ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി.

by | May 14, 2020 | Latest | 0 comments

കാസർകോഡ് : ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.കോറോണ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി.പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍,കുട്ടികള്‍,രോഗമുള്ളവര്‍,പ്രായമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം,സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും.കൂടാതെ ഇവര്‍ക്കെതിരെ എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.തലപ്പാടി വഴി അതിര്‍ത്തി കടന്ന് വരുന്നവര്‍ ദേശീയ പാതയിലൂടെ മാത്രമേ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാന്‍ പാടുള്ളൂ.സഞ്ചാരത്തിന് ഊടു വഴികളോ,കെ എസ് ടി പി റോഡോ തെരഞ്ഞെടുക്കരുത്.

.ക്വാറന്റെയിന്‍ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ജില്ലാ പോലീസ് മേധാവി, സബ്കളക്ടര്‍ ,ഡി എം ഒ,ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍,ആര്‍ ഡി ഒ, പി ഡബ്‌ള്യൂ ഡി (കെട്ടിടം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍,ഹുസൂര്‍ ശിരസ്തദാര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിനെ ജില്ലാ കളക്ടര്‍ നിയോഗിച്ചു. ക്വാറന്റൈയിന്‍ ചെയ്യുമ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ അനുമതി ആവശ്യമാണ്.പോലീസും റവന്യൂ ഉദ്യോഗസ്ഥരും മാത്രമായി ക്വാറന്റൈയിന്‍ ചെയ്യരുത്.തീവണ്ടി മാര്‍ഗ്ഗം എത്തുന്നവരെ പരിശോധിക്കുന്നതിന് കാലിക്കടവ്,തലപ്പാടി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും.ഇവര്‍ക്കും പാസ് ഉണ്ടെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളൂ.വരും ദിവസങ്ങളില്‍ തലപ്പാടിയിലെ ഹെല്‍പ്പ് ഡെസ്‌കുകളുടെ എണ്ണം പത്തായി ചുരുക്കും. ഇതിനാവശ്യമായ നടപടികള്‍ കെകൊള്ളാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തി

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. സ്ഥാപനങ്ങളില്‍ ഹാന്റ് സാനിറ്ററൈസര്‍ ഉറപ്പു വരുത്തുകയും ജീവനക്കാര്‍ മാസ്‌ക് ധരിക്കുകയും വേണം.പൊതുയിടങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളും.

വിദേശത്തു നിന്ന് വരുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധമായും ജില്ലാഭരണകൂടത്തിന്റെ സ്ഥാപന ക്വാറന്റൈയിനില്‍ കഴിയണം.തുടര്‍ന്ന് ഇവരുടെ സ്രവ പരിശോധന നടത്തും.ഫലം പോസറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ വീട്ടിലെ റൂം ക്വാറന്റൈയിനിലേക്കും മാറാം..റൂം ക്വാറന്റൈയില്‍ കഴിയുന്നവരുടെ വീടുകളില്‍ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.ഇവരെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ക്വറന്റൈയിനിലേക്ക് മാറ്റും.

കോവിഡ് കെയര്‍ സെന്ററുകളായി നിശ്ചയിച്ച ഹൈസ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ ബാക്കിയുള്ളതിനാല്‍ ഈ പട്ടികയില്‍പ്പെട്ട ലോഡ്ജുകളിലായിരിക്കും ക്വാറന്റൈയിനുള്ളവരെ പാര്‍പ്പിക്കുക.തുക നല്‍കി പാര്‍പ്പിക്കുന്ന ക്വാറന്റെയിന്‍ കേന്ദ്രങ്ങളെ കുറിച്ച് ആലോചിക്കും.കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാവുള്ള ചുമതല റവന്യൂ വകുപ്പിനാണ്.ഇതിനായി കുടൂതല്‍ തുക ആവശ്യമായി വന്നാല്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് വകയിരുത്താം. കോവിഡ് കെയര്‍ സെന്ററുകളുടെ സുരക്ഷാ ചുമതല പോലീസ് നിര്‍വഹിക്കും.

അലഞ്ഞ് തിരിയുന്നവരെ പാര്‍പ്പിക്കാന്‍ കാസര്‍കോട് ബി .ഇ.എം യു പി സ്‌കൂള്‍ ഏറ്റെടുക്കും.ഇതിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കാസര്‍കോട് മുന്‍സിപ്പാല്‍ സെക്രട്ടറിക്ക് നല്‍കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് പ്രവര്‍ത്തിക്കണം.ഇതിന് ആവശ്യമായ നടപടികള്‍ പഞ്ചായത്ത്-മുനിസിപ്പാല്‍ സെക്രട്ടറിമാര്‍ സ്വീകരിക്കണം.

ക്രമസമാധാന പരിപാരിപാലത്തിന് പോലീസിനെ സഹായിക്കാന്‍ ഇന്‍സിഡന്റ് കമാന്റേഴ്‌സിനെ കളക്ടര്‍ നിയോഗിച്ചു. ഉപ്പള,ചെര്‍ക്കള,കാസര്‍കോട്,കുമ്പള,കാഞ്ഞങ്ങാട്,പരപ്പ,തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും.വിലകയറ്റം പരിശോധിക്കുന്ന നടപടികളിലും ഇവര്‍ ഇടപെടും

മെയ് 15 ന് കാഞ്ഞങ്ങാട് നിന്ന് 1480 അതിഥി തൊഴിലാളിയുമായി ഉത്തര്‍പ്രദേശിലേക്ക് തീവണ്ടി പുറപ്പെടും.കോവിഡ് കാലത്ത് സ്തുതാര്‍ഹമായ സേവനം നടത്തിയ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തെ കളക്ടര്‍ അഭിനന്ദിച്ചു.ഇവര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.ഇന്ന്(മെയ് 14) മുതല്‍ കളക്ടറേറ്റിലേക്കും ജില്ലാ കോടതിയിലേക്കും ജീവനക്കാരെ എത്തിക്കുന്നതിന് കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തും.

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പോലീസ് മേധാവി പി എസ് സാബു,സബകളക്ടര്‍ അരുണ്‍ കെ വിജയന്‍,എഡിഎം എന്‍ ദേവിദാസ്,ആര്‍ഡിഒ അഹന്മദ് കബീര്‍, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ രെജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

അനുമതിയുള്ള കടകള്‍ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ഉപാധികളോടെ തുറക്കാം: ജില്ലാ കളക്ടര്‍.

അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളകടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. എല്ലാ വര്‍ക്ക്‌ഷോപ്പുകളും (വാഹന റിപ്പയറിങ് ,മോട്ടോര്‍ വൈന്‍ഡിങ്, ലെയ്ത്ത്, സര്‍വ്വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവ) ആധാരമെഴുത്ത് ഓഫീസുകളും,കള്ള് ഷാപ്പുകളും ആശുപത്രി അനുബന്ധ കണ്ണട കടകളും തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒന്‍പത് മുതല്‍് വൈകിട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.ടൈലറിങ് കടകള്‍ ,യു പി എസ്/ബാറ്ററി കടകള്‍,ഹാര്‍ഡ് വെയര്‍ കടകള്‍,സിമന്റ് കടകള്‍ എന്നിവയും തിങ്കള്‍ മുതല്‍ ശനിവരെ \ിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ അംഗീകൃത ഗ്രാനൈറ്റ്, ലാറ്ററൈറ്റ് ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ഞായറാഴ്ച്ച ഒഴികെയുളള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി . മരമില്ലുകള്‍, പ്ലൈവുഡ് സ്ഥാപനങ്ങള്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, എഞ്ചിനീയറിംഗ് വര്‍ക്‌സ് (വെല്‍ഡിംഗ്), എന്നിവയ്ക്കും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. അക്ഷയ സെന്ററുകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കുന്നതിന് അനുമതി

എല്ലാ ഞായറാഴ്ച്കളിലും സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയതിനാല്‍ ഈ ദിവസങ്ങളില്‍ കാരുണ്യ,നീതി മെഡിക്കല്‍ സ്റ്റോറുകളും, ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളും മാത്രം തുറന്നു പ്രവര്‍ത്തിക്കും.

തിങ്കള്‍- നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍-(ഹാര്‍ഡ് വെയര്‍,സാനിറ്ററി വെയര്‍സ്,ടൈല്‍സ് തുടങ്ങിയ) മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പനയും സര്‍വീസും ചെയ്യുന്ന കടകള്‍, ബീഡി കമ്പനി,. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവയുടെ വില്‍പനയും സര്‍വീസും അനുവദിക്കും.ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം .ഈ കടകളില്‍ ഏ സി പ്രവര്‍ത്തിപ്പിക്കരുത്..

ചൊവ്വ – പുസ്തക കടകള്‍ തുറക്കാം. സ്റ്റുഡിയോകളും പ്രിന്റിംഗ് പ്രസുകളും,സിനിമാ പ്രദര്‍ശന ശാലകളും വൃത്തിയാക്കുന്നതിനു വേണ്ടി മാത്രം തുറക്കാം..

ബുധന്‍- ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.സൗണ്ട് ആന്റ് ഡെക്കറേഷന്‍ സ്ഥാപനങ്ങള്‍ക്ക് വൃത്തിയാക്കുന്നതിന് തുറക്കാം.എന്നാല്‍ കച്ചവടം നടത്താന്‍ പാടില്ല.

വ്യാഴം- സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, കക്ക നീറ്റി കുമ്മായം ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹരിത കര്‍മ്മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്താവുന്നതാണ്.

വെള്ളി – ഒറ്റനിലയുള്ള ഫാന്‍സി കട,ചെരുപ്പ് കട,തുണികട,വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കട, പുസ്തക കട,ബീഡി കമ്പനി എന്നിവയ്ക്കും പ്രവര്‍ത്തിക്കാം ജുവലറി, ഫര്‍ണിച്ചര്‍,വാഹന കടകള്‍ എന്നിവ തുറന്ന് വൃത്തിയാക്കാം.

ശനി- \ിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍(ഹാര്‍ഡ് വെയര്‍ സാനിറ്ററി വെയര്‍സ്,ടൈല്‍സ് തുടങ്ങിയ) മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്‍പനയും സര്‍വീസും ചെയ്യുന്ന കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ജില്ലയിലെ 25 അതിര്‍ത്തി കേന്ദ്രങ്ങളില്‍

കര്‍ശന പോലീസ് സുരക്ഷ

വനത്തിലൂടെയും ഊടുവഴികളിലൂടെയും പാസില്ലാതെ അതിര്‍ത്തി കടന്ന് ജില്ലയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍,ജില്ലയിലെ 25 അതിര്‍ത്തി കേന്ദ്രങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.ഇവിടങ്ങളിലേക്ക് 80 പോലീസുകാരെ ജില്ലാ പോലീസ് മേധാവി പി എസ് സാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിന്യസിപ്പിച്ചു. അതിര്‍ത്തികളില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഡി വൈ എസ് പി ബാലകൃഷ്ണ്‍ നായര്‍ക്കാണ്.സുള്ള്യപദവ്,കന്നഅടുക്ക,മുഡൂര്‍,ഈന്തുമൂല,അര്‍ള പദവ്,നെട്ടണിഗെ,കിന്നിഗര്‍,തലപ്പച്ചേരി തുടങ്ങിയ 25 അതിര്‍ത്തി കേന്ദ്രങ്ങളിലേക്കാണ് പോലീസിനെ വിന്യസിപ്പിച്ചത്.

തലപ്പാടി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ തോക്കേന്തിയ പോലീസിനെ വിന്യസിപ്പിച്ച് സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കി.സുള്ള്യയില്‍ നിന്ന് വനത്തിലൂടെ അതിര്‍ത്തി കടന്നെത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്ഥാപന ക്വാറന്റൈയിലേക്ക് മാറ്റി.ഇയാള്‍ക്കെതിരെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും.ബദിയടുക്ക പെര്‍ളയില്‍ ഹോം ക്വാറന്റൈയിനുള്ള ഏഴു പേര്‍ ചേര്‍ന്ന് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചതിനെ കേസ്സെടുത്തു.ഇവരെ സ്ഥാപന ക്വറന്റൈയിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!