ഷൻ യൂണിറ്റ്, ഓയിൽ ഡ്രൈയർ എന്നിവ നേരിട്ട് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എ.ഐ.സി) എത്തിച്ചു നൽകുകയായിരുന്നു. ഒരു ദിവസം 25 മുതൽ 30 ലിറ്റർ വെളിച്ചെണ്ണ വരെ മില്ലിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഒരു കിലോഗ്രാം വെളിച്ചെണ്ണക്ക് 220 രൂപയാണ് ഈടാക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. തെങ്ങുകയറുന്നതുൾപ്പെടെ കർഷകർക്കുവേണ്ട ജോലിക്കാരുടെ സേവനവും സൊസൈറ്റിയിൽ നിന്ന് ലഭിക്കും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!