കേരള ഗൗതമൻ
കുറിശ്ശേരി ഗോപാലപിള്ള ഭാഷാശാസ്ത്രഞ്ജൻ, സംസ്കൃത പണ്ഡിതൻ, പ്രബന്ധ കാരൻ, ബഹുഭാഷാ പണ്ഡിതൻ, ഭാഷാഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനായ കുറിശ്ശേരി ഗോപാലപിള്ള കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ പൻമനയിൽ അധ്യാപകനും നാട്ടുപ്രമാണിയുമായിരുന്ന ചെറുവിളയിൽ ശ്രീ. സി.പത്മനാഭപിള്ളയുടേയും കുറിശ്ശേരി വീട്ടിൽ എൽ. കല്യാണിയമ്മയുടേയും മകനായി 1914 മാർച്ച് മൂന്നാം (3) തീയതി ജനിച്ചു.
കണ്ണശ്ശന്മാരും എഴുത്തച്ഛനും ” എന്ന കൃതിയുടെ ഗ്രന്ഥകർത്താവും സ്വാതന്ത്ര്യ സമര സേനായിയുമായിരുന്ന വിദ്വാൻ കുറിശ്ശേരി നാരായണപിള്ളയുടെ സഹോദരൻ കൂടിയാണ് കുറിശ്ശേരി ഗോപാലപിള്ള. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് തെന്നൂർ പടീറ്റതിൽ രാമനാ ചാരിയിൽ നിന്ന് സംസ്കൃത പ0നം പൂർത്തിയാക്കി 1931 ൽ തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്ന് ശാസ്ത്രി, ഉപാധ്യായ പരീക്ഷകൾ പാസ്സായി. ആഗമാനന്ദ സ്വാമികൾ അധ്യക്ഷനായിരുന്ന ഹിന്ദു യുവജന സേവാ സംഘം സെക്രട്ടറിയായി കുറച്ച് കാലം പ്രവർത്തിച്ചു.
>1934ൽ പെരുമ്പുഴ (കുണ്ടറ ) സ്കൂളിലും, 1935ൽ പൻമന മനയിൽ ശ്രീ. ബാല ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും പ്രഥമ അധ്യാപകനായി ജോലി ചെയ്തു. 1938- 4 2 ക ളിൽ കാലടി അദ്വൈതാശ്രമം വക ബ്രഹ്മാനോന്ദദയം സ്കൂളിലും പ്രഥമാധ്യ പകനായും പ്രവർത്തിച്ചു. 1954ൽ മലയാളം ലെക്സി ക്കണിൽ പണ്ഡിറ്റായി ജോലിയിൽ പ്രവേശിച്ചു. 1961 മുതൽ കേരളാ യൂണിവേഴ്സിറ്റി ഓറിയൻറൽ റിസർച്ച് ആൻറ് മാനു സ്ക്രിപ്റ്റ് ലൈബ്രറിയിൽ റിസർച്ച് ഓഫീസറായി ജോലി നോക്കവേ 1972 ൽ സ്വയം വിരമിക്കൽ വാങ്ങി ജോലിയിൽ നിന്നും പിരിഞ്ഞു.
1959 ൽ കേരള ഗൗതമീയം എന്ന തർക്കശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ “കേരള ഗൗതമൻ ” എന്ന് കുറിശ്ശേരി ഗോപാലപിള്ള അറിയപ്പെട്ട് തുടങ്ങി. 1936ൽ പ്രസിദ്ധീകരിക്കപ്പെട്ട ദശകുമാര ചരിത്ര സംഗ്രഹം , 1938 ൽ പ്രസിദ്ധീകരിക്കപ്പെട്ട തിരുവിതാംകൂർ യൂണിവേഴ്സിറ്റി പാഠപുസ്തകമായ ശ്രീ ശങ്കരചരിതം, 1939 ൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീകൃഷ്ണ വിജയം , 1942 ൽ പ്രസിദ്ധീകരിക്കപ്പെട്ട ശബ്ദ വൈജയന്തി എന്ന നിഘണ്ടു ….. എന്നിങ്ങനെയുള്ള സംസ്കൃത ഗ്രന്ഥങ്ങളും , വസന്ത രാഗിണി (1946) , ശ്രീ. വിദ്യാധിരാജൻ ( 1947) , ആഹാരവും കൃഷിയും (1951) , കേരള സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയ തർക്കശാസ്ത്ര ഗ്രന്ഥമായ കേരള ഗൗതമീയം (1959) , കേരള യൂണിവേഴ്സിറ്റി പാഠപുസ്തകമായ ജീവിത ഗീത ( കവിത – 1972) , സമീക്ഷണം, വിജ്ഞാനദീപം (പ്രബന്ധങ്ങൾ – 1972) , വിജയലഹരി (കവിത- 1972) പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്ക്കാരം നേടിയ ഈ കവിതയടക്കം എല്ലാം മലയാള ഭാഷയിലെ ഈടുറ്റ ഗ്രന്ഥങ്ങളാണ്.
ഭാഷാശാസ്ത്രം, സാഹിത്യം, മതം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കേരള ഗൗതമൻ എന്ന കുറിശ്ശേരി ഗോപാലപിള്ള 1978 മെയ് 5 ന് ഇഹലോകവാസം വെടിഞ്ഞു.പൻമന ആണുവേലിൽ എൽ.പി.എസ് ഹെഡ്മിസ്ട്രസായി റിട്ടയർ ചെയ്ത 2018 ജനുവരി ഒന്നാം തീയതി ദിവംഗതയായ കുറിശ്ശേരി പി. സൗദാമിനി അമ്മ ടീച്ചറായിരുന്നു സഹധർമ്മിണി. പൻമനയുടെ മണ്ണിൽ നിന്നും ഒരു കേരള ഗൗതമനെ കൈരളിക്ക് സംഭാവന നൽകിയതിൽ നമുക്കും അഭിമാനിക്കാം
0 Comments