[ap_tagline_box tag_box_style=”ap-bg-box”]കഴക്കൂട്ടം എസ് ഐ സന്തോഷ് കുമാർ തിരികേ വരണമെന്ന ആഗ്രഹവുമായി; സോഷ്യൽ മീഡിയ പോസ്റ്റ് .[/ap_tagline_box]
കഴക്കൂട്ടം : ഒരു വീഡിയോ ക്ലിപ്പിന്റെ പേരിൽ നടപടിയെടുത്തത് തെറ്റായെന്ന വാദവുമായാണ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . സി പി എമ്മിന്റെ .മുൻ കഴക്കൂട്ടം ഏരിയ കമ്മറ്റി സെക്രട്ടറിയെ ഉൾപ്പടെ ലിങ്ക് ചെയ്തുകൊണ്ടാണ് പ്രവീൺ പ്രഭാകർ എന്നയാൾ പോസ്റ്റ് ചെയ്തിരിക്കുന്നത് .പോസ്റ്റ് താഴേ കൊടുക്കുന്നു …
[ap_tagline_box tag_box_style=”ap-all-border-box”]കഴക്കൂട്ടം സ്റ്റേഷനിൽ അടുത്തിടെ വന്നതിൽ മികച്ച SIമാരിൽ ഒരാളായിരുന്നു സന്തോഷ് കുമാർ സാർ. വന്നത് മുതൽ ഇവിടത്തെ മൺമാഫിയാക്കാരും ഗുണ്ടകളുമൊക്കെ ഒളിവിൽ പോവുകയും സമാധാന അന്തരീക്ഷം നിലനിർത്തുകയും ചെയ്തു.കഴക്കൂട്ടത്ത് ലോക് ഡൗൺ നടപ്പാക്കിയതിൽ മുഖ്യപങ്ക് വഹിച്ച ഉദ്ധ്യോഗസ്ഥനായിരുന്നു സാർ. സാധാരണക്കാർ പരാതി നൽകിയാൽ കക്ഷി രാഷ്ട്രിയം നോക്കാതെ നടപടി എടുക്കുന്ന ആളായിരുന്നു സാർ.ജനമൈത്രി പോലീസ് എന്ന പദം പ്രവർത്തിയിൽ കൊണ്ടുവന്ന ഒരു ഉദ്ധ്യോഗസ്ഥനായിരുന്നു ഇദ്ധേഹം. അത് കൊണ്ട് തന്നെ രാഷ്ട്രിയക്കാരുടെയും മൺമാഫിയക്കാരുടെയും ശത്രുവായി മാറി. ഒരു video Clip ൻ്റെ പേരിൽ നടപടി എടുത്തത് തെറ്റായിപ്പോയി. ആ video Clip ന് മുൻമ്പ് നടന്ന കാര്യങ്ങൾ വ്യക്തമല്ല. ഇവിടത്തെ സാധാരണ ജനങ്ങൾ സാറിനൊപ്പമാണ്. സാർ കഴക്കൂട്ടത്ത് തിരിച്ച് വരണമെന്നാണ് ഞങ്ങളെ പോലുള്ളവരുടെ പ്രതീക്ഷ.കഴക്കൂട്ടത്ത് അക്രമവും ഗുണ്ടാ വിളയാട്ടവും ഇല്ലാതാവണമെങ്കിൽ സാർ ഇവിടെ തന്നെ ഉണ്ടാകണമെന്നാണ് സമാധാനം ആഗ്രഹിക്കുന്ന എല്ലാ സാധാരണക്കാരുടെയും ആഗ്രഹം.[/ap_tagline_box]
0 Comments